Sunday, September 5, 2010

പെരിയത്ത

ഓര്‍മ്മവഴികളില്‍ തട്ടിത്തടഞ്ഞെത്തിയ പഴയ ഒരു പെരുന്നാള്‍ക്കാലം...


"നൂര്‍ജാനും കൊളന്തൈകളും വന്താച്ച്‌..." വൈകുന്നേരം ആറ്‌ മണിക്ക്‌ വരേണ്ടുന്ന കെ.ഇ.എം. ബസ്സിനെ രാവിലെ ആറു മണി മുതല്‍ കാത്ത്‌ നില്‍ക്കുന്നതാണ്‌ പെരിയത്ത.

അമ്മയുടെ കയ്യിലിരുന്ന ബാഗും പിടിച്ച്‌ മേടിച്ച്‌ എന്റെയും അക്കയുടെയും കയ്യും പിടിച്ച്‌ പെരിയത്ത ഓടാന്‍ തുടങ്ങി.. വഴി നീളെ പറയുന്നുണ്ടായിരുന്നു. "നൂര്‍ജാനും കൊളന്തൈകളും മരുമകനും വന്താച്ച്‌.." പെരിയത്ത ,എന്റെ അമ്മയുടെ അത്തയുടെ ജ്യെഷ്ടന്‍ ആണ്‌. വളര്‍ന്ന് പോയ ഒരു അപ്പുക്കിളിയുടെ ഭാവങ്ങളുള്ള ഒരു നീണ്ട മനുഷ്യന്‍.

പെരുന്നാള്‍ ഒലവക്കോട്ടുള്ള അമ്മ വീട്ടില്‍ കൂടാന്‍ ഞങ്ങള്‍ എത്തുമെന്നറിഞ്ഞിട്ടാണ്‌ രാവിലെ മുതല്‍ക്കുള്ള കാത്ത്‌ നില്‍പ്പ്‌.

"ചെല്ലാ..മെതുവാ..ടാ..കൊളന്തൈകളുക്ക്‌ വലിക്കും"..ഇറം കോലായില്‍ വെറ്റിലച്ചെല്ലവുമായി കാലു നീട്ടി ഇരിക്കുകയായിരുന്ന കാലാമ ശാസിച്ചു,..വയലറ്റ്‌ നിറത്തിലുള്ള മുറി മുണ്ടും വെളുത്ത പെണ്‍കുപ്പായവും വെളുത്ത മേല്‍മുണ്ടും ഇട്ട്‌ പൊകല ഇടിക്കുക്യയിരുന്ന കാലാമ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച്‌ കൊണ്ട്‌ വിളിച്ചു.."പാപ്പാത്തീ... വാ:.."

ഇതിനിടയില്‍ പെരിയത്തായെ നോക്കി കാലാമ ഒരു ചെറിയ ഭീഷണി സ്വരത്തില്‍ പറഞ്ഞു. "കാലയിലെ പോനതാക്കും നീ. ഇര്‌ ചിന്നക്കണ്ണന്‍ വരട്ടും"

"നൂര്‍ജാന്‍ വരറതിനാലെ ല്ലിയാ..നീ ചിന്നക്കണ്ണങ്കിട്ടെ ചൊല്ലവേണ്ടാ..അവന്‍ എന്നെ മൂച്ചിത്തോട്ടത്തിലെ കൂട്ടീട്ട്‌ പോയി ചങ്ങല പോട്ടിടും"..സ്ഥാനം തെറ്റി ബട്ടണ്‍സിട്ട ഷര്‍ട്ടില്‍ തെരുപ്പിടിപ്പിച്ച്‌ കൊണ്ട്‌ പെരിയത്ത പറഞ്ഞു.
ഭ്രാന്തന്മാരെ ചങ്ങലക്കിടുന്ന കല്‍പ്പാത്തിയിലെ ഭ്രാന്താസ്പത്രിയെപറ്റിയുള്ള പേടിപ്പിക്കുന്ന കേട്ടറിവുകള്‍ ഉള്ളത്‌ കൊണ്ടാവാം പെരിയത്തായുടെ കണ്ണുകളില്‍ അകാരണമായ ഒരു ഭീതി നിറഞ്ഞത്‌ പോലെ..

കാലാമ വാല്‍സല്യത്തോടെ പറഞ്ഞു."സരി ..നീ പൊയി എതാവത്‌ ചാപ്പിട്‌..ചെല്ലാ.."

കാലാമ പെരിയത്തയുടെയും അത്തായുടെയും ഇളയമ്മയാണ്‌. അത്തയെ പ്രസവിച്ച്‌ കുറച്ച്‌ നാളുകള്‍ ക്ഴിഞ്ഞപ്പോളെക്കും അത്തായുടെ അമ്മ മരിച്ചത്രെ. അങ്ങനെ മമ്മുസാകുട്ടി രാവുത്തര്‍ എന്ന വലിയത്ത രണ്ടാമത്‌ കല്യാണം കഴിച്ചു. അതില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായി. പക്ഷേ അവര്‍ക്ക്‌ ബുദ്ധിക്കുറവുള്ള ചെല്ലനെ കണ്ട്‌ കൂടായിരുന്നു..ഒരു നാള്‍ സമയത്തിന്‌ ചോറു കിട്ടാതെ കുട്ടികളായ ചെല്ലനും ചിന്നക്കണ്ണനും വീടിനടുത്തുള്ള കല്‍പാത്തി പുഴയുടെ പാലത്തിന്റെ ചുവട്ടില്‍ പിണങ്ങിയിരിക്കുകയായിരുന്നുവത്രേ..ആ നേരത്താണ്‌ മമ്മുസാകുട്ടി രാവുത്തര്‍ പാടത്തു നിന്നും കാളവണ്ടിയില്‍ കറ്റ കയറ്റി വരുന്നത്‌."എന്ത്ക്ക്‌ ടാ ഇന്ത വെയിലിലെ ഇങ്കെ ഉക്കാന്തിട്ടിരുക്ക്‌?"

"ചിന്നമ്മ ചെല്ലനുക്ക്‌ ചാപ്പാട്‌ പോടലെ" ചിന്നക്കണ്ണന്‍ പറഞ്ഞു. മക്കള്‍ക്ക്‌ ചോറു കൊടുക്കാതിരുന്ന ചിന്നമ്മയെ അപ്പോല്‍ തന്നെ മൂന്നും കൂട്ടി തലാക്ക്‌ ചൊല്ലിയത്രെ ഉഗ്രകോപിയായ രാവുത്തര്‍..

പിന്നെ കല്യാണം കഴിച്ചതാണ്‌ കാലാമയെ..കാലാമ ചിന്നക്കണ്ണന്റെയും ചെല്ലന്റെയും അമ്മയുടെ അനുജത്തി തന്നെയാണ്‌..

അത്‌ കൊണ്ട്‌ അവര്‍ കാലാമ എന്നു തന്നെ വിളിച്ച്‌ പോന്നു..അവര്‍ മമ്മുസാകുട്ടി രാവുത്തരുടെ അഞ്ച്‌ മക്കളെകൂടി പെറ്റു. അധികം ദൂരത്തല്ലാതെയാണ്‌ മക്കളായ തമ്പിക്കുട്ടിയും അത്ത്‌റും കാസീനും സ്വലയയും ഖയറും ഒക്കെ താമസിക്കുന്നതെങ്കിലും കാലാമ ചിന്നക്കണ്ണനെയും ചെല്ലനെയും വിട്ട്‌ എങ്ങും പോയില്ല..

എല്ലവരുടെയും വാല്‍സല്യമായിരുന്ന എന്റെ അമ്മ എത്തിയത്‌ കൊണ്ട്‌ ആ പെരുന്നാള്‍ തലേന്ന്‌ വീട്ടില്‍ ചിന്നത്തമാരുടെയും കുപ്പീമ്മമാരുടെയും ബഹളമായിരുന്നു.

കൊളന്തൈകളുക്ക്‌ കടയിരുന്നു എതാവത്‌ വാങ്കിക്കുടുക്കകൂടാത്‌ എന്ന അത്തയുടെ ശാസനം ഉണ്ടെങ്കിലും അത്തയുടെ ഹെര്‍ക്കുലീസ്‌ സൈക്കിള്‍ കണ്ണില്‍ നിന്ന് മറയുന്നതിന്‌ മുന്‍പേ പെരിയത്ത ഓടിയിരിക്കും പിന്നെ വരുന്നത്‌. മുണ്ടിന്റെ കോന്തലയില്‍ പൊതിഞ്ഞ ജിലേബി, തേന്‍ മുട്ടായി, മുറുക്ക്‌ ഒക്കെ കൊണ്ടായിരിക്കും...

ഫ്ലാഷ്‌ ബാക്‌ മെമ്മറിയില്‍ ഫിതര്‍ സക്കാത്തിന്‌ അളന്നെടുക്കുന്ന അരിയുടെ, പുതിയ ഉടുപ്പിന്റെ, മയിലാഞ്ചിയുടെ, ഉരുക്കുന്ന പശുവിന്‍ നെയ്യിന്റെ, അദുക്കള ഭാഗത്തെ കലമ്പലുകളും പിന്നെ ഏതൊക്കെയോ പേരറിയാത്ത ഗന്ധസ്മൃതികളും..

കാലാമയെയും പെരിയത്തയെയും എന്റെ അമ്മയെയും സ്വലയക്കുപ്പിയെയും ഒക്കെ കാലം തുടച്ചെടുത്തു..മയിലാഞ്ചി മണമുള്ള എത്രയോ പെരുന്നാളുകള്‍ കഴിഞ്ഞു..നാവിലെ തേന്‍ മുട്ടായിയുടെയും മുഷിഞ്ഞ ജിലേബിയുടെയും മധുരം ഇന്നും ബാക്കിയാവുന്നു...

**********************

കുറിപ്പ്‌ : പാലക്കാട്ടെ രാവുത്തര്‍ മുസ്ലീങ്ങള്‍ തമിഴ്‌ കലര്‍ന്ന മലയാളം ആണ്‌ സംസാരിക്കുക.
അക്ക:ചേച്ചി
കാലാമ :അമ്മയുടെ അനുജത്തി.
കുപ്പീമ്മ: അച്ഛന്റെ പെങ്ങള്‍(ഇവിടെ അമ്മയുടെ അച്ഛന്റെ പെങ്ങള്‍)
അത്ത: അച്ഛന്‍(അമ്മയുടെ അച്ഛനെയാണ്‌ ഇവിടെ അത്ത എന്ന് റഫര്‍ ചെയ്തിരിക്കുന്നത്‌)
പെരിയത്ത:(അച്ഛന്റെ ചേട്ടന്‍. ഇവിടെ മുത്തച്ഛന്റെ ചേട്ടന്‍)
വലിയത്ത: മുത്തച്ഛന്റെ അച്ഛന്‍
അപ്പുക്കിളി : ഖസാകിന്റെ ഇതിഹാസതിലെ ഒരു കഥാപാത്രം.
ചിന്നമ്മ:ഇളയമ്മ

മലബാര്‍ മുസ്ലീങ്ങളെപ്പൊലെ വെളുത്ത കാച്ചിമുണ്ടല്ല രാവുത്തര്‍ സ്ത്രീകള്‍ ധരിക്കുക്ക. കടും നിറങ്ങളിലുള്ള ആ മുണ്ടിനെ മുറി മുണ്ട്‌ എന്നാണ്‌ പറയുക

24 comments:

 1. ഓര്‍മ്മവഴികളില്‍ തട്ടിത്തടഞ്ഞെത്തിയ പഴയ ഒരു പെരുന്നാള്‍ക്കാലം...

  ReplyDelete
 2. ഓര്‍മകളിലൂടെ.. ആ യാത്ര ഇഷ്ട്ടായി

  ReplyDelete
 3. പെരുന്നാള്‍ക്കാലം ഇഷ്ട്ടായി...

  ReplyDelete
 4. നന്നായി.
  പെരുന്നാള്‍ ആശംസകള്‍

  ReplyDelete
 5. ഇഷ്ട്ടായി.

  പെരുന്നാള്‍ ആശംസകള്‍

  ReplyDelete
 6. വായിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍മയില്‍ എത്തിയത് എന്റെ രാത്ത(മുത്തച്ചന്‍)
  ചിന്നക്കണ്ണന്‍ റാവുത്തര്‍. പറ്റെ വെട്ടിയ മുടിയും, നല്ല ഉയരവും പരുക്കന്‍ ശബ്ദവും എന്നെ ഏറെ ഇഷ്ടവുമുണ്ടായിരുന്ന എന്റെ രാത്ത.
  നന്ദി കാട്ടുകുറിഞ്ഞി ..!
  അത്ത ,ചിന്നത്ത, കുപ്പീമ, കാലാമ, തറവാട്ടില്‍ പോയപോലെ..!
  നാവിലെ തേന്‍ മുട്ടായിയുടെയും മുഷിഞ്ഞ ജിലേബിയുടെയും മധുരം ഇന്നും ബാക്കിയാവുന്നു...!

  ReplyDelete
 7. കൊള്ളാം! ഒന്ന് നീട്ടിപ്പിടിച്ചു എഴുതിയിരുന്നെങ്കില്‍ മറ്റൊരു ഖസാക്കിന്റെ ഇതിഹാസമോ അല്ലെങ്കില്‍ പെരുമ്പടവത്തിന്റെ ഒരു സങ്കീര് ത്തനംപോലെ മറ്റൊരു ഇതിഹാസം പിറന്നനെ! ചെറിയ പെരുന്നാള്‍ ആശംസകള്‍ .

  ReplyDelete
 8. മക്കള്‍ക്ക്‌ ചോറു കൊടുക്കാതിരുന്ന ചിന്നമ്മയെ അപ്പോല്‍ തന്നെ മൂന്നും കൂട്ടി തലാക്ക്‌ ചൊല്ലിയത്രെ ഉഗ്രകോപിയായ രാവുത്തര്‍..

  ഈ ഒറ്റ വരിയില്‍ നിന്ന് തന്നെ റാവുത്തര്‍ എന്നാ കഥാപാത്രം മനസ്സില്‍ വ്യക്തമായി. എനിക്ക് (തൃശൂര്‍) ഈ ഭാഷ വായിച്ച് മനസ്സിലാകാന്‍ മൂന്ന് തവണ വായിക്കേണ്ടി വന്നു. അത്ത പെരിയത്ത എന്നൊക്കെ കേട്ടിട്ടുങ്കിലും അതൊക്കെ ആരാണ് എന്ന് അറിയില്ലായിരുന്നു. അടിയിലെ കുറിപ്പില്‍ നിന്നാണ് എല്ലാം മനസ്സിലായത്‌.
  പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് പരിചയമില്ലാത്ത നാട്ട് ഭാഷ ആണെങ്കിലും വായിച്ചെടുത്തപ്പോള്‍ അതിന്റെ ആത്മാവ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. നന്നായി എഴുതി.

  പെരുന്നാള്‍ ആശംസകള്‍.

  ReplyDelete
 9. ഒഴാക്കനും ചെറുവാടിക്കും ജിഷാദിനും നിയക്കും നന്ദി ഇതു വഴി വന്നതിനും ഇഷ്ടം അറിയിച്ചതിനും..

  ഫൈസ്‌..ഇപ്പോള്‍ പാരമ്പര്യ വിളികളൊക്കെ ഒരു വിധം അന്യം നിന്നു കഴിഞ്ഞു..എതു ബന്ധവും ഇപ്പൊ ആന്റി -അങ്കിള്‍ വിളികളിലേക്ക്‌ മാറിക്കഴിഞ്ഞു.

  കാട്ടു പൂച്ച, എല്ലയ്പ്പോഴുമുള്ള പ്രോല്‍സാഹങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും നന്ദി പരയുന്നില്ല..ഈ എട്ടന്റെ ഇഷ്ടം എന്നുമുണ്ടാവണം എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു.

  റാംജി, ഇതു പാലക്ക്ട്ടുള്ള രാവുത്തര്‍ മുസ്ലിംകളുടെ ഭാഷയാണ്‌. തമിഴും മലയാളവും കലര്‍ത്തിയാണ്‌ സംസാരിക്കാറ്‌.. അറിയപ്പെടുന്ന കൃതികളില്‍, വ്വിജയന്‍ മാഷുടെ "ഖസാക്കിന്റെ ഇതിഹാസത്തില്‍ വളരെ വ്യക്തമായി വരച്ച്‌ കാണിച്ചിട്ടുള്ള ഭാഷയാണ്‌ രാവുത്തര്‍ മുസ്ലീംകളുടെ.


  എല്ലാവര്‍ക്കും.. എന്റെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍..

  ReplyDelete
 10. പെരുന്നാള്‍ ആശംസകള്‍!

  ReplyDelete
 11. റാവുത്തർമാരുടെ നാട്ടുഭാഷ ശരിക്കും പ്രയോഗിച്ചിട്ടുണ്ട്.
  പണ്ട് വീട്ടിൽ അവില് വിൽക്കാൻ കൊണ്ടുവരുന്ന മണി സായ്‌വിന്റെയൊക്കെ തനി ശൈലികൾ...
  നല്ല സ്മരണകളായി കേട്ടോ ഈ എഴുത്ത്.

  ReplyDelete
 12. nannayitunde,
  palakkadan rawuther basha.
  nalla ezhuthanu

  ReplyDelete
 13. പെട്ടെന്ന് തീര്‍ന്നു പോയി എനിക്ക് അപരിചിതമായ ആ സ്നേഹ പ്രപഞ്ചം....

  ReplyDelete
 14. പുതുമ നിലനില്‍ക്കുന്ന വരികള്‍
  അവസ്സാനം ചെറിയൊരു നോവിന്റേ അംശമുണ്ട്
  എന്നത്തേയും പോലേ .. സ്ലാംഗ് നന്നായീ കരയൊത്തുക്കത്തോടേ അവതരിപ്പിച്ചൂ ..

  ReplyDelete
 15. ഭൂതകാലത്തെ ഓടുമേഞ്ഞ ഒരു കൊച്ചു വീട്ടിലെക്കെന്നെ പെരുന്നാളിന് കൊണ്ട് പോയി റെജിയുടെ എഴുത്തിലൂടെ നന്നായിരിക്കുന്നു...

  ReplyDelete
 16. എനിക്ക് വളരെ അപരിചിതമായ നാട്ടു വഴികളിലൂടെയാണ്‌ കഥ പോകുന്നതെങ്കിലും അതിലൂടെ കാണിക്കുന്നതത്രയും എനിക്ക് പരിചിതമായ കാഴ്ചകളും അവയെ വിശദീകരിക്കുന്നതത്രയും ഹൃദയ ഭാഷയിലുമാണ്. അതുകൊണ്ട് തന്നെ ഈയെഴുത്തിപ്പോള്‍ എനിക്കൊരു സുഹൃത്തെന്ന പോല്‍ അനുഭവപ്പെടുന്നു,.

  ReplyDelete
 17. ആദ്യം 'കാലാമ' എന്നൊക്കെ വായിച്ചപ്പോള്‍ എന്തോ തോന്നി, കുറിപ്പ് വായിച്ചതിനു ശേഷം ഒരാവര്‍ത്തി കൂടെ വായിച്ചപ്പോള്‍ ഓര്‍മ്മ വഴികളില്‍ എത്തിപെട്ടു .
  നല്ല എഴുത്ത് ...

  ReplyDelete
 18. www.perassanur.blogspot.comOctober 3, 2011 at 7:45 PM

  Good All the best,.,,,,

  ReplyDelete
 19. ഭാഷ വളരെ ഹൃദ്യമായി .പറയാനുള്ളത് പറഞ്ഞില്ല എന്നും തോന്നി .

  ReplyDelete
 20. ഖസാക്കില്‍ പറയാതെ പോയ ഏതോ ഭാഗം പോലെ തോന്നിച്ചു.....

  ReplyDelete

www.anaan.noor@gmail.com