Friday, January 3, 2014

രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ഒരു പുതിയ ലോകം പിറക്കുന്നു!


    അറബിക്കടലിൽ നിന്നും അസ്ഥി തുളപ്പിക്കുന്ന തണുപ്പിനെ ചുമന്ന് വീശുന്ന ഷമാൽ ശീതക്കാറ്റ് അവരെ  തൊടുന്നതേ  ഉണ്ടായിരുന്നില്ല.ലോകത്തെ മുഴുവനും വാതിലിനു പുറത്താക്കി കൊട്ടിയടച്ചു കൊണ്ട് അത്ര മേൽ  ഗാഢമായൊരു ചുംബനലഹരിയിൽ ആയിരുന്നു അവരപ്പോൾ . ബുർജ് ഖലീഫയുടെ നെടുങ്കൻ ഗോപുരത്തിന് കീഴെ ഉള്ള കൃത്രിമ ജലാശയത്തിലെ സംഗീതത്തിനൊപ്പം ,നൃത്തം വെയ്ക്കുന്ന ജലധാര കാണാൻ ആ തണുപ്പൻ വൈകുന്നേരത്തിൽ ആളേറെ ഉണ്ടായിരുന്നു. സംഗീതം നിലച്ച ഇടവേളകളിലൊന്നിൽ കണ്ടവർ തിരിച്ചു പോവുകയും പുതിയ സംഘം ആളുകൾ വന്നു കൊണ്ടിരിക്കുകയും ഒരിക്കൽ കണ്ടവർ തന്നെ വീണ്ടുമൊരിക്കൽ കൂടി ആകാശത്തെ തുളഞ്ഞു പൊങ്ങുന്ന ജലനൃത്തം കാണുവാനുമായി തിങ്ങുന്നുണ്ടായിരുന്നു .അവിടെയാണ് ഒരു വിളക്ക് കാലിന് കീഴെ നീലക്കണ്ണുള്ള ആ ചെറുപ്പക്കാരനും സ്വർണ്ണത്തലമുടിയുള്ള  പെണ്‍കുട്ടിയും ഒരു ചുംബനമുദ്രയിൽ ലോകത്തെ മറന്ന് വെച്ചത് .

   
   കൈകോർത്ത് എത്തിയ ചില പ്രണയക്കണ്ണുകൾ അത് കാണ്‍കെ പാരവശ്യത്തോടെ പരസ്പരം കൊത്തിവലിച്ചു .ചില സദാചാരക്കണ്ണുകൾ വെറുപ്പിന്റെ തിരയിളക്കത്തോടെ കണ്ണുകൾക്ക്‌ മേൽ അമർത്തി വെക്കുന്ന വികാരങ്ങളുടെ മൂടുപടം ഒന്ന് കൂടെ വലിച്ചിട്ടു .അമ്മക്കണ്ണുകൾ ഇല്ലാത്ത അമ്പിളി മാമനെ കാണിക്കാൻ കുഞ്ഞിക്കണ്ണുകളെ ആകാശത്തേക്ക് പറിച്ചു നട്ടു. വികൃതികളായ ചെറുപ്പക്കാർ ക്യാമറ കണ്ണുകളിലേക്ക് ആ ദൃശ്യം പകർത്തി ഗൂഢമായ ആനന്ദം സ്വയം നിറച്ചു. അപ്പോഴും എല്ലാ കണ്ണുകളും തെന്നി മാറി അവരുടെ മേൽ പതിച്ചു കൊണ്ടേ ഇരുന്നു. ഒരു ബെല്ലി ഡാൻസറുടെ മെയ് വഴക്കത്തോടെ അപ്പോഴേക്കും ജലധാര ദ്രുതതാളത്തിൽ ചുവട് വെക്കാൻ തുടങ്ങിയിരുന്നു . അവർക്ക് മാത്രം കേൾക്കാൻ ആവുന്ന ശബ്ദത്തിൽ അവരപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. അവന്റെ കൈകൾക്കുള്ളിൽ ചേർന്ന് അവളും , ലോകത്തിന്റെ നിറുകയിൽ എന്ന പോലെ അവനും അവിടെ തനിച്ചു നിന്നു . എന്നിട്ട് പതിയെ മറു ലോകത്തേക്ക് തിരിച്ചു നടന്നു. ഒരു ചുംബനം കൊണ്ട് ലോകത്തിനു ഒന്നും സംഭവിച്ചതും ഇല്ല ! അവർക്കിടയിൽ ജനിച്ചത് ഒരു പുതിയ ലോകവും !
The world is born when two people kiss – Octavio Paz 

(ചിത്രം :  വിഖ്യാത ആസ്ട്രിയൻ  ചിത്രകാരൻ Gustav Klimt ന്റെ "The  Kiss ")


59 comments:

 1. ലോകം മാറിക്കൊണ്ടേയിരിക്കട്ടെ ..:)

  ReplyDelete
  Replies
  1. മാറിക്കൊണ്ടേയിരിക്കട്ടെ ..:)

   Delete
 2. വെറുതെ ഒരു കിസ്(സ്സ)

  ReplyDelete
 3. ലോകത്തിന് ഒന്നും സംഭവിച്ചില്ല.

  ReplyDelete
  Replies
  1. ലോകം പഴയ പടി തന്നെ !

   Delete
 4. എന്നോ വായിച്ചു മറന്ന മാത്രുഭൂമി കോളം ഓര്‍മ്മിപ്പിച്ചു....ഒരു ദാഹമാണ് ചുംബനം .

  ReplyDelete
 5. ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് ചുംബനം.. പക്ഷെ, അതിനെ എത്രത്തോളം വൃത്തികേടാക്കാമോ അക്കാര്യത്തിലാണ് എല്ലാവരും മല്‍സരിക്കുന്നത്.. അതിനെ സദാചാരക്കണ്ണട കൊണ്ട് കാണുന്നവരും അതിനെ ദുരുപ്യോഗം ചെയ്യുന്നവരും എല്ലാം..

  നല്ല കുറിപ്പ്. അഭിനന്ദനങ്ങള്‍.

  ReplyDelete
 6. " ചുംബിച്ചിരിക്കുന്നു "
  എങ്കില്‍ ഞാനും.!

  ReplyDelete
 7. എങ്ങും എത്തിയില്ലല്ലോ...

  ReplyDelete
  Replies
  1. അവർ എവിടെയെങ്കിലും ഒക്കെ എത്തും :)

   Delete
 8. ഒരു ചുമ്പനം കൊണ്ട് ഒരു ലോകം പിറന്നു . ഈ ചുമ്പനങ്ങള്‍ പാഴാകാതെ പോയിരുന്നെങ്കിലോ, കുഞ്ചന്‍ നമ്പ്യാരുടെ കാലനില്ലാത്ത കാലത്തോട് സാമ്യം.

  ReplyDelete
 9. എത്രയോ ചുമ്പനങ്ങള്‍ പാഴായി പോകുന്നു ... അവര്‍ക്ക് എങ്കിലും പുതിയ ലോകം കിട്ടിയല്ലോ ...ആശംസകള്‍

  ReplyDelete
  Replies
  1. അത് തന്നെ.. പുതിയ ലോകം പിറക്കട്ടെ :)

   Delete
 10. ചുംബനം എന്നതിന് വ്യത്യസ്തമായ ഒരു നിര്‍വചനം:
  A long tunnel between two ...................s

  എന്റെ നിര്‍വചനമല്ല, വഴിയില്‍ നിന്ന് കേട്ടതാണ്.

  ReplyDelete
  Replies
  1. അത് പോലും മുഴുവനാക്കാൻ പറ്റുന്നില്ലലോ അജിത്തെട്ട

   Delete
 11. ഭാഷ എപ്പോഴും ഒരു അത്ഭുതം തന്നെ !!!! It can transform an unnoticed into most special when it is used in its right way,,,, congrats..

  ReplyDelete
 12. ദൈവമേ..പെണ്ണുങ്ങള്‍ ഇങ്ങനെയൊന്നും എഴുതിക്കൂടാ... :)

  ReplyDelete
 13. പൂക്കളിൽ നിന്നും തേൻ നുകരുന്ന വണ്ടുകൾ, ശലഭങ്ങൾ, ഇവയെല്ലാം ആണ് ചില കവിഭാവനയിൽ ചുംബനങ്ങൾ :)

  ഇരയ്യിമൻ തമ്പി എഴുതിയിട്ടുള്ളത് ഇങ്ങനെ ആണ് :)

  ‘നല്പരിമളസഹിതം ദരദലിത പുഷ്പനികരഭരിതം
  കല്പതരുശിഖരം കെല്പോടുകാണുന്നേരം
  സ്വല്പമപി മധു കുടിപ്പതിനിഹ വദ
  ഷള്‍പദമാല മടിപ്പതുമിണ്ടോ”

  “പരിചിനൊടതിരുചിരം വൈകാതെ തവ തരിക മധുരമധരം
  കുരുകുലനായക കുരു പരിരംഭണം
  സ്മരനുടെ കളികളിലുരുസുഖമൊടു തവ
  പരവശതകള്‍ കാണ്മാന്‍ കൊതിപെരുകുന്നു‍”

  - വികാർ

  ReplyDelete
  Replies
  1. Thank you for the first visit & good read my friend..:)

   Delete
 14. "...ഒരു ചുംബനമുദ്രയിൽ ലോകത്തെ മറന്ന് വെച്ചത് " - ഒരു വർണ്ണനയ്ക്ക് ഇത്രയും മഴവിൽ വർണ്ണമോ!!! എത്ര സുന്ദരം, വശ്യം ഈ ഭാഷ ചങ്ങാതീ. ഒന്നു പറഞ്ഞോട്ടെ - താങ്കൾക്ക് മിണ്ടാതിരിക്കാൻ അവകാശമില്ല. കാല്പനികതയുടെ അണക്കെട്ട് പതിയെ പതിയെ തുറന്നിടൂ...

  ReplyDelete
  Replies
  1. നന്ദി നൌഷാദ് -നല്ല വായനയ്ക്ക് !

   Delete
 15. ഇടവേളക്ക് ശേഷം കാട്ടുകുറിഞ്ഞി റോക്സ് :)

  ReplyDelete
 16. ചുംബനത്തിന്റെ തീപടരുന്ന സിരകള്‍

  ReplyDelete
 17. പ്രതീക്ഷകള്‍ പുലരുന്ന ഒരു തലക്കെട്ട്‌.. സുഖമുള്ള വായന..

  ReplyDelete
 18. ഉമ്മത്തിന്റെ വിലയറിയാത്തവക്ക്
  ഇതൊക്കെ ഉന്തുട്ട് ചുംബനം അല്ലേ

  ReplyDelete
  Replies
  1. ഒരു താങ്ക്യുണ്ട്ട്ടാ :)

   Delete
 19. കിസ്സിനെ സ്ക്യൂസ് ചെയ്യാതെ വിട്ടാൽ പുതിയ ലോകത്തിൽ എത്താല്ലേ :)
  നല്ല ഭാഷ .. (Y)

  ReplyDelete
 20. ഞാൻ ഒരു ചുംബനത്തിൽ പെട്ടിരിക്കുകയാണ് ഉടനെ പുറത്തു വരും

  ReplyDelete
  Replies
  1. പുതിയോരുലോകം ബൈജു !

   Delete
 21. സിഗററ്റിന് പോലും കൊടുക്കുന്നതിഷ്ടമല്ലെന്ന്.!

  ReplyDelete
 22. ഒരു ചുംബനത്തിന് ലോകത്തെ അല്‍പ്പനേരത്തേക്ക് മാറ്റി മറിക്കാന്‍ കഴിഞ്ഞല്ലോ..അവര്‍ക്ക് ചുറ്റുമുള്ള കണ്ണുകളെ വരച്ചുകാട്ടിയിരിക്കുന്നത് ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. ലോകം പഴയ പടി തന്നെ തുമ്പി :)

   Delete
 23. നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
 24. ചുംബനപ്പൂ കൊണ്ട് മൂടാം.... നിന്നെ
  തമ്പുരാട്ടീ... :)
  കൊള്ളാം. ആശംസകള്‍ <3 (Y)

  ReplyDelete
 25. ലോകത്തിന് ഒന്നും സംഭവിച്ചതും ഇല്ല- അവരുടെ ബന്ധുക്കള്‍ക്ക്‌ വല്ലതും സംഭവിച്ചെങ്കിലേയുള്ളൂ.

  ReplyDelete
 26. നന്നായിരിക്കുന്നു റെജിയാ ,
  വായിച്ചപ്പോൾ എനിക്കെന്റെ പ്രിയപ്പെട്ടവളെ അമർത്തി ചുംബിക്കാൻ തോന്നി ! :)
  ഇനിയും എഴുതൂ... പ്രണയം നിറയ്ക്കൂ :)

  ReplyDelete
 27. "കിസ് കാ കിസ്സ"!

  കൊള്ളാട്ടോ :) :-*

  ReplyDelete
 28. This comment has been removed by a blog administrator.

  ReplyDelete
 29. Ummachikutteede umma mahaatmyam.... enthinaayirunnu sauhruda ummakidayilum oru sadachara kai..?

  ReplyDelete
 30. സദാചാര കണ്ണുകൾ ചുറ്റിനും ഉണ്ടല്ലോ സിറിൽ ..അവർ മൂടു പടം താഴ്ത്തിക്കോളും

  ReplyDelete
 31. " It is the passion that is in a Kiss gives its sweetness and it is the affection in a Kiss that sanctifies it..." (author unknown)

  പോസ്റ്റ്‌ ഇഷ്ടായിട്ടോ...

  ReplyDelete
 32. @@
  ചുംബനത്തിനെന്തര്‍ത്ഥം ചുണ്ടല്പം മുറിപ്പെടായ്കയില്‍ എന്നല്ലേ ചൊല്ല്.. ആരുമാറിയാലും ഞാന്‍ മാറില്ല. ചുണ്ട് കടിച്ചുമുറിച്ചേ ചുംബിക്കാറുള്ളൂ..

  @
  Mubi :

  Christian Nestell Bovee യുടെ വാക്കുകളാണ് അത്. മൂപ്പര് കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചുമരിച്ച അമേരിക്കന്‍ നോവലിസ്റ്റാണത്രേ.

  **

  ReplyDelete
 33. ഒരു ചുംബനം കൊണ്ട് ലോകത്തിനു ഒന്നും സംഭവിച്ചതും ഇല്ല ! അവർക്കിടയിൽ ജനിച്ചത് ഒരു പുതിയ ലോകവും !... ചില സമയങ്ങളിലൊരു ചുംബനം നാം കൊതിക്കാറുണ്ട് സാഹചര്യം മറന്ന് കൊണ്ടന്നെ.. പക്ഷെ സദാചാരങ്ങളങ്ങനെ നമ്മളെ ചുംബിക്കാനൊരുങ്ങി നിക്കുവല്ലേ ല്ലേ... മനോഹരമീ ചുംബനം ...

  ReplyDelete
 34. ഇതും വായിച്ച് നമ്മള് വല്ലോരെയും ചുംബിക്കാന്‍ പോയാല്‍ അടി കിട്ടിയാല്‍ സമാധാനം പറയാന്‍ വന്നെക്കണേ...

  ReplyDelete
 35. ഒരു ചുംബനം കൊണ്ട് ലോകത്തിനു ഒന്നും സംഭവിച്ചതും ഇല്ല !

  അപ്പൊ ഇതായിരുന്നു അല്ലെ ആ പോസ്റ്റ്. ആദ്യമായാണ് വരുന്നത് പക്ഷെ എഴുത്ത് ഇഷ്ടപ്പെട്ടു ചുംബനവും ഇഷ്ടപ്പെട്ടു അത്ന്റെ അവസാനത്തെ ഈ വാചകം അതിലൊക്കെ ഇഷ്ടപ്പെട്ടു
   

  ReplyDelete

www.anaan.noor@gmail.com