അതൊരു സുഖകരമായ സ്വപ്നം ആയിരുന്നു
ഇന്നുണരും വരേയ്ക്കും..
അല്ലെങ്കിലും സ്വപ്നത്തിനും സത്യത്തിനും ഇടയ്ക്ക് ഒരു നേര്‍ത്ത അതിരേ ഉണ്ടായിരുന്നുള്ളൂ.
വെളുത്ത കുതിരപ്പുറമേറി വന്ന
ബലിഷ്ഠകായന്‍..
മാനസ ചോരന്‍ എന്നൊക്കെ പറയും പോലെ മനസ്സാണാദ്യം കവര്‍ന്നെടുത്തത്..
പിന്നെ കയ്യടക്കത്തോടെ നെഞ്ചോടടുക്കിപ്പിടിച്ചു
A symbolized dream
Inbox ഇലെത്തിയ കറുത്ത് കുനുത്ത അക്ഷരങ്ങള്‍ സ്വപ്നത്തിന് പട്ടടയൊരുക്കി..
എല്ലാം ശുദ്ധമാക്കുന്ന അഗ്നിക്ക്
ആഹരിക്കുവാന്‍ ഒന്നു കൂടി.
മാപ്പ്!
ദൈവം സ്വീകരിക്കാത്ത ഏറ്റു പറച്ചില്‍!
ഇനി ഒരുയിര്‍ത്തെഴുന്നേല്‍പ്പില്ലാതെ..
എല്ലാം ഇന്നില്‍ എരിഞ്ഞ് തീരണം..
അകം മുഴുവനും ദ്രവിച്ച് പോയ പൊള്ളയായ പുറന്തോടുമായ് ഇനിയും എത്ര നാള്‍?
അറിയില്ല!
Wednesday, October 13, 2010
Tuesday, September 21, 2010
"കഥക്കാലത്തിലേക്ക്" സ്വാഗതം!
കഥകള്‍ കുട്ടിക്കാലത്തിന്റെ കവാടങ്ങള്‍ ആണ്. എന്റെ കഥക്കൂട് എന്റെ പിതാവായിരുന്നു. കാസിം മാസ്റ്റര്‍ എന്ന അദ്ധ്യാപകനായ എന്റെ പിതാവ്.ഭൗതിക ശാസ്ത്രവും രസതന്ത്രവും ആയിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങളെങ്കിലും ഹോം റ്റ്യൂഷനില്‍ ഇംഗ്ലീഷും ഒരു വിഷയം ആയിരുന്നു. മുടപ്പല്ലൂര്‍ എന്ന ഞങ്ങളൂടെ ചെറുഗ്രാമത്തിലെ കുട്ടികളുടെ ഹബ് ആയിരുന്നു ഞങ്ങളുടെ വീട്.ഇംഗ്ലീഷ് ക്ലാസ്സുകളില്‍ കഥ കേള്‍ക്കാന്‍ മാത്രമായിട്ട് ഏട്ടന്മാരുടെയും ചേച്ചിമാരുടെയും ഒപ്പം ഞാനും കൂടുമായിരുന്നു.
ഒലിവര്‍ ട്വിസ്റ്റിന്റെ അനാഥത്വത്തിന്റെ വേദനകളില്‍ കണ്ണ്‍ നിറച്ചും ടോം സോയറിന്റെ കുസൃതിത്തരങ്ങളില്‍ കുലുങ്ങിച്ചിരിച്ചും കൃസ്തുമസ് സമ്മാനത്തിലെ ജിമ്മിന്റെയും ഡെല്ലായുടെയും ത്യാഗപൂര്‍ണ്ണമായ സ്നേഹത്തില്‍ അതിശയിച്ചുമൊക്കെ കഥക്കാലത്തിലേക്ക് പതുക്കെ ഞാന്‍ നടന്ന് കയറുകയായിരുന്നു.
ബാലരമയും പൂമ്പാറ്റയും മലര്‍വാടിക്കും യുറീക്ക യ്ക്കും ഒക്കെ ഒപ്പം കുട്ടികളുടെ പ്രിയദര്‍ശിനിയും ചാച്ചാനെഹ്രുവും മുഹമ്മദ് നബി(സ.അ) യും പുരാണകഥകളൂം തന്ന് കാഴ്ച്ചപ്പാട് വിശാലമാക്കുന്നതിന്റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നു തന്നു.
എന്റെ മൂന്നാം ക്ലാസ് വേനലവധിക്കാലത്താണ് '101 ബാലകഥകള്‍' എനിക്കും ചേച്ചിക്കുമായി അച്ഛന്‍ തന്നത്. അതുകൊണ്ട് തന്നെ എന്റെ കഥക്കാലത്തിന് വേനലിന്റെ സമ്മിശ്ര സന്ധമാണ് കിളിമൂക്കന്‍ മാവിന്റെ താണ കൊമ്പത്തിരുന്ന് ആയതില്‍ കുലുങ്ങി വായനയെ സ്നേഹിച്ച് തുടങ്ങിയ ആ കാലത്തിന് പഴുത്ത മാങ്ങയുടെ, ചേരിന്‍ പഴത്തിന്റെ വേലിപ്പടര്‍പ്പില്‍ വിരിഞ്ഞ് കൊഴിഞ്ഞ് നില്‍ക്കുന്ന മുല്ലപ്പ്പൂവിന്റെ, ഇഷ്ടികച്ചൂളയില്‍ നിന്ന് വരുന്ന ചൂട് കാറ്റിന്റെ -പിന്നെ ആകാശം പൊട്ടിപ്പ്പ്പിളര്‍ന്ന് പെയ്യുന്ന പുതു മഴയുടെ ഒക്കെ മണമാണ്
കാലങ്ങളായി ഞാന്‍ കാത്ത് വെച്ച ആ പുസ്ത്കം പൊടിഞ്ഞ് പോകുന്നതിന് മുന്‍പ് കഥക്കാലത്തിലൂടെ നന്മന്‍സ്സുകള്‍ക്ക് ആ ലോകം തുറന്നിടുകയാണ്..ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന എന്റെ സ്നേഹസമ്പന്നനായ പിതാവിന്, ആയിരങ്ങളുടെ പ്രിയ ഗുരുനാഥന് ഞാനീ ശ്രമം സമര്‍പ്പിക്കുന്നു.. എന്റെ ദക്ഷിണയായി..
...........
തസ്മൈ ശ്രീ ഗുരവേ നമ: "...
കഥക്കാലത്തിലേക്ക് ഇതിലെ.. http://www.kadhakkaalam.blogspot.com/
കഥക്കാലം
ബ്ലോഗ് ന്റെ അലങ്കാരപ്പണികള്‍ ചെയ്ത് ഭംഗിയാക്കിത്തന്ന ഫൈസലിനുള്ള നന്ദി ഞാന്‍ കടമായി വയ്ക്കുന്നു...

Subscribe to:
Posts (Atom)