Monday, September 10, 2012

No Conditions Apply…..*

പ്രണയം പോലെ എന്തോ ഒന്നു അവനും അവള്‍ക്കുമിടയില്‍ വന്നു വീണു. സോള്‍ മേറ്റ്‌ എന്നതാണ്‌ കൊര്‍പോറേറ്റ്‌ ഡിക്ഷ്ണറികളില്‍ അതിനു കാണുന്ന പുതിയ നിര്‍വചനം. ടാര്‍ഗ്ഗെറ്റും ഡെഡ്‌ ലൈനും തലക്ക്‌ പിടിച്ച ഒരു ദിവസത്തിനൊടുവില്‍ കമ്പനി പാര്‍ട്ടില്‍ വെളിച്ചം മങ്ങിയ ഒരു മേശക്കിരുപുറവും ഇരിക്കെ കോണിയാക്കില്‍ രണ്ടാാമതും തണുപ്പിന്‍ തുണ്ടുകളിടവേ അയാള്‍ അവളോട്‌ പറഞ്ഞു..വല്ലാത്തൊരു ആകര്‍ഷണീയത നിന്നിലുണ്ട്‌. പുരുഷന്മാരെ ആകര്‍ഷിപ്പിക്കുന്ന ,സിരകളെ ത്രസിപ്പിക്കുന്ന എന്തോ ഒന്ന്..ഒരു പാട്‌ ആണ്‍ സുഹൃത്തുക്കളില്‍ നിന്നും കേട്ടു മടുത്തത്‌ കൊണ്ടാവാം മുഖം കോട്ടി ഒന്നു ചിരിച്ചതേ ഉള്ളൂ അവള്‍..


സദാചാരത്തിന്റെ ചതുരക്കളത്തിനു അകത്തു നില്‍ക്കുന്ന ബന്ധം ഒന്നും അല്ല ഇതും.. എല്ലാ അവിഹിത ബന്ധങ്ങളിലും എന്നതു പോലെ മറ്റൊരു നഗരത്തില്‍ ജീവിക്കുന്ന ഭര്‍ത്താവും ഹോം വര്‍ക്കിലും കമ്പ്യൂട്ടര്‍ ഗെയിമിലും മുങ്ങിയമരുന്ന മക്കള്‍ അവള്‍ക്കുമുണ്ടായിരുന്നു.. മുഷിഞ്ഞ ജനാലകര്‍ട്ടനുകള്‍ മാറ്റിയും മേശപ്പുറത്തെ പൂ പാത്രങ്ങള്‍ മോടി പിടിപ്പിച്ചും കുഞ്ഞിന്റെ ഡയപ്പറുകള്‍ മാറ്റിയും സമയാസമയത്ത്‌ മിസ്സ്‌ കാള്‍ ചെയ്ത്‌ "സ്വീറ്റ്‌ ഹാര്‍ട്ട്‌" എന്ന് അയാളുടെ മോബെയില്‍ സ്ക്രീനില്‍ തെളിയിച്ചും അധികം ദൂരെ അല്ലാതെ ഒരു പട്ടണത്തില്‍ ജീവിക്കുന്ന ഭാര്യ അയാള്‍ക്കും ഉണ്ടായിരുന്നു..

അവരോട്‌ പ്രണയം ഇല്ലാത്തത്‌ കൊണ്ടൊന്നും അല്ല, എന്നാലും പ്രണയം പോലെ എന്തൊ ഒന്നു അവനും അവള്‍ക്കുമിടയില്‍ വന്നു വീണു.

ആ എന്തോ ഒന്നു അവരുടെ ഹൃദയ മിടിപ്പുകള്‍ കൂട്ടുകയും , അവളെ കൂടുതല്‍ തുടുപ്പുള്ളവളും സുന്ദരിയും ആക്കി തീര്‍ത്തു.. അവനെ കൂടുതല്‍ പ്രസരിപ്പുള്ളവനും ആക്കിതീര്‍ത്തു. ടാര്‍ഗ്ഗെട്ടുകളും ഡെഡ്‌ ലൈനുകളും അച്ചീവ്‌മന്റ്‌ കോളങ്ങളില്‍, എക്സലന്റ്‌ ഗ്രീന്‍ തെളിയിച്ചു.

മെയ്‌ മാസത്തിലെ അവസാന രാത്രിയില്‍ കത്തിച്ചു വെച്ച ഒരു മെഴുകുതിരിക്ക്‌ ഇരു പുറവുമായി ഇരുന്ന് അലങ്കോലമായി കിടക്കുന്ന ഒറ്റ മുറിയില്‍ ഇരുന്ന് അവര്‍ ഒന്നിച്ച്‌ അത്താഴം കഴിച്ചു. വന്യമായ (പ്രണയം പോലെ എന്തോ ഒന്ന് ഉള്ള?) ഭോഗങ്ങള്‍ക്ക്‌ ശേഷം പ്രസരിപ്പില്ലാത്ത ജൂണ്‍ മാസത്തിലെ ആദ്യ പകലിലേക്ക്‌ അവര്‍ വെറും ശരീങ്ങള്‍ ആയി ഉണര്‍ന്നെഴുന്നേറ്റു. പിന്നീട്‌ അപരിചിതത്വത്തിന്റെ ഉടയാടകള്‍ എടുത്തണിഞ്ഞു.

പിന്നീട്‌ വളരെക്കാലം പരസ്പരം കാണുമ്പോള്‍ പ്രണയം പോലത്തെ എന്തോ ഒന്നു മറന്ന് വെച്ച്‌ കൊണ്ട്‌ അവര്‍ പുഞ്ചിരിച്ചു. പരിചയം പുതുക്കി. ഹസ്ത ദാനം ചെയ്തു. കുടുംബാംഗങ്ങളെ പരസ്പരം പരിചയപ്പെടുത്തി.

ഈ കൃസ്തുമസ്‌ രാവില്‍ ഒരുമിച്ച്‌ അത്താഴം കഴിക്കാമെന്ന അവന്റെ ഫോണ്‍ സന്ദേശം എന്തു കൊണ്ടോ അവളുടെ ഹൃദയത്തെ പെരുമ്പറയോളം മുഴക്കി. അവള്‍ക്ക്‌ മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍. അത്താഴ വിരുന്നില്‍ ആണുങ്ങള്‍ വീണ്ടും കോണിയാക്കിന്റെ തണുപ്പില്‍ അലിഞ്ഞു. പെണ്ണുങ്ങള്‍ ചിക്കന്‍ വറുക്കുമ്പോള്‍ ചോളപ്പൊടി ചേര്‍ക്കുന്നതിനെപ്പറ്റിയും അജിനോമോട്ടൊയുടെ അനാരോഗ്യ വശങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്ത്‌ സമയം കളഞ്ഞു. കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിമില്‍ പുല്‍മേടുകള്‍ തേടിയലഞ്ഞു.

അപ്പോള്‍ ജനാലയ്ക്കപ്പുറം ഇരുട്ടിനൊപ്പം കനത്ത മഞ്ഞും പെയ്തിറങ്ങുന്നുണ്ടായിരുന്നു..കാഴ്ചകള്‍ മറയ്ക്കുന്ന മഞ്ഞ്‌...

39 comments:

 1. "പിന്നീട്‌ വളരെക്കാലം പരസ്പരം കാണുമ്പോള്‍ പ്രണയം പോലത്തെ എന്തോ ഒന്നു മറന്ന് വെച്ച്‌ കൊണ്ട്‌ അവര്‍ പുഞ്ചിരിച്ചു". വിവാഹേതര ബന്ധങ്ങള്‍ ഇങ്ങനെയാവാതെ തരമില്ലല്ലോ.താല്‍ക്കാലിക സന്തോഷങ്ങള്‍ക്ക് മാത്രം.കഥ പറഞ്ഞത് എനിക്ക് ഇഷ്ടമായി.

  ReplyDelete
 2. ആ അപരിചിതത്വത്തിന്റെ ഉടയാടകൾക്കുള്ളിലും പ്രണയം പോലുള്ള എന്തോ ഉണ്ടായിരുന്നല്ലോ അല്ലേ...

  ReplyDelete
 3. സമൂഹമെന്ന ചുറ്റുമതില്‍ പൊളിഞ്ഞു തുടങ്ങുമ്പോള്‍ത്തന്നെ പ്രണയത്തിന്‍ കടിഞ്ഞാണ്‍ അയഞ്ഞു പോകുന്നതും അതിന്റെ വിശാലമായ മേച്ചില്‍പ്പുറങ്ങള്‍ അന്യമല്ലാതാവുകയും ചെയ്യുന്നത് ആധുനിക കാലഘട്ടത്തിന്റെ സൃഷ്ടിയാണ് എന്ന പരമമായ രഹസ്യം അംഗീകരിക്കാതെ തരമില്ല . വീണ്ടും പാലക്കാടന്‍ മലനിരകളില്‍ കുറിഞ്ഞി പൂത്തതില്‍ സന്തോഷം . :)

  ReplyDelete
  Replies
  1. :-)... ഇങ്ങനെ സ്നേഹത്തോടെ ചിലര്‍ എങ്കിലും കാത്തിരിക്കുമ്പോള്‍.. വല്ലപ്പോഴും പൂക്കാതിരിക്കുന്നതെങ്ങിനെ...!!

   Delete
 4. പ്രണയം ഇല്ലാതെ 'പ്രണയം പോലത്തെ എന്തോ ഒന്ന് അവശേഷിക്കുന്ന' ബന്ധങ്ങള്‍ .. ഒരു പക്ഷെ ആ എന്തോ ഒന്നില്‍ അവര്‍ സംതൃപ്തി കണ്ടെത്തുന്നുണ്ടാകാം

  ReplyDelete
 5. പ്രണയം പോലെയുള്ള എന്തോ ഒന്ന് പക്ഷെ പ്രണയമല്ല അതാണ്‌ അവിഹിത ബന്ധം.

  ReplyDelete
  Replies
  1. ആദ്യമായിട്ടാണല്ലോ കാനുനന്ത്...നന്ദി സുഹൃത്തേ..

   Delete
 6. ഒരേ സമയം രണ്ട്‌ തോണിയില്‍ യാത്രചെയ്ത പലരും വെള്ളംകുടിച്ചു മരിച്ചിട്ടുണ്ട്

  ReplyDelete
  Replies
  1. ആദ്യമായിട്ടാണല്ലോ കാനുനന്ത്...നന്ദി സുഹൃത്തേ..

   Delete
 7. നാടന്‍ ഭാഷയില്‍ അതൊരു സെറ്റപ്പ് , അല്ലെങ്കില്‍ ചിലര് പറയും തെണ്ടിത്തരം. അതിനപ്പുറത്തേക്ക് പ്രണയത്തിന്റെ വര്‍ണ്ണങ്ങള്‍ കടന്നു ചെന്നാല്‍ പിന്നല്ലാതെ എന്ത് പറയും. ഒരു തരം ന്യായീകരണം. അതന്നെ..

  എഴുത്തിനു ആശംസകള്‍..

  ReplyDelete
 8. “പിന്നീട്‌ വളരെക്കാലം പരസ്പരം കാണുമ്പോള്‍ പ്രണയം പോലത്തെ എന്തോ ഒന്നു മറന്ന് വെച്ച്‌ കൊണ്ട്‌ അവര്‍ പുഞ്ചിരിച്ചു. പരിചയം പുതുക്കി. ഹസ്ത ദാനം ചെയ്തു“ ചില ബന്ധങ്ങള്‍ക്ക് ചിലപ്പോഴെല്ലാം അപരിചതത്വത്തിന്‍റെ ഉടയാടകള്‍ അണിയേണ്ടി വരും... പൊരു ചങ്ങാതിയ്ക്കിതു കോപ്പി ചെയ്ത് അയച്ചപ്പോള്‍ ആ സുഹൃത്ത് പറഞ്ഞത് “പറയാന്‍ കൊതിച്ചത് പറഞ്ഞു” എന്നാണ്‍., അര്‍ത്ഥം അപ്പോള്‍ എനിയ്ക്കു മനസ്സിലായിലെല്‍ങ്കിലും ഒന്നു കൂടി ഇതു വായിച്ചപ്പോള്‍ എനിയ്ക്കും അവള്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം മനസ്സിലായി,... ആ ചങ്ങാതിയ്ക്കു പറയാനുള്ള വരികളായിരുന്നു ഇതില്‍ ചിലതൊക്കെ.... അവതരണം നന്നായിട്ടുണ്ട്.... ഓര്‍മ്മയില്‍ ഇവിടെ ആദ്യവായന ആനെന്നു തോന്നണു... വരവു നന്നായി... സ്നേഹാശംസകള്‍ ....

  ReplyDelete
 9. ഒന്നിലും തൃപ്തി വരാത്ത ഈ കാലത്തില്‍ തൃപ്തി തേടിയുള്ള നോട്ടത്തിനിടയില്‍ ശീലിച്ച ശീലങ്ങളെ ഒഴിവാക്കുകയോ എതിര്‍ക്കുകയോ ചെയ്യാന്‍ കഴിയാതെ വരുന്നത് 'പ്രണയം പോലുള്ള എന്തോ ഒന്നായി' മാത്രമെ പുതിയ പ്രണയത്തിനു നില്‍ക്കാനാവു. മാറ്റങ്ങള്‍ മുന്നേറുകയാണ്....അഡ്ജസ്റ്റ്‌മെന്റുകളിലെ അതൃപ്തി കൂട് പൊളിക്കാന്‍ തുനിയുന്നു എന്ന് വേണമെങ്കിലും കാണാം.
  അനുഭവിക്കുന്നവര്‍ ആസ്വദിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ ഇഷ്ടപ്പെടാത്ത സത്യം.

  ReplyDelete
 10. പുതിയ കാലത്തിന്റെ വിഹ്വലതകള്‍

  ReplyDelete
 11. കൊര്‍പോറേറ്റ്‌ ഡിക്ഷ്ണറികളില്‍ കാണുന്ന നിര്‍വചനം തന്നെയാണ് വിളിപ്പേര്. താല്പര്യങ്ങള്‍ക്കനുസരിച്ചു കസ്ടമൈസ് ചെയ്യാം എന്നതാണ് ആ വാക്കിന്റെ സൌകര്യവും.
  അതുകൊണ്ട് തന്നെ പരിചിതമായ അല്ലെങ്കില്‍ കണ്മുന്നിലെ കാഴ്ച്ചകളിലെക്കുള്ള ഒരു എത്തിനോട്ടം പോലെ തോന്നി എനിക്ക്. കൂട്ടിയാലും കുറച്ചാലും മുന്നില്‍ നില്‍ക്കുന്ന പ്രണയം എന്ന വികാരം. സംഭവിച്ചു പോകുന്നത്.
  സദാചാരം എന്ന വാള്‍ മേലെ നില്‍ക്കുമ്പോഴും അതിനെ മറികടക്കാന്‍ ചിലപ്പോള്‍ ആഗ്രഹിച്ചേക്കാം. അതിന്‍റെ ന്യായീകരണങ്ങള്‍ സ്വയം കണ്ടെത്തും. അത് ശരിയെന്നു വിശ്വസിക്കുക്കയും ചെയ്യും. അതുകൊണ്ട് ഈ കഥാപാത്രത്തിന്റെ കൂടെ നിക്കുന്നു എന്റെ വായന . അതായത് ഞാന്‍ വായിച്ചത് കഥയെയാണ് എന്ന് .
  എനിക്കിഷ്ടപ്പെട്ടു. ആശംസകള്‍

  ReplyDelete
 12. വായിച്ചും കണ്ടും മടുത്ത പ്രമേയം..
  എങ്കിലും എഴുത്തിനൊരു ഒഴുക്കുണ്ട്..

  ReplyDelete
  Replies
  1. അങ്ങനെ അങ്ങ് തോന്നിയത് കുറിച്ചിടുന്നു മനോജ്‌... ..വായിച്ചതും കണ്ടതും കേട്ടതും ഒക്കെ തന്നെ..മേഘമല്‍ഹാര്‍ (അല്ലെങ്കില്‍ അതിനും മുന്പ് മുതല്‍(?) കൊക്ക് റെയിലിലും കൊട്ടമയം ൨൨ പെണ്‍കുട്ടിയിലും ഇങ്ങേയറ്റം ഡയമണ്ട് നെക്ലസിലും വരെ മലയാളികളും ഈ സോഷ്യലൈസ്ദ് ഹാബിറ്റ്‌ നെ അംഗീകരിച്ചു തുടങ്ങി..

   Delete
 13. ആഹാ കൊള്ളാമല്ലോ.....
  മിനിക്കഥകളുടെ അഴകെല്ലാം ഒത്തിണങ്ങി നല്ല രചന.

  ReplyDelete
 14. കെ ആർ മീരയുടെ 'മോഹമഞ്ഞ' വായിച്ചപ്പോ കിട്ടിയ ഒരു ഫീൽ.നന്നായി അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ...

  ReplyDelete
 15. മാംസനിബന്ധമായ ഒന്നിനെ പ്രണയത്തിനോട്‌ സാമ്യപ്പെടുത്താമോ..?
  പുതിയ കാലത്തെ പ്രണയം അവിടെ വ്യക്തികള്‍ക്കും,വ്യക്തിത്വങ്ങള്‍ക്കും സ്താനമില്ല...
  കാന്തം ഇരുബിനെ ആകര്‍ഷിക്കുന്നതു പോലെ എന്തോ ഒന്ന്...

  ReplyDelete
 16. സുപ്രഭാതം സഖീ..
  നിബന്ധനകളില്ലത്ത സ്നേഹം ഇന്നുകളുടെ വ്യർത്ഥ മോഹമോ..?

  അതിരുകളില്ലാതെ ചിന്തകൾക്കും തൂലികയ്ക്കും സഞ്ചരിയ്ക്കാം..
  അവിടെ കാലത്തിനൊ സമൂഹത്തിനോ പ്രസക്തിയുണ്ടെന്ന ന്യായം അപ്രസക്തം..!

  ഇഷ്ടായി ട്ടൊ..സ്നേഹം.,!

  ReplyDelete
 17. പ്രണയം പോലെ അല്ലാത്തത് എന്തോ ഒന്നു അവനും അവള്‍ക്കുമിടയില്‍ വന്നു വീണു. സോള്‍ മേറ്റ്‌ എന്നതാണ്‌ .... ഒരിക്കലും പരസ്പരം കാണില്ലാന്ന് അറിഞ്ഞ് കൊണ്ടുള്ള സൌഹൃദം..അവിടെ സൂര്യനും ഭുമിയ്ക്കും ഇടയിലെന്തും സം‍വദിയ്ക്കാം..ലൈഗീകതാത്പര്യങ്ങൾ സ്ഥാനമില്ലാതെ ഒരു സ്നേഹം..ഇതൊക്കെ മനസ്സിൽ വന്നൂ കാട്ടുകുറിഞ്ഞിയിൽ വന്നപ്പോ..സന്തോഷം ഒപ്പം നഷ്ടദു:ഖവും.. ആശംസകൾ..

  ReplyDelete
  Replies
  1. അപ്പോള്‍ അത് പ്ലെടോനിക് ലവ് എന്ന് പറയും പ്രിയ മൌനമേ..

   Delete
  2. ഇന്ന് വീണ്ടും ഇത് വായിച്ചൂ :)

   Delete
 18. നാടന്‍ ഭാഷ

  എനിക്കിഷ്ടപ്പെട്ടു. ആശംസകള്‍

  ReplyDelete
 19. ആഗ്രഹങ്ങളുടെ കുളമ്പടിയൊച്ച ചെവിമടക്കിൽ ഉപാധിരഹിതമായി ചൂളമടിക്കുമ്പോൾ ഒരു 'യെസ് മൂളലിൽ തുടക്കമിടുകയായി എന്തോ ഒന്നിന്റെ കിരുകിരുപ്പ്...
  മനസ്സ് താഴ്തലങ്ങളിലേക്ക് ചാലുകെട്ടി ഒഴുകുകയാണ്. താല്പര്യം എന്ന വിലയസ്ഥലിയിലേക്ക്
  ചെയ്യാനുറച്ചാൽ പിന്നെ ഏറ്റവും ഇഷ്ടമുള്ളൊരു തെറ്റിനെ തന്നെ ചെയ്തുവെക്കാം നമുക്ക്... .

  ReplyDelete
 20. വശ്യമായ ഭാഷ. ജീവിതത്തിന്റെ ഒരുപാട് നിഗൂടതകള്‍ ഓരോ വാക്കിലും പൊതിഞ്ഞു വച്ചിരിക്കുന്നു...ഓരോരുത്തരുടെ ഇഷ്ടം പോലെ അഴിച്ചെടുത്തു ആസ്വദിച്ചോളൂ എന്ന പോലെ. ഓരോ ആസ്വാദനവും വ്യതസ്തമാവുമല്ലോ. എഴുതണം കൂടുതല്‍. നിലവാരമുള്ള വാരികകളിലേക്ക് അയക്കുക. മറ്റൊരു സന്ദര്‍ഭത്തില്‍ ആവോളം ആയാല്‍ പ്രസിദ്ധീകരിക്കുക. ഭാവുകങ്ങള്‍.
  - saidharan kunnath

  ReplyDelete
  Replies
  1. സര്‍.. //നന്ദി...പ്രോല്സാഹങ്ങള്‍ക്ക്...

   Delete
 21. ആഖ്യാനവും പദാവലികളും സുന്ദരമായിരിക്കന്ന റജീന... വന്യമായ ഭോഗത്തിന്റെ ഒടുക്കം പോലെയായി തീര്ന്നു കഥയും...ആര്ത്തലച്ച്... ഇടക്കെപ്പോഴോ ചുംബിച്ച്....പ്രസരിപ്പില്ലാത്ത ഒരു ജൂണ് മാസത്തിന്റെ പകലില് ഈ രചനയും ആത്മഹത്യ ചെയ്തു

  ReplyDelete
  Replies
  1. സുധീഷ്‌ ഏട്ടാ..ഓര്‍മ്മയുടെ നമ്മുടെ ഗ്രാമ്യയും..പിന്നെ മാഗസിനും ...ആര്‍ട്സ് ഡേ യും കഥാ മത്സരങ്ങലുമൊക്കെ..? എനിക്ക് മുന്നില്‍ എന്നും പ്രോത്സാഹനത്തിന്റെ അംഗീകാരത്തിന്റെ നിറ വിളക്കുകള്‍.. തെളിച്ച്ചവര്‍ ആണ് നിങ്ങള്‍.. ..വെറും കുത്തി കുറിക്കലുകളെ ലോകത്തിനു മുന്നിലേക്ക് എടുത്തിട്ടത് എന്റെ ഈ ഏട്ടന്മാരാണ്.....സ്നേഹം മാത്രം.. തുടരുന്ന ഈ സ്നേഹാക്ഷരങ്ങള്‍ക്ക്..

   Delete
 22. ഈ മലഞ്ചരിവില്‍ ഇതുവരെ പൂത്ത കുറിഞ്ഞികളില്‍ വേറിട്ട ഒന്ന്....... അതുകൊണ്ട്തന്നെ ഇതിനെ സ്വാഗതം ചെയ്യുന്നു..

  ReplyDelete
 23. No Conditions Apply..
  ഇനിയും ഉന്മാദത്തോടെ നിറഞ്ഞു പൂക്കട്ടെ ഈ കുറിഞ്ഞിക്കാട്..!

  ReplyDelete
 24. പല കാരണങ്ങള്‍ നിമിത്തം ഈയിടെ ബ്ലോഗ്ഗുകളില്‍ എത്താന്‍ വൈകുന്നു ..

  ഇത്തരം ചില ബന്ധങ്ങള്‍ നഗര സംസ്കാരത്തിന്റെ ഭാഗമായി തീര്‍ന്നതിനു ശേഷം ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. വെറും ഒരു ബോഫെ ഹാളിലെ മെഴുക് വെട്ടത്തില്‍ പൂക്കുന്ന സൌഹൃദം ഉപാധികള്‍ ഇല്ലാതെ മറ്റു പല തലങ്ങളിലേക്കും ഇതള്‍ വിരിയുന്നത് കണ്ടിട്ടുണ്ട് എന്നാണു ഞാന്‍ ഉദ്ദേശിച്ചത്..

  ഈ പ്രത്യേക തരം ബന്ധത്തെ നല്ല എഴുത്തിലൂടെ സുന്ദരമാക്കിയിരിക്കുന്നു കൂട്ടുകാരി ... ഈ ചെറിയ പോസ്റ്റ്‌ ഇഷ്ടായി .. ആശംസകള്‍

  ReplyDelete

www.anaan.noor@gmail.com