Wednesday, November 2, 2011

കടല്‍മഴ!

വഴികളില്‍ വെയില്‍ വീണു കിടക്കുന്നുണ്ടായിരുന്നു. ആകാശത്തിന്റെ പടിഞ്ഞാറെ ചെരുവ്‌ കറുത്ത്‌ കനത്തും. അതു കൊണ്ടാവാം പ്രകൃതിക്ക്‌ അത്യപൂര്‍വ്വമായൊരു ഭാവം!

മഴ വഴികളില്‍ തെളിഞ്ഞു കിടക്കുന്ന വെയില്‍!
അറബിക്കടലിലെ ന്യൂനമര്‍ദ്ദം പെയ്തൊഴിയുമെന്നാണ്‌ കാലാവസ്ഥാപ്രവചനം.

പൊടുന്നനേ വഴിയിലെ വെയില്‍ ആകാശം കിനിഞ്ഞിറങ്ങുന്ന മഴത്തുള്ളികള്‍ക്ക്‌ വഴിമാറി. കാറിന്റെ ചില്ലില്‍ വീണു കൊണ്ടിരുന്ന മഴത്തുള്ളികളെ വകഞ്ഞു മാറ്റാന്‍ വൈപര്‍ പ്രവര്‍ത്തിച്ചു തുടങ്ങി.വരണ്ടു വിണ്ടു കിടക്കുന്ന മരുഭൂമിക്ക്‌ വല്ലപ്പോഴും കിട്ടുന്ന അമൃതധാര!

ഓഫീസിലേക്കുള്ള യാത്രകളില്‍ തോരാമഴ പോലെ സംസാരിച്ചു കൊണ്ടിരിക്കാറുള്ള സുഹൃത്ത്‌ ഇന്നു പൊതുവേ നിശ്ശബ്ദനാണ്‌. മഴ അയാളെ എതെങ്കിലും ഓര്‍മ്മായനങ്ങളില്‍ കൊണ്ടെത്തിച്ചിരിക്കാം.അയാളെ ചിന്തകളുടെ വഴിയേ വിടാമെന്നു കരുതിയെങ്കിലും സഹജമായ ജിജ്ഞാസ എന്നെക്കൊണ്ടു ചോദിപ്പിക്കുക തന്നെ ചെയ്തു. ഒന്നുമില്ല എന്ന ഉത്തരത്തില്‍ അയാള്‍ വഴുക്കിക്കളഞ്ഞു.

മരുഭൂമി വരണ്ടുണങ്ങിക്കിടക്കുമെങ്കിലും ഉള്ളറകളിലേക്ക്‌ ജലം സ്വരൂപിച്ചു വെക്കാന്‍ മരുഭൂമിക്ക്‌ കെല്‍പ്പ്‌ കുറവാണ്‌.ഉറപ്പില്ലാത്ത മണ്ണ്‍.അതു കൊണ്ടു തന്നെ ഒരു ചെറുമഴ പോലും വലിയ വെള്ളച്ചാലുകള്‍ തീര്‍ക്കും. പെയ്യാന്‍ ബാക്കി വെച്ചുകൊണ്ട്‌ മഴ മേഘച്ചിറകുകളില്‍ മുഖം പൂഴ്ത്തി.

അയാള്‍ പതുക്കെ പറഞ്ഞു തുടങ്ങി."നീയുമായുള്ള സൗഹൃദം ഞാന്‍ ഏറെ വിലമതിക്കുന്നു. പക്ഷേ സുജ...അവള്‍ക്ക്‌ മനസ്സിലാവുന്നില്ല.."

ഇനിയത്‌ തുടരണമെന്നില്ലായിരുന്നു..

കടലില്‍ മഴ പെയ്യുന്നുണ്ട്‌.പൊതുവേ ശാന്തമായ തിരമാലകള്‍ ഇന്നു മഴയ്ക്കൊപ്പം വന്യമായ താളത്തിലാണ്‌. പെയ്തിറങ്ങുന്ന ന്യൂന മര്‍ദ്ദം.! പക്ഷേ മനസ്സുകളിലെ ന്യൂനമര്‍ദ്ദം എവിടെ പെയ്തിറങ്ങാന്‍!..സുജ യെ എനിക്ക്‌ മനസ്സിലാവും..ഭര്‍ത്താവിന്റെ സംസാരങ്ങളില്‍ നിറയുന്ന സ്നേഹിതയെ അവള്‍ ഒട്ടൊരു ഭീതിയോടെ കണ്ടു തുടങ്ങിയിരിക്കുന്നു.

ഒപ്പം സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ എക്കാലവും നിലനില്‍ക്കുമെന്നും സൗഹൃദങ്ങളുടെ അതിരുകള്‍ മനസ്സിലാണ്‌ എന്നൊക്കെ ഉള്ള എന്റെ ധാരണകള്‍ പെയ്തിറങ്ങുന്ന മഴയ്ക്കൊപ്പം ഞാന്‍ ഒഴുക്കിക്കളഞ്ഞു..ഒരു നിമിഷം കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ ഞാന്‍ മഴയിലേക്ക്‌ നനഞ്ഞിറങ്ങി. മഴ തീര്‍ത്ത ചാലുകള്‍ കടലിലേക്ക്‌ ചെന്നു ചേരുന്നുണ്ടായിരുന്നു. കാല്‍ക്കീഴിലെ മണല്‍ത്തരികളും..ഒരു നല്ല സൗഹൃദം കടലാഴങ്ങളിലേക്കും..


59 comments:

 1. അനുഭവം ഗുരു! :-)

  ReplyDelete
 2. പറയുവാന്‍ ഉദ്ദേശിച്ച സൌഹൃദം എന്തെ കുറഞ്ഞ വരികളില്‍ ഒതുങ്ങി പോയീ ..........എന്തോ ഒരു അപൂര്‍ണത ......നല്ല വരികള്‍ ആണല്ലോ ....അത് ശ്രദ്ധിക്കുമല്ലോ .....ഇനിയും എഴുതുക ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി .......എനിക്ക് തോനുന്നത് സൌഹൃദം ഒരു തണല്‍ മരം ആണെന്നാണ്‌ ...ഇത് എന്റെ അനുഭവം

  ReplyDelete
 3. പരത്തിപ്പരഞ്ഞിട്ടെന്തു കാര്യം! അതെഴുതുമ്പോള്‍ ആ നൊമ്പരം എന്നില്‍ നിന്ന് വിട്ടൊഴിയും..അതെ ഉള്ളൂ എന്റെ ഉദ്ദേശം. .

  ReplyDelete
 4. എല്ലാ സൌഹൃദങ്ങളുടേയും ഒടുക്കം പ്രണയമാണെന്നാണെന്റെ പക്ഷം.അപവാദങ്ങളുണ്ടാവാം.പക്ഷേ തൊണ്ണൂറ്റൊമ്പത് ശതമാനവും....ആ ഭാര്യയുടെ വേവലാതിയില്‍ കഴമ്പുണ്ടെന്നാണ് എനിക്ക് തോന്നുന്നത്...

  ചില വരികള്‍ അതിസുന്ദരം.സ്പര്‍ശിക്കുന്നത്..പിന്നെ എന്തു ന്യായമുണ്ടെങ്കിലും പറയാനുള്ള കാര്യം പറായാതെ ഒഴിഞ്ഞുമാറിക്കളയുന്നത് നല്ലതല്ല...

  ReplyDelete
 5. മനോഹരം. പറയേണ്ടത്‌ പറഞ്ഞു. നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി. ഇറങ്ങിപ്പോക്ക് വാചാലം. കാതടപ്പിക്കുന്ന നിശബ്ദതയുടെ അകമ്പടിയോടെ (deafening silence- class example for oxymoron). പകുതി മേഘമല്‍ഹാര്‍ അനുഭവം. സൌഹൃദങ്ങളിലെ പങ്കാളികള്‍ അവരറിയാതെ ഭാവനാ കാമനകളിലെ നായികമാരായി മാറുന്നു.

  ReplyDelete
 6. ഒപ്പം സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ എക്കാലവും നിലനില്‍ക്കുമെന്നും സൗഹൃദങ്ങളുടെ അതിരുകള്‍ മനസ്സിലാണ്‌ എന്നൊക്കെ ഉള്ള എന്റെ ധാരണകള്‍ പെയ്തിറങ്ങുന്ന മഴയ്ക്കൊപ്പം ഞാന്‍ ഒഴുക്കിക്കളഞ്ഞു...
  എല്ലാമൊന്നും അങ്ങിനെയല്ല കേട്ടൊ

  ReplyDelete
 7. സൌഹൃദങ്ങളുടെ അതിരുകള്‍ മനസ്സിലാനെന്നു പറയുന്നവര്‍ക്ക് പറയാമെന്നെയുള്ളൂ.. അങ്ങനെയുള്ളവര്‍ ഉണ്ടാകും ..അപൂര്‍വം ചിലര്‍...

  ഒരു ഭാര്യ അതില്‍ വെവലാതിപെട്ടാല്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല...

  നന്നായി കുറുക്കി ചുരുക്കി എഴുതി....

  ആശംസകള്‍..

  ReplyDelete
 8. ആരിഫ് ഭായി..ഈ ഒരൊറ്റ അഭിപ്രായം മതി ..നന്ദി എന്റെ മനസ്സ് വായിചെടുത്തത്തിനു..കടന്നു പോയ നിമിഷങ്ങള്‍ വേദനയോടെയെങ്കിലും ഞാന്‍ വിസ്മരികക്ട്ടെ ഇനി.

  ReplyDelete
 9. Sreekkutan..പറയാനുള്ളത് പറഞ്ഞുവല്ലോ...ഒരു കുറ്റപ്പെടുത്തളിനില്ല. സുജയെ ഞാന്‍ മനസിലാക്കുന്നു.അത് കൊണ്ട് ആ യാത്ര അവസാനിക്കുന്നു

  ReplyDelete
 10. മുരളിയേട്ടാ ..ഉണ്ടാവാം..ഇപ്പോഴും ഉണ്ട്..പക്ഷെ മറ്റൊരാള്‍ക്ക് വേദനയുണ്ടാക്കുന്ന സൌഹൃദങ്ങളില്‍ നിന്ന് പിന്മാറണം..പിന്മാരിയെ തീരു..

  ReplyDelete
 11. ഖാദൂ , അംഗീകരിക്കുന്നു ..എല്ലാ ഹൃദയ വ്യഥകളും..

  ReplyDelete
 12. വെറും സ്ത്രീ പുരുഷ സൗഹൃദം; ഒരുപക്ഷെ സ്ത്രീ അതിനെ നല്ല സൗഹൃദമായി ഒരു ന്യായത്തിന് പറയുമെങ്കിലും പുരുഷൻ അതു നല്ല സൗഹൃദത്തിൽ തുടങ്ങി ഒടുവിൽ ഒരു പ്രണയത്തിൽ തന്നെ എത്തും...!! ഇല്ല എന്ന് ഒരു വാദത്തിന് വേണ്ടി ആർക്കും വാദിക്കാം.. അനുഭവമാണ് സത്യം.. സുജയുടെ വേവലാതി ; അതു വേവലാതി മാത്രമല്ല....!!

  നന്നായി എഴുതി നിർത്തി..
  ആശംസകൾ

  മംഗലത്തോപ്പ്

  ReplyDelete
 13. ഒരു നല്ല സൗഹൃദം കടലാഴങ്ങളിലേക്കും..എന്നാരുപറഞ്ഞു ആ സൗഹൃദം ( പ്രണയമാനെങ്കില്‍ പോലും ) ഹൃദയത്തിന്റെ ആഴങ്ങളില്‍ അനശ്വരമാണ് - "ആ ഇറങ്ങി പോക്കിലൂടെ" / മഴയുടെ പശ്ചാത്തലം എന്നെ ഇങ്ങനെ കമന്റാന്‍ പ്രേരിപ്പിച്ചു, നന്ദി , നമസ്കാരം

  ReplyDelete
 14. മറ്റൊരാള്‍ക്ക് വേദനയുണ്ടാക്കുന്ന സൌഹൃദങ്ങളില്‍ നിന്ന് പിന്മാറണം...... ആ ഒരു തലത്തിലേക്ക് സൌഹൃദങ്ങള്‍ വളരാതെ നോക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്? ഒരു പിന്മാറ്റത്തെക്കാള്‍ നല്ലതല്ലേ കരുതല്‍ നടപടികള്‍?

  ReplyDelete
 15. Nannaayi ezhuthi, iniyum thudatuka

  ReplyDelete
 16. സ്ത്രീ-പുരുഷ സൌഹൃദത്തെ ലെവെൽ ഹെഡഡായി കാണാൻ കഴിയില്ല ഇപ്പോഴും മിക്ക ഇന്ത്യക്കാർക്കും. (ഉഭയലിംഗ സൌഹൃദങ്ങളാണ് സത്യത്തിൽ പരസ്പരം കൂടുതൽ ആശ്വാസവും സ്നേഹവും പകരുക പലപ്പോഴും). ഭാര്യയുടെ മനസ്സ് അസൂയാകലുഷിതമാകും. നിർഭാഗ്യകരമാണ്. കാറു നിർത്തി വഴിയിലേക്കിറങ്ങിയ കഥാപാത്രത്തെ മൂകമായി പിന്തുടരുന്നു ഞാൻ. നന്നായി.

  ReplyDelete
 17. വളരെ തന്മയത്വമായി മനസ്സിൽ വിരിഞ്ഞ കാട്ടു കുറിഞ്ഞിപ്പൂക്കൾ..അനുവാചകനു അനുഭവ ഭേദ്യമാകുന്നതിൽ..വിജയിച്ചിട്ടുണ്ടു..!!ഒമാനിലേ മഴയും ആ നാളുകളും..ഓർമയിൽ കൊണ്ടുവരാൻ കാട്ടുകുരിഞിക്കു കഴിഞ്ഞു..!സൌഹ്രുതം..മൂത്തു പ്രണയം..?അതിൻ അതിവരമ്പു..അങ്ങിനെയൊരു വരമ്പുണ്ടൊ..?ഹൊ എനിക്കറിയില്ല ..വളരെ നന്നായി എഴുതിയിട്ടുണ്ടു..!!മനസ്സിൽ നിന്നും വിട്ടുപോയിട്ടില്ലാത്ത നൊസ്റ്റാൾജിയ ഞാനിഷ്റ്റപ്പെടുന്നു.!..ഇനിയും തുടരുക..ഭാവുകങ്ങൾ..!!

  ReplyDelete
 18. നാം സ്വതന്ത്രരാവുകതെപ്പോഴാ..{?}

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ എക്കാലവും നിലനില്‍ക്കുമെന്നും സൗഹൃദങ്ങളുടെ അതിരുകള്‍ മനസ്സിലാണ്‌ എന്നൊക്കെ ഉള്ള എന്റെ ധാരണകള്‍ പെയ്തിറങ്ങുന്ന മഴയ്ക്കൊപ്പം ഞാന്‍ ഒഴുക്കിക്കളഞ്ഞു.....!!!.നല്ല വരികള്‍.....

  ReplyDelete
 21. ഒരു വേദനിപ്പിയ്ക്കുന്ന അനുഭവം ഒമാനിലെ മഴയുമായി ചേർത്തുവെച്ചോ? ഹ്രസ്വസുന്ദരം!

  ReplyDelete
 22. ആയിരങ്ങളില്‍ ഒരുവന്‍! പ്രണയം എന്ന് എവിടെയും പറഞ്ഞില്ലല്ലോ ഞാന്‍! സൌഹൃദത്തെ സൗഹൃദം ആയി തന്നെ കാണണം. അവിടെ പ്രണയം ഇട കലരരുത്..

  ReplyDelete
 23. വിഴിഞ്ഞംകാരന്‍! നന്ദി..പ്രനയഭാവമില്ലാത്ത സ്ത്രീ പുരുഷ സൌഹൃദങ്ങള്‍ ഉണ്ട്..പക്ഷെ ...

  ഹാഷിക്! വളരാതെ ആണ് നോക്കേണ്ടത്.. സൌഹൃദത്തിനു അതിരുകള്‍ കാക്കണമെന്ന് ..അല്ലെ?

  നന്ദി -അനോണി..

  നന്ദി ശ്രീ നാഥന്‍. സുജ യെ ന്യായീകരിച്ചാണ്, ഇവടെ എന്റെ സുഹൃത്തുക്കള്‍ അധികവും സംസാരിച്ചത്..സുജയ്ക്കൊപ്പം ലേഖിക യെയും മനസ്സിലാക്കിയ വായനക്കാരന് നന്ദി..


  സൈദൂ ഭായി , നന്ദി..

  ReplyDelete
 24. നാമൂസ്.. .സ്വാതന്ത്ര്യത്തിന്റെ അല്ല, പാരതന്ത്ര്യത്തിന്റെ തോത് ആണ് ഏറുന്നത്..

  മാഷേ ! നന്ദി..

  ബിജു, വേദന ഉണ്ടായിരുന്നു.. ഒരു സൗഹൃദം കടലാഴങ്ങളിലെക്ക് വേദനയോടെ ആണ് വലിചെചെരിയെണ്ടി വന്നത്..

  ReplyDelete
 25. മനസ്സിന്റേ പ്രഷുബ്ദമായ അവസ്ഥ
  ഉള്ളില്‍ ഒരു പെരുമഴ പെയ്യിക്കും
  മനസ്സ് കടലാകും , കടല്‍മഴ ആര്‍ക്കോ വേണ്ടി
  പൊഴിഞ്ഞില്ലാതേയാവും ..
  സൗഹൃദങ്ങള്‍ ആണ്‍പെണ്‍ വ്യത്യാസങ്ങളില്‍
  തട്ടി ഉലയുമ്പൊള്.. ചെറു മഴ പൊലും
  മരുഭൂവില്‍ നാം ഉല്പെട്ട പ്രവാസ മനസ്സിനേ
  തണുപ്പിക്കുമ്പൊള്‍ നമ്മുക്കൊര്‍ക്കാനും
  ഓമനിക്കാനും ഒരു കൂട്ടുണ്ടാവുക നല്ലതല്ലേ ..
  എവിടെയോ പെയ്തൊഴിയുന്ന മഴയുടേ
  പ്രണയാദ്രമായ കരങ്ങള്‍ ഈ വരികളിലൂടേ
  എന്നേ തഴുകീ പോയീ .. കാട്ടു കുറിഞ്ഞീ ..
  ഇനിയുമെഴുതുക .. പല ഭാവങ്ങള്‍ നിറയുന്ന
  നിന്റേ ലളിതമായ വാക്കുകള്‍ കൊണ്ട് ..

  ReplyDelete
 26. അത് വല്ലാതെ ക്രൂരമായി പോയി!

  ReplyDelete
 27. ഒരു സ്വപ്നം മതിയാകുമെല്ലോ മനസ്സിനെ സന്തോഷിപ്പിക്കാന്‍ ....ഒരു പ്രണയം മാത്രം
  മതി മനസ്സിനെ വേദനിപ്പിക്കാന്‍ ...എത്ര വേദനയിലും ഒരു നല്ല സുഹൃത്ത് മതി എല്ലാ വേദനകളും നമുക്ക് മറക്കാന്‍ ല്ലേ ?
  നന്നായി പറഞ്ഞു നിര്‍ത്തി....

  ReplyDelete
 28. കടല്‍ എല്ലാത്തിനെയും സ്വീകരിക്കുന്നു
  സൌഹൃദത്തെപോലും!
  (എഴുത്ത് നന്നായി)

  ReplyDelete
 29. ഇതില്‍ ആത്മാംശം ഉണ്ടോന്നു സംശയം..
  ആണോ .. അല്ലല്ലേ..

  ReplyDelete
 30. Ismail Chemmad :അതെ എന്നുത്തരം.. അത് കൊണ്ടാണല്ലോ തേര്‍ഡ് പെര്‍സണ്‍ ഉപയോഗിക്കാതെ "ഞാന്‍" എന്ന് തന്നെ ഉപയോഗിച്ചത്!

  ReplyDelete
 31. onnilere thavana vaayichu.ella stree purusha souhrudangalum ingane kadalaazhangalilekano pokunnath?souhrdam souhrdamayi thanne nilanilkan iruvarum karuthende?pathivu pole sakthamayi thanne ezhuthi.

  ReplyDelete
 32. ഒക്ടോബറില്‍ ഇട്ട സ്വപ്നാടകന്റെ മറു കുറിയും ഈ പോസ്റ്റും എന്റെ ശ്രദ്ധയില്‍ പെട്ടില്ലായിരുന്നു.
  ഇപ്പോഴാണ് വായിച്ചത് .

  ഭര്‍ത്താവിന്റെ സംസാരങ്ങളില്‍ നിറയുന്ന സ്നേഹിതയെ അവള്‍ ഒട്ടൊരു ഭീതിയോടെ കണ്ടു തുടങ്ങിയിരിക്കുന്നു.
  വര്‍ത്തമാന സൌഹൃദങ്ങളുടെ പരിണാമം മിക്കവാറും മറ്റു പല തലങ്ങളിലേക്കും വ്യാപരിക്കുന്നു എന്ന തിരിച്ചറിവ്
  നിമിത്തം ഇന്ന് മിക്ക ഭാര്യമാരുടെയും മനോവ്യാപാരം ഇങ്ങിനെ തന്നെ.....
  ആയതിനാല്‍ സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ എക്കാലവും നിലനില്‍ക്കുമെന്നും സൗഹൃദങ്ങളുടെ അതിരുകള്‍ മനസ്സിലാണ്‌ എന്നൊക്കെ ഉള്ള എന്റെ ധാരണകള്‍ പെയ്തിറങ്ങുന്ന മഴയ്ക്കൊപ്പം ഞാന്‍ ഒഴുക്കി കളഞ്ഞു .....

  ഇഷ്ടമായി ഈ കടല്‍ മഴ ... ഇനിയും വരാം

  ReplyDelete
 33. പ്രിയപ്പെട്ട കാട്ടുകുറിഞ്ഞി,
  ഹൃദ്യമായ നവവത്സരാശംസകള്‍..!
  നീലകുറിഞ്ഞിയല്ലേ?
  സംഭവിച്ചത്....ഇപ്പോഴും സംഭവിക്കുന്നത്‌...!കടലിന്റെ ആഴങ്ങളിലേക്ക് ആ സൗഹൃദം ഒഴുക്കി കളഞ്ഞത് വളരെ നന്നായി,കൂട്ടുകാരി !ചിത്രം മനോഹരം !വളരെ നന്നായി,മനസ്സിലാക്കാം !അഭിനന്ദനങ്ങള് !

  സസ്നേഹം,
  അനു

  ReplyDelete
 34. സുലേഖ.. അല്ലെന്നു തോന്നിയിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു.. പക്ഷെ അനുഭവങ്ങള്‍ മാറ്റി ചിന്തിപ്പിക്കുന്നു.. സൌഹൃദ വഴികളില്‍ നിന്ന് മാറി നടക്കാന്‍ പ്രേരിപ്പിക്കുന്നു.

  ReplyDelete
 35. വേണു ജി വൈകിയാണെങ്കിലും വന്നുവല്ലോ..രണ്ടു വാക്ക് പറഞ്ഞുവല്ലോ അത് തന്നെ ധാരാളം..!

  ReplyDelete
 36. അനു! ആദ്യമായാണ് കാണുന്നത്.. പക്ഷെ സ്നേഹം നിറഞ്ഞ ഈ അഭിപ്രായത്തിനു ഒരുപാട് നന്ദി!

  ReplyDelete
 37. ഉള്ളതു ഉള്ളതു പോലെ പരഞ്ഞു. നീട്ടിപ്പീടിക്കാൻ ഭാവനകൾ തേടാതെ ഒരു സാധാരണക്കാരുടെ മനസ്. ആശംസകൾ..

  ReplyDelete
 38. ഒരു നല്ല സൗഹൃദം കടലാഴങ്ങളിലേക്കും പരക്കട്ടെ ആശംസകള്‍...

  ReplyDelete
  Replies
  1. നന്ദി ..ഷാജി.. വല്ലപ്പോഴും വരിക വീണ്ടും..

   Delete
 39. നല്ല പ്രമേയം. അല്പം കൂടി നീണ്ട ഒരു കഥയായി വികസിപ്പിക്കാമായിരുന്നെന്നു തോന്നി വായിച്ചപ്പോള്‍. സ്ത്രീപുരുഷസൌഹൃദങ്ങള്‍ മിക്കപ്പോഴും അവര്‍ക്ക് മാത്രം ശരിയും മറ്റുള്ളവര്‍ക്ക്‌ ശരിയല്ലായ്മയുമാണ്, തെറ്റാണെന്ന് പലരും പറയില്ലെങ്കിലും. പിന്നെ ഭാര്യമാര്‍... അവരെപ്പോഴും അങ്ങനാ, അവര്‍ക്കങ്ങനെ ആവാനേ കഴിയൂ.

  ReplyDelete
  Replies
  1. സോണി നന്ദി.. വീണ്ടും കാണണം എന്നുണ്ട് പഴയ സോണി ആയി..പിന്നെ ബോധപൂര്‍വ്വം ചുരുക്കുന്നതോ പരതുന്നതോ അല്ല..അതങ്ങനെ സംഭവിച്ചു പോകുന്നതാണ്..

   Delete
 40. ജീവിതം തന്നെയാണ് എല്ലാറ്റിലും വലുത് ,എല്ലാ നന്മകളും നേരുന്നു ,എഴുത്ത് വളരെ ഹൃദ്യമാണ് കേട്ടോ ,തുടരുക

  ReplyDelete
  Replies
  1. ജീവിതം തന്നെ ആണ് വലുത് ! ആരെയും വേദനിപ്പിക്കാതെ അത് മുന്നോട്ടു കൊണ്ട് പോവാന്‍ ആവുമെങ്കില്‍ നല്ലതും..അപ്പോള്‍ ജീവിതം നല്ലതാവുന്നു..

   Delete
 41. എഴുത്ത് വളരെ ഹൃദ്യമാണ്. ഭർത്താവിന്റെ വാക്കുകളിൽ സ്ഥിരം കടന്ന് വരാറുള്ള ആ പെണ്ണിനെ വെറുക്കുന്നത് നല്ല ഭാര്യയുടെ സ്നേഹമല്ലേ ? സ്വാഭാവികം. നല്ല ഒരനുഭവം മുറിവേൽപ്പിക്കുന്ന മനസ്സിൽ നിന്ന് വന്ന വാക്കുകൾ. ആശംസകൾ,കുറിഞ്ഞി.

  ReplyDelete
 42. ജീവിതത്തില്‍നിന്നും ഇറങ്ങിവന്ന കഥാപാത്രങ്ങളെയാണ്‍ കാട്ടുകുറിഞ്ഞി ഇവിടെ വരച്ചിട്ടത്.. ഒട്ടും അതിശയോക്തി കലര്‍ത്താതെ കഥ പറഞ്ഞു..നന്നായി. ഒരാളുടെ മനസ്സറിയാന്‍ മറ്റുള്ളവര്‍ക്ക് കഴിയുമായിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു അല്ലേ...

  ReplyDelete
  Replies
  1. ഷേയ ..നന്ദി..ഒരു അതിരില്‍ക്കവിഞ്ഞു.. ഒരാള്‍ക്കും മറ്റൊരാളെ മനസ്സിലാക്കാന്‍ സാധിക്കില്ല..ജീവിത പങ്കാളിയോ അച്ഛനോ അമ്മയോ സഹോദരങ്ങളോ ആരായാലും ..

   Delete
 43. This comment has been removed by the author.

  ReplyDelete
 44. സൌഹൃദത്തിന്റെ തെളിഞ്ഞ വെയിലിനുമപ്പുറം കാത്തിരിക്കുന്നത് മുന്‍ധാരണകള്‍ നിര്‍മിച്ചുണ്ടാക്കിയ വേലിക്കെട്ടുകളാണ്. സ്നേഹ ബന്ധങ്ങളെ ഒരു വൈപ്പര്‍ പോല്‍ മായ്ച്ചുകളയുവാന്‍ അവയെക്കെന്തെളുപ്പം! നന്നായി പറഞ്ഞു...

  ReplyDelete
 45. ഇത് ഒരു കഥയായല്ല..കഥാകൃത്തിന്റെ അനുഭവത്തിലെ നീറുന്ന ഒരേട്
  അങ്ങനെയാണ് എനിക്ക് തോന്നിയത്..
  അതിനു കാരണം ശക്ത്മായ ആറ്റിക്കുറുക്കല്‍ തന്നെ..
  അതിന്റെ കറനീക്കാന്‍ കറുത്ത മേഘങ്ങളുടെ
  മഴ പ്രസാദത്തെ കൂട്ടുപിടിച്ചു..

  സുജ ഒറ്റപ്പെട്ട വ്യക്തിയല്ല..ഭര്‍ത്താവിന്റെ വിവരണങ്ങളില്‍ അറിയാതെ പോലും
  ആവര്‍ത്തനം വന്നാല്‍ സൗഹൃദത്തിന്റെ അതിര്‍‌വരമ്പ് മാഞ്ഞു പോവും..ഇരുമനസ്സുകളിലും..
  സൂഷ്മത പുലര്‍ത്താന്‍ കഴിയാത്ത കഥകള്‍ ചുറ്റുമുള്ളപ്പോള്‍ സുജമാരെ കുറ്റപ്പെടുത്താനാവില്ല..

  വലിയ ഒരു വിഷയത്തെ അതിവിദഗ്ധമായി ഒരു കഥ പറച്ചിലിന്റെ മോടിയില്ല്ലാതെ പറഞ്ഞു വെച്ചു...ഒപ്പം ആകര്‍ഷകമായ രീതിയില്‍ മഴയിലൂടെ കടലാഴങ്ങളിളേക്ക് ഒഴിക്കികളഞ്ഞ പര്യവസാനവും..

  ആശംസകള്‍ !

  ReplyDelete
 46. വരികള്‍ക്കിടയില്‍ നിന്നും വായിച്ചെടുക്കാനാകും കഥാകാരിയുടെ സങ്കടങ്ങള്‍. പരസ്പരമുള്ള തുറന്നു പറച്ചിലുകള്‍ നഷ്ടമായിപ്പോയ കാലം. ഓരോരുത്തരുടെ മനസ്സും തെറ്റിധാരണകളുടെ കൂടാണ്. മനസ്സിനെ വായിച്ചെടുക്കാന്‍ ആര്‍ക്കു കഴിയും?. ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ ഇന്നത്തെ കാലത്ത് ഒരു പരിധി വരെ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയുമെന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ മൂന്നാമതൊരാള്‍ അതിന്റെ എങ്ങിനെ നോക്കിക്കാണുന്നു എന്നതാണ് വിഷയം.
  എഴുത്ത് ഇഷ്ടപ്പെട്ടു. ആദ്യമായിട്ടാണ് ഈ വഴിക്ക്. ഇനിയും വരാം Regiyaത്താ..

  ReplyDelete
 47. നല്ല സൌഹൃദങ്ങള്‍ അനുഗ്രഹമാണ്‌ പക്ഷെ അതു നിലനിര്‍ത്താന്‍ പ്രയാസമാണ്‌..
  മനസിണ്റ്റെ വിങ്ങല്‍ വാക്കുകളിലേക്ക്‌ ആവാഹിക്കാന്‍ കഴിഞ്ഞു...

  ReplyDelete
 48. വൃത്തിയായി എഴുതി. ഭയപ്പെടുത്തുന്ന സൌഹൃദങ്ങള്‍ പെട്ടെന്ന് മുറിച്ചു മാറ്റുന്നതാണ് നല്ലത്. പഴകും തോറും മുറിവുകള്‍ ആഴത്തിലാവുന്നു.

  ReplyDelete
 49. സ്നേഹത്തിന്റെ നനുത്ത മഴ അകത്തും പുറത്തും ! മഴ പെയ്തു തീര്‍ന്നാലും ഇലചാര്‍ത്തിലെ മഴത്തുള്ളികള്‍ ഇരമ്പല്‍ തീര്‍ക്കും .....വെയിലുകള്‍ അടയിരിക്കുന്ന മഴയിരമ്പലുകള്‍ ബാക്കി നിന്നേക്കാം ! അങ്ങനെ തോന്നി എനിക്കു ........!!!

  ReplyDelete
 50. അങ്ങനെ ഇറങ്ങിപ്പോകാന്‍ പറ്റുന്നതാണോ സൌഹൃദം ?

  ReplyDelete
 51. ആ സൌഹൃദമിപ്പോഴും മനസ്സിന്റെ ആഴങ്ങളിൽ കാണും...ഒഴുക്കികളയാൻ നാം ശ്രമിക്കുന്തോറും അത് നിലയില്ലാത്ത കയം തീർത്ത് നമ്മിൽ തന്നെ അടിയും... അതാണ് അത്മാവിനോടൊത്ത് ചേർന്ന് ഉത്ഭവിച്ച സൌഹൃദം...

  ReplyDelete
 52. ഒരു പെരുമഴയില്‍ ഒലിച്ചില്ലാതാകുന്ന ഒന്നാണോ സൌഹൃതം.അങ്ങിനെ ശ്രമിക്കും തോറും കൂടുതല്‍ ആഴത്തില്‍ വേരുകള്‍ പടര്തികൊണ്ട് വളരുന്ന ഒന്നല്ലേ അത്.ഒരുപക്ഷെ മുറിച്ചു മാറ്റാന്‍ കഴിയാത്ത തണല്‍ വൃക്ഷം പോലെ..പറഞ്ഞ രീതി എനികിഷ്ടാമായി .കുറഞ്ഞ വാക്കില്‍ ഒതുക്കി പറഞ്ഞു ..

  ReplyDelete

www.anaan.noor@gmail.com