Wednesday, August 31, 2016

രാധയെന്നാല്‍..

Oh! krishna I am melting..melting..melting
രാധയെ ഓർക്കുന്നു..
രാധയെ മാത്രം .. 
യുക്തിയുടെ തേര് തെളിച്ച് മഥുരാപുരിയിലേക്ക് കണ്ണൻ പോയപ്പോൾ 
അയുക്തിയുടെ തടവറകളിൽ നിന്ന് യമുനയിലേക്കുള്ള കൈവഴി പോലും മറന്നു പോയവള്‍.
പൊടുന്നനെ പെയ്ത മഴ തീർത്ത ഉർവ്വരതയ്ക്ക് ശേഷം കരിഞ്ഞുണങ്ങിയ ഉടൽക്കാടായവൾ .
മൃത്യുവിൽ നിന്ന് മൃത്യിവിലേയ്ക്ക് ഉണർന്നെഴുന്നേറ്റവൾ.
ധിക്കാരിയും അസൂയക്കാരിയും
എന്നാല്‍ പരാജിതയുമായവൾ.
മുറിവേറ്റവളും ഉറക്കം നഷ്ടപ്പെട്ടവളും സ്വപ്നാടകയുമായിരുന്നവൾ .
പട്ടുചേല , കടമ്പ് മരം , ഇനിയാർക്ക് വേണ്ടിയും കണ്ണനുതിർക്കാനിടയില്ലാത്ത മുരളിക
എന്നിങ്ങനെ കണ്ണൻ ബാക്കി വെച്ച് പോയവയിൽ സ്വയമൊളിച്ചവൾ
രാധ ഒരു മനുഷ്യ സ്ത്രീയായിരുന്നു.
ഈ നിമിഷം മരിച്ചു പോകണമെന്ന് ഉൽക്കടമായി ആഗ്രഹിക്കുമ്പോഴും
പരിശുദ്ധമായ നുണകളിൽ ജീവിതമെന്ന്
വിസ്തരിച്ച് ചിരിക്കുന്നവൾ .
വിവസ്ത്രമായ ആത്മാവുള്ളവള്‍,
Nothing remains in me but...
You....

3 comments:

  1. രാധ ഒരു മനുഷ്യ സ്ത്രീയായിരുന്നു.
    ഈ നിമിഷം മരിച്ചു
    പോകണമെന്ന് ഉൽക്കടമായി ആഗ്രഹിക്കുമ്പോഴും
    പരിശുദ്ധമായ നുണകളിൽ ജീവിതമെന്ന്വിസ്തരിച്ച് ചിരിക്കുന്നവൾ .
    വിവസ്ത്രമായ ആത്മാവുള്ളവള്‍ ....!

    ReplyDelete
    Replies
    1. നന്ദി -മുടങ്ങാതെയുള്ള വരവിന്

      Delete
  2. പട്ടുചേല ,കടമ്പ്മരം,ഇനിയാർക്ക്വേണ്ടിയുംകണ്ണനുതിർക്കാനിടയില്ലാത്ത മുരളിക എന്നിങ്ങനെ കണ്ണൻ ബാക്കി വെച്ച് പോയവയിൽ സ്വയമൊളിച്ചവൾ രാധ രാധമാത്രം...
    ആശംസകള്‍

    ReplyDelete

www.anaan.noor@gmail.com

ജാലകം