Monday, October 29, 2012

മന്ദ സമീരെ.....


            ശബരി എക്സ്പ്രസ് നമ്പള്ളി സ്റ്റേഷനില്‍ കിതച്ചു നിന്നു. ഈ യാത്രയില്‍ ഞാന്‍ ഒറ്റയ്ക്കാണ്. അതങ്ങനെ തന്നെ ആവും എന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ തീര്‍ച്ചപ്പെടുത്തിയതാണല്ലോ. സ്വന്തമായി കൈകാര്യം ചെയ്യാവുന്ന ഒരു ട്രോളി ബാഗ് മാത്രം കയ്യില്‍ ഉണ്ടായിരുന്നത് കൊണ്ടാവാം റെയില്‍ വേ പോര്‍ട്ടര്‍മാര്‍ എന്നെ തീരെ ഗൌനിച്ചതേ ഇല്ല. 'ഭായീ സാബ്' ബഹന്‍ ജീ' എന്നൊക്കെ വിളിച്ച് അവര്‍ കനപ്പെട്ട ഇരകള്‍ക്ക് ചുറ്റും വട്ടം കറങ്ങി. നമ്പള്ളിയില്‍ നിന്നു ഒരു റിക്ഷ പിടിച്ചാല്‍ മുസീ നദീ തീരത്തുള്ള 'ആഷിയാന' എന്ന ഹോട്ടല്‍ അപാര്‍ട്ട് മെന്റില്‍
    എത്താം. ട്രാവല്‍ ഗൈഡിനോട് പ്രത്യേകം പറഞ്ഞു സംഘടിപ്പിച്ചതാണ് 'മുസി' യിലേക്ക് തുറക്കുന്ന ജനാലകള്‍ ഉള്ള അപാര്‍ട്ട് മെന്റ് . സ്വപ്നങ്ങളുടെ ചില്ല മേല്‍ സമീറുമൊരുമിച്ചു കൂടൊരുക്കുമ്പോള്‍ വെറുതെ ഇടാറുള്ള പേരായിരുന്നു 'ആഷിയാന'. യാദൃശ്ചികം ആവാം ഈ കൂടിനും അതേ പേര്.
    ആഷാഡ മാസത്തിലെ നിലാവില്‍ മുസി നിറഞ്ഞൊഴുകുന്നു. വര്‍ഷകാലങ്ങളില്‍ യൌവനം തിരിച്ചു കിട്ടാറുള്ള കല്‍പ്പാത്തി പുഴയെ പോലെ ..മുസീ നദീ തീരത്ത് കുലി ക്വുതുബ് ഷാ പടുത്തുയര്‍ത്തിയ ഔറംഗസേബ് പിടിച്ചടക്കിയ , അനേകം നൈസാമുമാരുടെ രാജ വാഴ്ച കണ്ട , മുത്തുകളുടെയും തടാകങ്ങളുടെയും നഗരം..ഹൈദരാബാദ്!
    സമീര്‍ , ഞാന്‍ വാക്ക് പാലിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം നിന്റെയീ നഗരത്തില്‍ ഞാനുണ്ട്.
    ഹൈദരാബാദ് ഒരു ആശ്ചര്യമായി ഉള്ളിലെവിടെയോ കിടന്നിരുന്നു കുട്ടികാലം മുതല്‍ക്ക് തന്നെ . ആദ്യം ആ പേര് കേട്ടത് മുത്തച്ഛന്റെ കൂട്ടുകാരനായ "ഡെക്കാണ്‍ " ഹംസക്കയില്‍ നിന്നാണ്. ഒരുപാടുകാലം ഈ നഗരത്തിലെ മന്സിലുകളിലെ സുന്ദരികളായ ബേഗമുകള്‍ക്ക് ചിത്രത്തുന്നലുകള്‍ ഉള്ള പട്ടു കുപ്പായങ്ങള്‍ നെയ്തു കൊടുത്ത് അവരുടെ മെയ്യഴക് കൂട്ടിയിട്ടുണ്ടാകണം അദ്ദേഹം.
    പിന്നീട് നാട്ടിലേക്ക് ചേക്കേറിയപ്പോള്‍ ഈ ചിത്ര നഗരിയുടെ ഓര്‍മ്മയ്ക്കാവണം അദ്ദേഹം ഡെക്കാണ്‍  ടെയിലെഴ്സ് എന്ന സ്ഥാപനം തുടങ്ങിയത്. ആസ്ത്മ രോഗികളെ സുഖപ്പെടുത്തുന്ന മന്ത്ര മരുന്ന നിറച്ച ജീവനുള്ള മീനുകളും മീന്‍ വിഴുങ്ങാന്‍ വര്‍ഷാവര്‍ഷം എത്തുന്ന ആയിരക്കണക്കിന് ആസ്ത്മ രോഗികളും അവരുടെ നാട്ടു വര്‍ത്തമാനങ്ങളില്‍ നിറഞ്ഞപ്പോള്‍ ചുമച്ചു തുപ്പുന്ന ഒരു നഗരം ആയിരുന്നു എനിക്കത്.
    ഒരു യാത്രയ്ക്ക് ശേഷം ചേച്ചി കൊണ്ട് തന്ന ഒരു പിടി വെളുത്ത മുത്തു മണികളും പിന്നെയൊരിക്കല്‍ വസീം ഭയ്യ എന്ന് ഞാന്‍ വിളിക്കുന്ന സഹപ്രവര്‍ത്തകന്‍ കൊണ്ട് തന്ന പച്ചക്കല്ല് പതിപ്പിച്ച നെക്ലേസും ഹൈദരാബാദിനെ എന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു. കരീം നഗറില്‍ നിന്നും നിസാമാബാദില്‍ നിന്നും സെക്കന്തരാബാദില്‍ നിന്നും പശ്ചിമ ഗോദാവരിയില്‍ നിന്നും കര്‍ണ്ണൂലില്‍ നിന്നുമൊക്കെയായി ഹൈദ്ദരാബാദിനോട് അടുത്തവര്‍ എന്റെ ജീവിതത്തില്‍ വന്നു കൊണ്ടേ ഇരുന്നു. പിന്നീട് അടര്‍ത്തി മാറ്റാന്‍ ആവാത്ത വിധം നീയും സമീര്‍. ...

    മക്കാ മസ്ജിദില് ചിതറി തെറിച്ച മനുഷ്യ മാംസ തുണ്ടുകളും ചോരക്കറകളും കാലം തുടച്ചു മാറ്റിയിരിക്കുന്നു. അല്ലെങ്കിലും മഹാനഗരങ്ങള്ക്ക് മുറിവുണക്കാന്‍ അസാമാന്യ വിരുത് ആണല്ലോ.. സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും അല്പായുസ് മാത്രമുള്ള തണലിടങ്ങള്.. 
    ചാര്മിനാറും പരിസരപ്രദേശങ്ങളും നഗരത്തിന്റെ കുതിപ്പില് അമര്ന്നു കഴിഞ്ഞിരുന്നു. ലിമ്ര ഹോട്ടലിലെ ഇറാനി ചായ കുടിച്ച ശേഷം നഗരത്തിരക്കിലൂടെ ഞാനും. വഴികള് ഏതും എനിക്ക് അപരിചിതം അല്ലല്ലോ.. ലാഡ് ബസാറിലെ കുപ്പി വളക്കടകളില് നിന്നു കൈ നിറയെ കണ്ണാടി ചില്ലുകള് പതിപ്പിച്ച കുപ്പി വളകള് ഇട്ടും ഷാലീ ബണ്ടിലെ പിസ്ത ഹൌസില് നിന്നു ഹലീം കഴിച്ചും പാരമ്പര്യ വൈദ്യന്മാരുടെ ഗലികളിലൂടെ അലഞ്ഞു തിരിഞ്ഞും , എത്രയോ തവണ ഞാന് നിനക്കൊപ്പം സ്വപ്ന സഞ്ചാരം നടത്തിയിരിക്കുന്നു.!ഫലക് നാമ പാലസും മുര്ഗീ ചൌക്കും ബാര്ക്കസും പഹാഡീ ഷരീഫ് ദര്ഗ്ഗയും ഒന്നും എന്നെ വഴി തെറ്റിച്ചതെ ഇല്ല..ഓരോ വഴികളും ഓരോ ഗലികളും എനിക്ക് ഏറെ പരിചിതം..
    ഗോല്ക്കൊണ്ട കിലയില് സഞ്ചാരികള് എത്തി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ..കോട്ടവാതിലിനടുത്ത് നിന്ന് ആളുകള് കൈ കൊട്ടിയും ശബ്ദം ഉണ്ടാക്കിയും പ്രതിധ്വനികള് ഉണ്ടാക്കുന്നുണ്ടായിരുന്നു..ഒരു ചെറു ചിരിയോടെ ഞാന് ഓര്ത്തു. വികൃതിയായ ഒരു കൗമാരക്കാരിയായ പെണ്കുട്ടിയെപ്പോലെ നിന്റെ പേര് ഉറക്കെ വിളിച്ചാലോ?പലയിടങ്ങളില് തട്ടിത്തെറിച്ച് അതു എന്നിലേക്ക് തിരിച്ചു വരുമോ? പടവുകള് കയറി മുകളിലെത്തും തോറും കാറ്റിന്റെ ഹുങ്കാരത്തിനു ശക്തി കൂടുന്നത് പോലെ.. കാറ്റിന് കൊടുക്കാതെ എന്റെ നീളന്‍ ദുപ്പട്ടയെ ഒതുക്കി നിര്‍ത്തല്‍ ശ്രമപ്പെട്ടൊരു പണി തന്നെ !
                     
    രാജവാഴ്ചയുടെയും പ്രതാപത്തിന്റെയും നഷ്ടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ വെറുതെ ഞാന്‍ അലഞ്ഞു.. കല്ലേപ്പിളര്‍ക്കുന്ന കല്പനകളും ചക്രവര്‍ത്തിയുടെയും ബേഗത്തിന്റെയും രാസക്രീഡകളും അടിയാളത്തി പെണ്ണുങ്ങളുടെ വില പറയാത്ത മാനത്തിന്റെ അടക്കിപ്പിടിച്ച തേങ്ങലുകളും മദ ഗജങ്ങളുടെ ചിന്നം വിളിയും കുതിരച്ചാണകത്തിന്റെയും പഠാന്‍മാരുടെ ചൂരും ഒക്കെ ഈ കാറ്റില്‍ അലിഞ്ഞിട്ടുണ്ടാകണം..
    സമീര്‍ , നീ പറഞ്ഞിരുന്ന ചുമര്‍ എവിടെയാണ്? വളരെ ചെറിയ ശബ്ദത്തില്‍ സംസാരിച്ചാല്‍ പോലും ചുമരിന്റെ മറ്റൊരിടത്ത്‌ നില്‍ക്കുന്ന ആള്‍ക്ക്‌ കേള്‍ക്കാം എന്നു പറഞ്ഞത്? ഞാന്‍ അവിടെ ചെവി ചേര്‍ത്തു വെയ്ക്കട്ടെ... 
    ആഭരണ വിഭൂഷിതരായ ഒരു കൂട്ടം പെണ്ണുങ്ങള്‍  തലയില്‍ കലശമേന്തി മഞ്ഞള്‍ നീരാടി എന്നെ കടന്നു  പോയിഅവരെ അനുഗമിച്ചു കൊണ്ട് വാദ്യ ഘോഷങ്ങളുമായി അവരുടെ ആണുങ്ങളും. ബോനലുവാണല്ലോ അത്. യെല്ലമ്മ ദേവിക്കുള്ള ഉപചാരവും ആയിട്ടാണ് അവര്‍ കോട്ടയില്‍ നിന്ന് പുറപ്പെടുന്നത് എന്ന് നീ എപ്പോഴോ പറഞ്ഞിരുന്നുവല്ലോ .
    കോട്ടയുടെ മുകളില്‍ നിന്ന് എനിക്ക്‌ ഹൈദരാബദ്‌ നഗരം കാണാം.. ചാര്‍ മിനാര്‍ കാണാം.. പൗരാണികത ബാക്കി നില്‍ക്കുന്ന നഗരത്തില്‍ വൈദ്യുത വിളക്കുകള്‍ തെളിഞ്ഞു തുടങ്ങി..കോട്ടയും ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ ഷോയ്ക്കുള്ള ഒരുക്കത്തില്‍ ആണെന്ന് തോന്നുന്നു. സഞ്ചാരികളുടെ ബഹളത്തിലും മിനാരങ്ങളിലും കൊത്തളങ്ങളിലും സുഖമായ പകലുറക്കം കഴിഞ്ഞ വാവലുകളും നിശാ ജീവിതത്തിലേക്ക് പറക്കാന്‍ തുടങ്ങി..
    നെക്ലേസ് റോഡ്‌ രാത്രിയില്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. ഹുസൈന്‍ സാഗര്‍ തടാകത്തിനു നടുവിലുള്ള ശാന്ത സ്വരൂപിയായ ബുദ്ധന്‍ വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്നു.. ശ്രീ ബുദ്ധന്റെ ജന്മസ്ഥലം ആയ ലുംബിനി ഭക്തി നിര്‍ഭരം ആവുമ്പോള്‍ ഹൈദരാബാദിലെ ലുംബിനി അനുരാഗ നിര്‍ഭരമാണ്.. ഭക്തിയുടെയും അനുരാഗത്തിന്റെയും ലയന ഭാവം.. തടാകത്തിലെ ബോട്ട് സവാരിയിലും ലുംബിനി പാര്‍ക്കിലും ഒക്കെ യായി ഒരുപാട് പ്രണയികള്‍ . ബോട്ട് യാത്ര ഞാന്‍ വേണ്ടെന്നു വെച്ചു... അന്ന് രാവില്‍ ആഷിയാനയിലെ   ജനാലക്കരികില്‍ ഇരുന്നപ്പോള്‍ വിഷാദ മധുരമായ ശബ്ദത്തില്‍ എവിടെ നിന്നോ  ഒഴുകിയെത്തിയ  ഗസല്‍ എന്നെ വലയം ചെയ്തു...മുസിയില്‍ നിന്നെത്തിയ ഇളം കാറ്റിനൊപ്പം  മെഹ്ദി ഹസന്റെ ശബ്ദം സമീറിന്റെ ശബ്ദത്തിലെക്ക് പ്രയാണം ചെയ്തു.. ഉറക്കത്തെ കാത്തു കൊണ്ട് കണ്ണുകള്‍ ഞാന്‍ ചിമ്മിയടച്ചു..
    സിന്ദഗി മേഇന്‍ തോ സഭി പ്യാര്‍ കിയ കര്തെ ഹൈന്‍ ...
    മെയിന്‍ തോ മര്‍ കെ ഭി മേരി ജാന്‍ തുജെ ചാഹൂംഗാ...
    .തു മില ഹേ തോ എഹ്സാസ് ഹുവാ ഹേ മുജ്കോ.....
    യെ മേരി ഉമ്ര് മോഹബ്ബത് കെ ലിയെ ഥോഡീ ഹേ..

  • (LIMRA Hotel : LIMRA is Short form of La Ilahaillallaha Muhammadu RasoolullA)

52 comments:

  1. ഇനി ഒരു ഭ്രാന്തന്‍ സ്വപ്നം എന്നെ തേടി വരാത്തത് വരേയ്ക്കും , ഇതായിരിക്കും എന്റെ അവസാന ജല്‍പ്പനങ്ങള്‍.................................. ..............

    ReplyDelete
  2. കുറിഞ്ഞിയുടെ കമന്റ് ഒരു മാതിരി അറം പറ്റണതുപോലാണല്ലോ..ഒരാവര്‍ത്തി വായിച്ചിട്ട് ഒന്നും മനസ്സിലായിട്ടില്ല..പക്ഷേ എഴുത്തിന്റെ ഭാഷ സുന്ദരം ട്ടോ...

    ReplyDelete
  3. ഇതിവിടെ തീരുന്നില്ലല്ലോ..!!
    ഒരു മനോഹരമായ നോവല്‍ വായിച്ചു തുടങ്ങിയ രസത്തില്‍ വരികയായിരുന്നു...
    ഹൈദരാബാദ് ഉള്ളില്‍ അലിഞ്ഞു ചെര്‍ന്നിട്ടുണ്ടല്ലോ..!!
    എനിക്കും ഈ നഗരവുമായി ഒരാത്മ ബന്ധമുണ്ട്..എന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് ഈ നഗരത്തില്‍ നിന്നാണ്.
    ഞാന്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച നഗരം..അത് കൊണ്ട് തന്നെ ഈ അക്ഷരവഴികളിലൂടെ പരിചിതനപ്പോലെ നടന്നു..!
    വളരെ ചെറിയ ഗ്ലാസില്‍ കിട്ടുന്ന ആ ഇറാനി ചായയുടെ രുജി ഒന്ന് കൂടി നാവു തൊട്ടറിഞ്ഞു..
    നന്ദി റെജി..ഈ വഴികള്‍ വീണ്ടും തുറന്നിട്ടതിനു..!

    ReplyDelete
  4. എഴുത്തിന്റെ ഭംഗികൊണ്ടു വീണ്ടും വീണ്ടും വായിക്കാന്‍ തോന്നി. വായിച്ചു കഴിഞ്ഞപ്പോള്‍, ഹൈദരാബാദിനെ വെള്ളത്തില്‍ ലയിപ്പിച്ചു കുടിക്കാന്‍ തന്ന സുഖം. സമയം കിട്ടുമ്പോള്‍ ഇനിയും വന്നു വായിക്കും ഞാനിത്.
    ആശംസകളോടെ......

    ReplyDelete
  5. പോവാന്‍ ആഗ്രഹമുള്ള സ്ഥലമാണ് ഹൈദരാബാദ്...എഴുത്തിനു നല്ല ഒഴുക്കുണ്ടായിരുന്നു...നന്നായിട്ടുണ്ട്...

    ReplyDelete
  6. നന്നായി എഴുതിയിരിക്കുന്നു ... പതിവ് പോലെ ... അഭിനന്ദനങ്ങള്‍ ...

    ReplyDelete
  7. സ്വപ്‌നങ്ങള്‍ ഇനിയും ധാരാളം വന്നെത്തും.
    അപ്പോള്‍ വരുമല്ലോ.
    സൌമ്യമായ ഒരൊഴുക്കുപോലെ വായിച്ചു.....

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
    Replies
    1. ഒത്തിരി കാലം ഹൈദരാബാദില്‍ ജീവിച്ചിട്ടും ഞാന്‍ അതിന് ഇത്രയും സൗന്ദര്യമുള്ളതായി ശ്രദ്ധിച്ചിട്ടില്ല... :)
      കാഴച്ചക്കാരന്റെ കണ്ണില്‍ ആണല്ലോ സൗന്ദര്യം..!!
      കൊള്ളാം .., അഭിനന്ദനങ്ങള്‍ :)

      Delete
  9. സ്വപ്‌നങ്ങള്‍ ഇനിയും ധാരാളം വന്നെത്തും, വരട്ടെ , വരണമല്ലോ

    എഴുത്തിന്റെ ഭാഷ സുന്ദരം ട്ടോ...

    ReplyDelete
  10. ഹൈദരാബാദ് ന്‍റെ സൌന്ദര്യം മുഴുവന്‍ വരികളില്‍ കൂടി വരച്ചു വെച്ചിരിക്കുന്നു ,രണ്ടു വിധത്തില്‍ ഈ പോസ്റ്റ്‌ എടുക്കാം ഒരു യാത്രാ വിവരണമായും ഒരു കഥയായും !!
    ..പിന്നെ മനുഷ്യന്‍ ആയതു കൊണ്ട് സ്വപ്ങ്ങള്‍ തേടി വരാന്‍ അധികം സമയം വേണ്ടിവരില്ല ,അത് കൊണ്ട് അടുത്ത പോസ്റ്റ്‌ എഴുതാന്‍ തയ്യാരായിക്കോ ..വായിക്കാനും സഹിക്കാനും ഞങ്ങളും റെഡി !!

    ReplyDelete
  11. ഹൈദരാബാദും സെക്കന്തരാബാദും. ചെന്നെത്തിയ ദിവസം ചൂട് കൂടി ഒരു കുഞ്ഞു പനി സമ്മാനിച്ചാണെന്നെ വരവേറ്റത്.. ഒരു മാസത്തെ കമ്പനി ട്രയിനിംങ്ങ് പോരുന്നതിനോടടുത്ത് ഞാൻ മിസ്സ് ചെയ്തു തുടങ്ങി ആ നഗരത്തെ, ചാർമിനാറും, ഹുസൈൻ സാഗറും, ഗോൽകൊണ്ട പാലസിലെ മറക്കാനാവാത്ത പ്രക്യതിദത്ത എ സിയും. ഒരു സുഹ്യത്തിനോടൊത്ത് മഴയിൽ നനഞ്ഞ ബൈക്ക് യാത്രയും, വഴിയോരത്തെ ദഹിപൂരിയും മറ്റും... നല്ല കുറിപ്പ്. കുറേ ഓർമ്മകളിലേക്ക് കൊണ്ട് പോയി

    ReplyDelete
  12. മനോഹരമായ ഹൈദരാബാദ് വിവരണം....എല്ലായിടവും കറങ്ങി നടന്ന പ്രതീതി.വീണ്ടും ആ പഴയ ഓര്‍മ്മകളിലേയ്ക്ക് ഒരു മടക്കയാത്രയായി...പിസ്താ ഹൗസും,ബോട്ട് യാത്രയുമൊക്കെ വീണ്ടും ഓര്‍മ്മകളില്‍ തെളിയുന്നു....നന്ദി റെജിനാ.

    ReplyDelete
  13. വ്യത്യസ്തവും മനോഹരവുമായ ഒരു യാത്രാവിവരണം. ഹൈദരബാദിലൂടെയുള്ള യാത്ര ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍

    ReplyDelete
  14. ഹൈദരാബാദില്‍ ഒന്ന് കറങ്ങിത്തിരിഞ്ഞ പ്രതീതി!
    സ്ഥലനാമങ്ങളുടെ വേലിയേറ്റത്തിലും വഴിതെറ്റാതെ ലക്ഷ്യത്തില്‍ എത്തിയപോലെ..
    ആശംസകള്‍ നേരുന്നു.

    ReplyDelete
  15. സ്വപ്നത്തിലൂടെ നടത്തിയ ഒരു യാത്ര പോലെ. വരികളുടെ സൗന്ദര്യത്തിനു ഏറെ ശ്രദ്ധ കൊടുത്തിരിക്കുന്നു. വളരെ നല്ല ഒരു വിവരണം

    ReplyDelete
  16. ഒരു യാത്രയ്ക്ക് ശേഷം ചേച്ചി കൊണ്ട് തന്ന ഒരു പിടി വെളുത്ത മുത്തു മണികളും പിന്നെയൊരിക്കല്‍ വസീം ഭയ്യ എന്ന് ഞാന്‍ വിളിക്കുന്ന സഹപ്രവര്‍ത്തകന്‍ കൊണ്ട് തന്ന പച്ചക്കല്ല് പതിപ്പിച്ച നെക്ലേസും ഹൈദരാബാദിനെ എന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

    അങ്ങനെ പല പല നാട്ടിലേക്കും റെജീനച്ചേച്ചിയെ കാലം അടുപ്പിക്കട്ടെ, അങ്ങനെ കൂടുതൽ കൂടുതൽ പോസ്റ്റുകൾ ഞങ്ങൾക്ക് കിട്ടട്ടെ, ഇങ്ങനെ ഭംഗിയായി.
    ആശംസകൾ.

    ReplyDelete
  17. നെല്ലും അവിലും മണക്കുന്ന കുറുഞ്ഞിക്ക്‌ പളുങ്കു മണികളുടെ തിളക്കം..
    മനോഹരമാണു മുത്തു മണികൾ പോൽ കോർത്തിരിക്കുന്ന ഓരോ വരികളും..
    ഇഷ്ടായി ട്ടൊ,ആശംസകൾ..!

    ReplyDelete
  18. hazaaro.n Khvaahishe.n aisii ki har Khvaaish pe dam nikale
    bahut nikale mere armaa.N lekin phir bhii kam nikale

    മോഹങ്ങളായിരം അങ്ങിനെ, അതിലോരോന്നും ജീവനുണര്‍വേകി
    അവയില്‍ പൂവണിഞ്ഞവയൊത്തിരി, പിന്നെയും ബാക്കിയായവ അതിലേറെ.

    മിര്‍സാ ഗാലിബായി പഴയ ദില്ലിയിലെ നിസാമുദീന്‍ ഗല്ലികളിലൂടെ നസീറുദീന്‍ ഷാ നടന്ന പോലെ ഒരു ഫീലിംഗ്.
    എഴുത്ത് മനോഹരം

    ReplyDelete
  19. ഹൈദരബാദ് എന്റെയും പ്രിയനഗരമാണ്.....
    ഓരോ അണുവിലും നൈസാമിന്റെ നഗരത്തെ ആവാഹിച്ചെഴുതിയ ഈ വരികൾ ഏറെ ഹൃദ്യമായി. പുരാതന നഗരത്തിന്റെ കാഴ്ചകൾ മാത്രമല്ല, മനസ്സും പകർത്തിവെച്ചിരിക്കുന്നു ഈ വരികളിൽ.....

    കാൽപ്പനികരഥ്യകളിലൂടെയുള്ള പ്രയാണം വായിച്ചപ്പോൾ ഇതു യാത്രയാണോ അതോ കഥയോ എന്ന് സംശയമുണ്ടായി. ലേബൽ കൊടുക്കാതെ വായനക്കാരന് ഇഷ്ടമുള്ള രീതിയിൽ വായിക്കാനുള്ള സ്വാതന്ത്ര്യം കൂടി അനുവദിച്ചതോടെ എഴുത്തിന് പത്തരമാറ്റിന്റെ തിളക്കം.....

    ReplyDelete
  20. ഇത് തുടക്കമാവട്ടെ...
    അനർഗളമ്മൊഴുകുന്ന യമുനാതീരത്ത് മന്ദസമീരൻ പോലെ ലോലലോലമായങ്ങനെ...

    ReplyDelete
  21. നല്ല ക്ലാസ് എഴുത്ത്
    ഹൈദരാബാദ് കൈവെള്ളയില്‍ വരച്ചിരിക്കുന്നോ?

    ReplyDelete
  22. ഒരു നഗരത്തെ കാണുകയല്ല ചെയ്തത്. അതിന്റെ ഭംഗിയില്‍ ഒളിച്ചിരിക്കുന്ന , അതുപോലെ സ്നേഹിച്ചിരുന്ന രണ്ടു പേരെ കാണുകയാണ് ചെയ്തത്. എങ്ങിനെയോ പരസ്പരം നഷ്ടപ്പെട്ടവര്‍..
    . ആ നഗരത്തില്‍ വീണ്ടുമെത്തുമ്പോള്‍ അവന്റെ ശബ്ദത്തില്‍ കേട്ട് മറന്ന ഒരു ഗസലിന്റെ ഈണത്തിലൂടെ , അവന്‍ പറഞ്ഞ വഴിത്താരകളിലൂടെ നടന്നു , വീണ്ടും കൊതിക്കുന്ന സാമീപ്യം.
    നല്ലൊരു ഫീല്‍ നല്‍കി ഈ കഥ. ഒരു ഗസല്‍ കേള്‍ക്കുന്ന പോലെ.

    ReplyDelete
  23. കഥയെക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് ഹൈദരാബാദ് ആയിരുന്നു... രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ പോയ ഹൈദരാബാദ് ടൂര്‍ വീണ്ടും അയവിറക്കി!

    ഗോല്‍ക്കൊണ്ട, ലുംബിനി, പിന്നെ റാമോജി ഫിലിം സിറ്റി - ഒക്കെയും വീണ്ടും ഓര്‍ത്തു.

    എന്നാലും അതിനിടയില്‍ കൂടി ഫീലിംഗ്സ് കയറ്റിയത് ശ്രദ്ധിച്ചു... അത് കൊള്ളാം ട്ടാ! വീണ്ടും എഴുതുക! ആശംസകള്‍ :-)

    ReplyDelete
  24. പിന്നേയ്, ഇറ്റാലിക്സ് ഫോണ്ട് മാറ്റിയാല്‍ വായിക്കാന്‍ സുഖാവും ട്ടോ!

    ReplyDelete
  25. 'മന്ദസമീരനായി' തന്നെ ഈ എഴുത്ത് ...

    ReplyDelete
  26. "മഹാനഗരങ്ങള്ക്ക് മുറിവുണക്കാന്‍ അസാമാന്യ വിരുത് ആണല്ലോ.. സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും അല്പായുസ് മാത്രമുള്ള തണലിടങ്ങള്.. "
    ഞാനും പോയിട്ടുണ്ട് ഈ മഹാ നഗരത്തില്‍.....,...... ഇന്ന് പക്ഷെ ഈ നഗരം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു..

    ReplyDelete
  27. സിന്ദഗി മേ തോ സഭി പ്യാര്‍ കിയ കര്തെ ഹെ ...
    മേം തോ മര്‍ കെ ഭി മേരി ജാന്‍ തുജെ ചാഹൂംഗാ...
    തു മിലാ ഹേ തോ എഹ്സാസ് ഹുവാ ഹേ മുജ്കോ.....
    യെ മേരി ഉമ്ര് മോഹബ്ബത് കെ ലിയെ ഥോഡീ ഹേ..
    http://www.youtube.com/watch?feature=player_detailpage&v=KIWvaupRGBo
    നല്ല എഴുത്ത്, അഭിനന്ദനങ്ങള്‍ !

    ReplyDelete
  28. ഹൈദരാബാദില്‍ ഇത് വരെ പോയിട്ടില്ല ,ഒരിക്കല്‍ പോകണം എന്നിപ്പോള്‍ തോന്നുന്നു

    ReplyDelete
  29. ഹൈദരാബാദ്-സെക്കന്ദരാബാദ് ട്വിന്‍ സിറ്റി, ഗോല്‍ക്കുണ്ട ഫോര്‍ട്ട്‌ , ചാര്‍മിനാര്‍, സാലര്‍ജംഗ് മൂസിയം,നെഹ്‌റു സൂവോളജിക്കള്‍ പാര്‍ക്ക്‌, ബിര്‍ള മന്ദിര്‍, നാഗാര്‍ജുനസാഗര്‍ അണക്കെട്ട്,ആല്‍വിന്‍ വാച്ച് കമ്പനി , .. വീണ്ടും ഓര്‍മ്മകള്‍ സ്റ്റഡി ടൂര്‍ നാളുകളീലേക്ക് എടുത്തു ചാടാന്‍ സഹായിച്ചു . ട്രെയിനുകളും ലോക്കല്‍ ബസ്സുകളും മാറിക്കയറി ജനങ്ങളെയും നഗരത്തെയും ഭാഷാസഹായമില്ലാതെ അടുത്തറിയാന്‍ കഴിഞ്ഞ രണ്ടാഴ്ച ക്കാലം ....നന്ദി ...മറന്നു തുടങ്ങിയ പേരുകള്‍ വീണ്ടും ഓര്‍മയില്‍ സൂക്ക്ഷിക്കാന്‍ ഈ കുറിപ്പ് ഒത്തിരി സഹായിച്ചു .

    ReplyDelete
  30. മുകളിൽ ആരോ പറഞ്ഞത് പോലെ ഹൈദ്രബാദിലെത്തിയപ്പോഴേക്കും നിലച്ച് പോയല്ലൊ... അതുപോലെ സ്നേഹിച്ചകന്നു പോയവരുടെ ഒരു സംഗമം.. ..... ഇനി ഒരു ഭ്രാന്തന്‍ സ്വപ്നം എന്നെ തേടി വരാത്തത് വരേയ്ക്കും , ഇതായിരിക്കും എന്റെ അവസാന ജല്പനങ്ങൾ ............... സ്വപ്നങ്ങൾ നിലയ്ക്കാതിരിക്കട്ടെ..

    ReplyDelete
  31. മനോഹരമായൊരു യാത്രാവിവരണകഥ.. നല്ല ഭാഷയില്‍ നല്ല ഒഴുക്കോടെ നല്ല കയ്യടക്കത്തോടെ എഴുതി. അഭിനന്ദനങ്ങള്‍.

    ReplyDelete
  32. തിരക്കുപിടിച്ചുള്ള സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേകതയും കാണാതെ പോകുന്ന ചില നഗരങ്ങളുണ്ട്. ചൂടും തിരക്കും പിന്നെ യാത്രയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളുമായിരിക്കും ആ സ്ഥലങ്ങളെക്കുറിച്ചുള്ള ഓര്‍മ്മയില്‍ കടന്നു വരിക. പിന്നീട് മറ്റൊരാളുടെ വിവരണത്തില്‍ നിന്നാവും കാഴ്ചയില്‍പെടാതെ പോയത് പലതും അവിടെ ഉണ്ടായിരുന്നല്ലോ എന്ന് മനസിലാക്കുന്നത്. ഹൈദരാബാദിന്റെ വീഥികളിലൂടെ ഒന്ന് സ്പ്രിന്റ് ചെയ്ത് കടന്നുപോയി. എങ്കിലും അതിന് ഒരു ഒഴുക്കുണ്ടായിരുന്നു......ആദ്യാവസാനം...

    ReplyDelete
  33. കഥ പറയുന്ന രീതിയുടെ രസകരമായ ഒരു ചുവടു വെയ്പ് ആണിത് - ഒരു ട്രാവലോഗിന്റെ ഗതിയിലൂടെ കഥ വികസിക്കുകയും തന്റെ ആന്തരീക സ്പന്ദനം വിവര്‍ത്തനം ചെയ്തു വായനക്കാരില്‍ വിസ്മയം സൃഷ്ടിക്കുകയും ചെയ്യുക ! യാത്രക്ക് അര്‍ഥം കാണും ... തന്നെ കാത്തിരിക്കുന്നവര്‍ , സ്നേഹിക്കുന്നവര്‍ . അത്തരം ഫ്രൈമിന്റെ മറ്റൊരു വിതാനം റജിന ഈ കഥയില്‍ മനോഹരമായി ഒരുക്കിയിട്ടുണ്ട് . മുറിച്ചു മാറ്റാന്‍ ഒരു വരിപോലും കാണുന്നില്ല ~~~ നന്നായിട്ടുണ്ട് ~~~ ഭാവുകങ്ങള്‍ ~ജയചന്ദ്രന്‍ മൊകേരി

    ReplyDelete
  34. കയ്യടക്കത്തോടെ എഴുതിയ ഒരു യാത്രാവിവരണം.... കഥയാണെങ്കില്‍ പൂര്‍ണതയില്‍ എത്തിയോ എന്നൊരു ശങ്ക... എന്നിരുന്നാലും അതിമനോഹരമായ ഒഴുക്കുള്ള എഴുത്ത്.....

    ReplyDelete
  35. കാട്ടുകുറുഞ്ഞിയുടെ സ്വപ്നസഞ്ചാരത്തിലൂടെ ഈ നീലക്കുറുഞ്ഞിയും കൂടി..യാദൃശ്ചികമാവാം ..കാട്ടുകുറുഞ്ഞിയുടെ സ്വപ്നച്ചില്ലകള്‍ക്ക് ആഷിയാന എന്നു പേരിട്ടുവെങ്കില്‍ 15 വര്‍ഷങ്ങള്‍ ക്ക് മുന്‍ പ് ഞാനെന്റെ സ്വപ്നസാക്ഷാല്ക്കാരത്തിനു (എന്റെ വീടിന്റെ പേരു ആഷിയാന എന്നാണ്.)ആ പേര്. ഇട്ടിരുന്നു..എല്ലാം യാദൃശ്ചികമെങ്കിലും കാട്ടുകുറുഞ്ഞി നൈസാമിന്റെ നാട്ടില്‍ കണ്ടതൊക്കേയും ചരിത്രത്താളില്‍ തിളങ്ങുന്ന മുത്തുകള്‍ തന്നെയാണ്‍.സുഖമുള്ള വായന സമ്മാനിച്ചതിനു നന്ദി..ഈ കുറിപ്പിലൂടെ ഒരു സ്വപ്നത്തിലൂടെയെന്ന പോലെ അവിടമൊക്കെ സഞ്ചരിക്കാന്‍ സാധിച്ചു..!!!

    ReplyDelete
  36. അതീവ സുന്ദരം ...
    ഈ ബ്ലോഗ്ഗില്‍ ഞാന്‍ വായിച്ച വളരെ മികച്ച ഒരു നഗര വര്‍ണ്ണന. ഹൈദരാബാദിന്റെ ഓരോ മുക്കും മൂലയും വായനക്കാരനെ കൂടെ നടത്തി കാണിച്ചു തന്ന പ്രതീതി...

    പശ്ചാത്തലത്തില്‍ ചെറിയ ഒരു കഥയും യാത്രാവിവരണവും ഇടകലര്‍ത്തി പറഞ്ഞ ഈ രീതി ഇഷ്ട്ടായി റെജി...

    ReplyDelete
  37. " മന്ദ സമീരെ " വന്നു വായിച്ചു സ്നേഹം തന്നു പോയവരോട് നന്ദി വാക്ക് പറയും മുന്നേ ഞാന്‍ പറഞ്ഞു വക്കേണ്ട ചിലതുണ്ട്...
    ആദ്യം ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ച്‌, പ്രോത്സാഹിപ്പിച് ,പിന്തുണ നല്‍കിയ പ്രവീണ്‍ മാഷിന്..ഇന്ത്യയില്‍ കണ്ട സ്ഥലത്തെ കുറിച്ച എഴുതാന്‍ പറഞ്ഞ മാഷിനോട് ഒരു സ്ഥലവുംകണ്ടിട്ടില്ല.. പക്ഷെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു സ്ഥലത്തെക്കുറിച്ച് ഒന്നെഴുതി നോക്കിയാലോ എന്ന് വെറും ചോദ്യത്തില്‍ നിന്ന് എഴുതികൂട്ടിയതാണ് ഇത്.. പിന്നെ അടുത്ത സീറ്റില്‍ ഇരിക്കുന്ന ഹൈദരാബാദി സുഹൃത്തിനോടും.. മൂന്നു നാല് ദിവസം ഹൈദരാബാദിനെ കുറിച്ച അതിന്റെ എല്ലാ ഭംഗിയോടും കൂടെ അദ്ദേഹം പറഞ്ഞു തന്നത് , ഒരു സ്വപ്നാടനത്തില്‍ എന്ന വണ്ണം ഞാന്‍ അടുക്കി വെച്ചുവെന്നെ ഉള്ളൂ.. ആഷിയാന എന്ന പേരിനു പോലും നന്ദി വാക്ക് മുല്ലയുടെ വീടിന്റെ പര് അന്വേഷിച്ചുള്ള പോസ്ടിനാണ്... പിന്നെ വായിച്ച് തികച്ചും ആത്മാര്‍ഥതയോടെ തെറ്റുകള്‍ ചൂണ്ടി കാണിച്ചു തന്ന പ്രിയ സുഹൃത്ത് മന്‍സൂര്‍ ചെറു വാടി...
    ഏതായാലും ഹൈദരാബാദ് കാണാന്‍ കൊതിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട്.. നീല കുറിഞ്ഞി പോലും വഴി തെറ്റി വന്നത് ഏറെ യാദൃശ്ചികം..!! ശ്രീ , ഫൈസല്‍.. ...അഷറഫ്...അബാസ്..അത് പോലെ എല്ലാ തവണയും മുടങ്ങാതെ സാന്നിധ്യം അറിയിക്കാറുള്ള രാം ജി സര്‍, ജോഷിയെടന്‍, ഹഷിക്, തുടങ്ങി എല്ലാര്‍ക്കും എന്റെ നന്ദി സ്നേഹം....

    ReplyDelete
  38. മടുപ്പിക്കാത്ത വായന നല്‍കുന്ന പോസ്റ്റ്‌. മനോഹരം..

    ReplyDelete
  39. ഉം അത് ശരി, ഹൈദെരാബാദിൽ പോയിട്ടില്ല അല്ലെ.ഡോണ്ട് വറി, മെം ഹൂനാ...

    നല്ല പോസ്റ്റാണുട്ടൊ.അഭിനന്ദൻസ്..

    ReplyDelete
  40. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നൂ...!

    ReplyDelete
  41. ഈ മനോഹരമായ രചനക്ക് ഒരു കാരണക്കാരന്‍ ഞാന്‍ കൂടി ആണ് എന്നറിയുമ്പോള്‍ ... അഭിമാനം തോന്നുന്നു കൂട്ടുകാരി ....!!

    ReplyDelete
  42. ഹൃദയത്തില്‍ ആഷിയാന പണിത ഇണപ്പക്ഷിയ്ക്ക് വേണ്ടിയുള്ള അവളുടെ അര്‍ത്ഥന തന്നെയാണ് ഈ ദേശായനത്തിന്റെ പ്രിയതരമായ പറഞ്ഞുവെപ്പിന്റെ താളമാവുന്നത്.
    അവന്റെ ഹൃദയമന്ത്രം എത്ര ആയാസരഹിതമായാണ് നഗരവഴികളിലൂടെ അവളെ നയിക്കുന്നത്....
    എല്ലായിടവും തിരഞ്ഞെത്താനുള്ള അനാവശ്യധൃതിയില്‍ പലപ്പോഴും അയാളുടെ മൃദുസ്വനങ്ങളെ അവള്‍ നഷ്ടപ്പെടുത്തുന്നുണ്ട്. ചിലപ്പോഴെങ്കിലും അയാളുടെ വിരല്‍തുമ്പില്‍ നിന്നും അവള്‍ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുന്നുമുണ്ട്.
    എങ്കിലും മുസിയിലെ ഇളംകാറ്റിനൊപ്പം അവന്‍ വന്നുവല്ലോ ഒരായുസ്സില്‍ ഒടുങ്ങാവതല്ല നമ്മുടെ പ്രണയം എന്നറിയിക്കാന്‍...

    പ്രണയത്തിന്റെ പുതുഭാഷ്യം ഒഴുക്കോടെ അവതരിപ്പിച്ചിരിക്കുന്നു,
    അവര്‍ കൂടുതല്‍ സ്നേഹിക്കപ്പെട്ടിരിയ്ക്കുന്നു...

    ReplyDelete
  43. ഹൈദരാ ബാദ് എന്നെയും വിളിക്കുന്നു...
    വശ്യമായ ഈ വര്‍ണ്ണനയുടെ, ഒഴുകുന്ന ഭാഷയിലൂടെ ആ നഗരം മാടി വിളിക്കുന്നു ... മനോഹരം

    ReplyDelete
  44. നല്ല വരികള്‍. കാണാതെ എത്ര മനോഹരമായി എഴുതി !!

    ReplyDelete
  45. ഒരു ദിക്കിന്റെ മനോഹാരിത വെറുതെ അവിടം കണ്ടതുകൊണ്ടുമാത്രം എല്ലാവര്ക്കും ആസ്വദിക്കാൻ പറ്റില്ല. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പശ്ചാത്തലം, മറ്റുസ്ഥലങ്ങലുമായുള്ള താരതമ്യം, സ്വപ്നവും, ഭാവനയുമൊക്കെ കലര്ന്ന വർണ്ണന - ഇതൊക്കെയാകുമ്പോൾ ശരിക്കും ആസ്വാദ്യകരം തന്നെയാകും. ഇവിടെ, ഈ രചന ആ അനുഭവം തരുന്നു. ''വര്ഷക്കാലത്ത് യൌവ്വനം തിരിച്ചുകിട്ടുന്ന കൽപ്പാത്തിപ്പുഴ'' പോലെ എന്റെ മനസ്സും ഒന്ന് ഉഷാർ ആയി. വീണ്ടും എഴുതുക. ഭാവുകങ്ങൾ.

    ReplyDelete
  46. കണ്ട സ്ഥലങ്ങളെ പോലെ തന്നെ വർണ്ണിച്ചു ...
    അങ്ങിനെ ചിലവില്ലാതെ ഹൈദരാബാദ് വരെ പോയി വന്നു ...
    എഴുത്ത് തുടരൂ ....ആശംസകൾ

    ReplyDelete
  47. ഈ പോസ്റ്റ്‌ ഇന്നാണ് വായിക്കാനായത്..ഓരോന്നിനും അതിന്റേതായ സമയം ഉണ്ടല്ലോ..നഗര ഭംഗിയെ എഴുത്തിന്റെ ഭംഗി കൊണ്ട് മാറ്റ് കൂട്ടിയപ്പോൾ നല്ല വായനാനാനുഭാവമായി..

    ReplyDelete
  48. ഓരോ വാക്കും വരിയും മനോഹരം.
    പറഞ്ഞുതീരാത്തതു പോലെ.. ഇനീം പറയുമായിരിക്കും. അഭിനന്ദനങ്ങള്‍.

    ReplyDelete
  49. സമീര്‍ , ഞാന്‍ വാക്ക് പാലിച്ചിരിക്കുന്നു...

    ReplyDelete

www.anaan.noor@gmail.com

ജാലകം