നീ പറഞ്ഞത് നേരു തന്നെ!
നിന്റെ കണ്ണുകളില്‍ നീ വലിച്ചിട്ടത് അപരിചിതത്വത്തിന്റെ തിരശ്ശീല.
നിഴല്‍പ്പാടുകളില്‍ ഏകാകിനിയായപ്പോല്‍
എന്നിലെ പുഴുക്കം നിറയ്ക്കുന്ന ഓര്‍മ്മകളെ ഞാന്‍ കാറ്റിന് കൊടുത്തു.
സഞ്ചാരിയായ കാറ്റ് അതിനെ ദൂരദേശങ്ങളില്‍ എത്തിച്ചു പോലും!
നീ പറഞ്ഞത് നേരു തന്നെ!
നിന്റെ ഗന്ധസ്മൃതികള്‍ സിരകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ ആയപ്പോള്‍
എരിഞ്ഞമര്‍ന്നത് മനസ്സ് തന്നെയാണ്..
ഒരു അമര്‍ത്തിയ നിലവിളി പോലും ബാക്കിയില്ലാതെ എല്ലാം തീപ്പെട്ടു.
നിനക്കിനി ഉദകക്രിയകള്‍ ചെയ്യാം...