Thursday, October 27, 2011

ഒരു സ്വപ്നാടകനുള്ള മറുകുറി..


മഞ്ഞില്‍ പുതഞ്ഞ ക്രിസ്തുമസ് രാവുകള്‍
എന്നിലെ സ്വപ്നാടകയെ  ഉയിര്ത്തെഴുനെല്‍പ്പിക്കുന്നു
 പ്രിയനെ! ജന്മാന്തരങ്ങളിലും ദേശാന്തരങ്ങളിലും...
എന്റെ നിശ്വാസം നീ തിരിച്ചറിയുമ്പോള്‍.,
കാലം നിശ്ചലമാവുന്നു!
ഗോതമ്പ് പാടങ്ങളും കൊയ്ത്തോഴിഞ്ഞു വിജനം ആയിരിക്കുന്നു.
കാവല്‍ മാടങ്ങളിലെ വിളക്കണ ഞ്ഞിരിക്കുന്നു.
സാന്താക്ലോസിന്റെ  ചവിട്ടടിപ്പാടുകളെ  ഓര്‍മ്മിപ്പിക്കുന്ന ,
മഞ്ഞ നിറമുള്ള മേപിള്‍ ഇലകള്‍ വീണുകിടക്കുന്ന വഴിയിലൂടെ
നിറയെ ചില്ല് ജനാലകളുള്ള, വെളിച്ചം മുനിഞ്ഞു കത്തുന്ന
വീടിന്റെ ഒതുക്കുകളില്‍.. എന്നോടൊപ്പം നീ തന്നെ!
മഞ്ഞില്‍ പുതഞ്ഞ ട്യുലിപ്‌ പുഷപങ്ങള്‍ നിദ്രയിലാണ്.
ഒരു നിറവസന്തം സ്വപ്നം കണ്ടു കൊണ്ട്..















Note : Please read Amarnath  here(from whom I inspired for this) : http://www.mycraze.amarnathsankar.in/2011/10/dream-walk.html

13 comments:

  1. അമര്‍ നാഥ്‌ എന്നാ സുഹൃത്തിന്റെ ഒരു കാല്‍പനിക ചിന്തക്കുള്ള മറുകുറി

    ReplyDelete
  2. കൊള്ളാം ...നന്നായിട്ടുണ്ട് ....വരികളിലൂടെ ഒരു സ്വോപ്നാടനം തന്നെ നടത്തി ....എങ്കിലും ജന്മനാടിനെയും നമ്മള്‍ ഓര്‍ക്കണം എഴുതണം ....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  3. തികച്ചും കാല്പനികമായ മറുകുറി...!

    ReplyDelete
  4. വരികള്‍ ചിലത് കുട്ടിയോജിക്കുന്നില്ലലോ?ചില്ലക്ഷരങ്ങളുടെ അഭാവവും കാണുന്നു ഞാനും താങ്കളെപോലയാ അക്ഷരപിശചിന്റെ കാര്യത്തില്‍ ,,,,എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  5. നന്നായിട്ടുണ്ട്, കാൽ‌പ്പനിക മഞ്ഞുതുള്ളി. കാട്ടുകുറിഞ്ഞിയാണ് മേപ്പിൾ മരങ്ങളെയും ടുലിപ്പുകളെയും ഓർക്കുന്നത് എന്നത് രസകരമായ ഒന്നായി തോന്നി.

    ReplyDelete
  6. അവസാനം ഒരു X,mas കൂടി ആവായിരുന്നു

    ReplyDelete
  7. മയില്‍‌പീലി! നന്ദി ! വായിച്ചതിനും ഈ കുറിപ്പ് ഇട്ടതിനും. ഓരോ പ്രവാസിക്കും ജന്മ നാട് സ്വപ്നം ആണ് ഇന്ന്.. എങ്ങനെയൊക്കെ ആവണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന്വോ അങ്ങനെയൊന്നും അല്ലാത്ത വെറും സ്വപ്നം! ആ സ്വപ്നം "സ്വപ്നം" എന്നൊരു കുറിപ്പില്‍ തന്നെ ഉണ്ട്. പിന്നെ കാല്‍പനിക സ്വപ്ങ്ങള്‍ നമ്മളെയും കൊണ്ട് ടെഷനത്ര ഗമനങ്ങള്‍ നടത്തുന്നു.. ഞാനും എന്റെ സ്വപ്നങ്ങളും അങ്ങനെ അലഞ്ഞു തിരിയട്ടെ!

    ReplyDelete
  8. മുരളിയേട്ട ! ബിലാത്തി പട്ടണത്തില്‍ നിന്ന് എപ്പോളും എത്താറുള്ള ഈ സ്നേഹത്തിനു നന്ദി

    ReplyDelete
  9. സ്വപ്ങ്ങള്‍ തന്നെ കൂട്ടി യോജിക്കാതതാണ്! ചില്ലക്ഷരവും കൂട്ടക്ഷരവും ഒക്കെ ശ്രദ്ധിക്കാം! സാന്കെതികത്ത്വത്തിലെക്ക് ശ്രദ്ധ പതിപ്പിച്ചതില്‍ നന്ദി ഇടശ്ശേരി .

    ReplyDelete
  10. കാട്ട് കുറിഞ്ഞിയുടെ ദിവാസ്വപ്ങ്ങള്‍ ശ്രീ നാഥന്‍!

    ReplyDelete
  11. മറുവാക്കുകള്‍ ഇങ്ങനെയുമാകാം..!!

    ReplyDelete
  12. കാല്‍പ്പനികനുള്ള കാല്‍പ്പനികമായ മറുപടി.
    സ്വപ്നാടകനെ സംബന്ധിച്ചിടത്തോളം എല്ലാ ഋതുക്കളും അവനൊരുപോലെയാണ്.
    അവന്‍ എന്തിനെയും കൂട്ടുട്പിടിക്കും... അവനുവേണ്ടി.

    ReplyDelete
  13. @- സോണി -
    "എല്ലാ ഋതുക്കളും അവനൊരുപോലെയാണ്..." എന്ന് നിങ്ങള്ക്ക് എങ്ങിനെ പറയാന്‍ സാധിക്കുന്നു ? !!

    ReplyDelete

www.anaan.noor@gmail.com

ജാലകം