Wednesday, September 15, 2010

പര്‍ദ്ദയും ചില അനുബന്ധ ചിന്തകളും.

http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/Pinmozhi-article-124443

ഈ ഒരു ലിങ്കും റൈഹാന ഖാസിയും മലയാളിയുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട്‌ കുറച്ച്‌ ദിവസങ്ങള്‍ ആയി..

അനുബന്ധമായി എനിക്കും ചിലത്‌ പറയണമെന്ന് തോന്നുന്നു..പര്‍ദ്ദ ഉപയോഗിക്കാനും ഉപയോഗിക്കതിരിക്കനും സ്വാതന്ത്ര്യം ഉള്ള ഗള്‍ഫ്‌ രാജ്യത്തിലാണ്‌(ഒമാന്‍) ഞാന്‍ ജീവിക്കുന്നത്‌.

പര്‍ദ്ദ ഉപയോഗിക്കാത്ത ഒരു വ്യക്തിയാണ്‌ ഞാന്‍.ദൈവത്തില്‍ വിശ്വാസം ഇല്ലാത്തത്‌ കൊണ്ടല്ല അത്‌.മാന്യമായി ഞാന്‍ വസ്ത്രം ധരിക്കുന്നു എന്ന് വിശ്വസിക്കുന്നത്‌ കൊണ്ടാണ്‌.വര്‍ണ്ണാഭമായ ഈ ലോകത്ത്‌ ഒരു കറുത്ത ശീലക്കുള്ളില്‍ എന്നെ പൊതിഞ്ഞ്‌ വെക്കേണ്ടതില്ലെന്ന് തിരിച്ചറിയുന്നത്‌ കൊണ്ടും..ഈ വേഷം സ്ത്രീയെ കാമക്കണ്ണൂകളില്‍ നിന്ന് പരിരക്ഷിക്കുന്നുവെങ്കില്‍ , പര്‍ദ്ദയണിഞ്ഞ്‌ ശിരോവസ്ത്രം ധരിച്ച്‌ റോഡിലൂടെ "നടന്ന്"(വാഹനത്തിലോ ഭര്‍ത്താവിന്റെ അകമ്പടിയോടെയോ പോകുന്നവര്‍ അല്ല) സാധാരണ സ്ത്രീകള്‍ക്ക്‌(പ്രത്യേകിച്ച്‌ ഹൗസ്‌ മെയിഡുകള്‍, ഏഷ്യന്‍ വംശജര്‍) കിട്ടാറുള്ള "ഹോങ്ക്‌' സും.."അസ്സ്ലലാമു അലൈക്കും" എന്ന ഏറ്റവും മാന്യമായ പദം പോലും ശ്ലീലതയുടെ അതിരിനപ്പുറം ഉപയൊഗിക്കുന്നതും എന്റെ നേര്‍ക്കാഴ്ചകളാണ്‌.

അപ്പോള്‍ അതവര്‍ക്ക്‌ ശരീരം മറയ്ക്കാനോ കാമക്കണ്ണുകളില്‍ നിന്ന് രക്ഷപ്പെടുകയോ എന്നതല്ല വിവക്ഷിക്കപ്പെടുന്നത്‌ മറിച്ച്‌ "availabilty യുടെ" അടയാളമായാണ്‌ ഇവിടുത്തെ മിക്ക ലോക്കല്‍സും എന്തിന്‌ വിദ്യാസമ്പന്നര്‍ എന്നു വിശേഷിപ്പിക്കപെടുന്ന വിദേശികള്‍ വരെ കാണുന്നത്‌.. പര്‍ദ്ദ ധരിച്ച്‌ കാറോടിച്ച്‌ പോവുകയായിരുന്ന എന്റെ ഒരു സുഹൃത്തിനെ മറ്റൊരാള്‍ പിന്തുടര്‍ന്നതും അതേ തുടര്‍ന്ന് അവള്‍ സാധാരണ വേഷത്തിലേക്ക്‌ ചുവട്‌ മാറിയതും അടുത്തിടെയാണ്‌. അത്‌ ഏഷ്യന്‍ വംശജയാണെന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണ്‌. മറിച്ച്‌ ഒരു അറബ്‌ സ്ത്രീ പര്‍ദ്ദക്കുള്ളില്‍ (അല്ലാതെയും) പരിപൂര്‍ണ്ണ സുരക്ഷിതയാണ്‌ താനും.( എന്നാല്‍ നമ്മുടെ നാട്ടില്‍ ഏത്‌ പര്‍ദ്ദയ്ക്കുള്ളിലും സ്ത്രീ സുരക്ഷിതയല്ല. നമ്മുടെ സമൂഹത്തിന്റെ Mass വൈകല്യം ആണെന്ന് തോന്നുന്നു) തനിയെ സഞ്ചരിക്കേണ്ടുന്ന ഏഷ്യന്‍ സ്ത്രീകള്‍ക്ക്‌ സുരക്ഷിതത്വത്തെക്കാളേറെ അരക്ഷിതാവസ്തയാണ്‌ ഇതു നല്‍കുന്നത്‌.
മറ്റൊന്ന് ശരീരഭാഗങ്ങള്‍ മറയാനാണ്‌ പര്‍ദ്ദ ധരിക്കുന്നതെങ്കില്‍, ഇപ്പോള്‍ അധികം പേരും ശരീരത്തില്‍ വെച്ച്‌ തയ്പ്പിചത്‌ പോലുള്ള പര്‍ദ്ദയാണ്‌ ഇടുന്നത്‌.അത്‌ വിപരീത ഫലമാണുണ്ടാക്കുന്നതെന്ന് എടുത്ത്‌ പറയേണ്ട കാര്യം ഇല്ലല്ലോ!

മറ്റൊന്ന് മുസ്ലിം പെണ്‍കുട്ടി എന്ന പ്രശ്നം.. മുസ്ലിം പെണ്‍കുട്ടിയും ഒരു സാമൂഹ്യ ജീവിയാണ്‌ എന്നത്‌ ഈ സമൂഹം എന്നു മനസ്സിലാക്കുമൊ എന്തോ! സമൂഹത്തിലെ സദാചര കാവല്‍ക്കാര്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ ആദ്യം വൃത്തിയാക്കേണ്ടത്‌ സ്വന്തം അകമാണ്‌..ജോലിപരമായ കാരണങ്ങളാന്‍ കുറച്ച്‌ കാലം തനിയെ താമസിക്കേണ്ടി വന്നു എനിക്ക്‌..ചില ദിവസങ്ങളില്‍ തനിച്ചിരിക്കലിന്റെ മുഷിവ്‌ മാറ്റാനും മറ്റുമുള്ള സുഹൃത്‌ സന്ദര്‍ശങ്ങള്‍ക്ക്‌ ശേഷം കുറച്ച്‌ വൈകി വീട്ടില്‍ എത്തിയതിന്‌ ഒരു മുസ്ലിം പെണ്‍കുട്ടിക്ക്‌ ഇങ്ങനെ ആകാമൊ? എന്നാണ്‌ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തന്നെ ചോദിച്ചത്‌! ഒളിഞ്ഞും തെളിഞ്ഞുമുള്ള ആരോപണങ്ങള്‍ വേറെ!..

മുഴുവനും പര്‍ദ്ദയണിഞ്ഞ്‌ നടക്കുന്ന രാജ്യങ്ങളില്‍ പെണ്ണിന്റെ വെളിവാകുന്ന പാദങ്ങള്‍ പോലും വികാരത്തിനടിമപ്പെടുത്തുമത്രേ.പുറത്ത്‌ വരാത്ത ലൈംഗീക അരാജകത്വത്തിന്റെ മുഖങ്ങള്‍ ഏറെയുള്ളതും ഇവിടങ്ങളിലാണെന്നും ഓര്‍ക്കുക..

പര്‍ദ്ദ മുസ്ലിം വനിതയുടെ ഗ്ലോബല്‍ യൂണിഫോം ആക്കാന്‍ ശ്രമിക്കുന്നവര്‍ പുരുഷന്മാര്‍ തന്നെയാണ്‌.(അവര്‍ എന്ത്‌ കൊണ്ട്‌ നബിചര്യയുടെ ഭാഗമായ താടി വെക്കുന്നില്ല? കണങ്കാലിനു മുകളില്‍ വസ്ത്രം ഉയര്ത്തി ഉടുക്കുന്നില്ല? താടി വക്കാത്ത ആളൂകളുടെ തല വെട്ടുമോ ആവോ ഇനി!)..

ഗള്‍ഫുകാരുടെ ഭാര്യമാര്‍ വഴി(ഹൂറുല്‍ ഈന്‍ തുറക്കുന്നതിനും മുന്‍പ്‌ ാ‍മുന്‍പും നമ്മുടെ നാട്ടില്‍ മുസ്ലീം സ്ത്രീകള്‍ ദേഹം മുഴുവനും മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചിരുന്നു. Obsolete ആയിപ്പോയ കാച്ചിയും മുണ്ടും ഒക്കെ തന്നെ ഉദാഹരണങ്ങള്‍..നെരിയാണിക്ക്‌ മുകളില്‍ മാത്രമേ അന്നത്തെ പുരുഷന്മാര്‍ തുണി ഉടുത്തിരുന്നുള്ളൂ.. ആ നമ്മുടെ സമൂഹത്തിനിടയിലേക്ക്‌, പുത്തന്‍ അറിവുകളും പുത്തന്‍ കൂറ്റ്‌ സംസ്കാരങ്ങളുമായി പല പല സംഘടനകള്‍ കടന്ന് വന്നു(അഹ്ലു സുന്നത്‌ വല്‍ ജമാ അത്ത്‌, മുജാഹിദ്‌ ഇരു വിഭാഗങ്ങളും, ജമാ അത്തെ ഇസ്ലാമി..പിന്നെ ഇസ്ലാം നാമധാരികളായ ഒരുപാട്‌ സംഘടനകളും..) ഇവയൊക്കെ സംസ്കാരത്തിന്റെ മൂല്യം ഉയര്‍ത്തുന്നതിന്‍ പകരം മൂല്യ ശോഷണം ആണ്‌ നമ്മുക്ക്‌ സംഭാവന ചെയ്തത്‌.! അറിവ്‌ കൂടുന്തോറും നമ്മുടെ മാനസിക നില കൂടുതല്‍ സങ്കുചിതം ആവുകയാണ്‌ ചെയ്ത്തത്‌.. (ഇത്‌ കേരളത്തില്‍ മാത്രം ദേശീയ തലത്തില്‍ എത്രയോ വേറെ..) ഇവയൊക്കെ നമ്മിലെ സഹിഷ്ണുത ഊട്ടിയുറപ്പിക്കുന്നതിനു പകരം അറിഞ്ഞോ അറിയാതെയോ എതോക്കെയോ വൈരങ്ങള്‍ക്ക്‌ വളമിടുകയാണ്‌ ചെയ്തത്‌..
ഫലമോ ആരാധനാലയങ്ങള്‍ വടിവാളുടെയും ബോംബിന്റെയും ഒക്കെ സൂക്ഷിപ്പ്‌ കേന്ദ്രങ്ങള്‍ ആയി!

ഉടല്‍ മൂടുന്ന വസ്ത്ര ധാരണവും ശിരോവസ്ത്രവും ഇസ്ലാമിക വസ്ത്രധാരണ രീതി മാത്രം അല്ല. ക്രൈസ്തവ സംസ്കാരത്തിലെ പുരാതന ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്‌ ശിരോ വസ്ത്രം ധരിച്ച സ്ത്രീകളെയാണ്‌.ഇന്നും ദേവാലയ സന്ദര്‍ശനങ്ങളില്‍ അവര്‍ തല മറയ്കാറുണ്ട്‌. സനാതന ധര്‍മ്മത്തിന്റെ പല സംസ്കാരങ്ങളിലും ഇത്‌ കാണാന്‍ കഴിയും. ഉത്തരെന്ത്യന്‍ സംസ്കാരത്തില്‍ ഇന്നും ഭര്‍ത്താവിന്റെ പിതാവിന്റെ മുന്‍പിലും മറ്റ്‌ മുതിര്‍ന്നവരുടെ മുന്‍പിലും അവര്‍ ഇന്നും ആ മര്യാദകള്‍ പാലിക്കുന്നും ഉണ്ട്‌.

നേര്‍മ്മയല്ലാത്തതും പ്രദര്‍ശന പരതയില്ലാത്തതും മാന്യവുമായ വസ്ത്രം ധരിക്കുന്നിടത്തോളം ഇങ്ങനെയൊറു രീതി അടിച്ചേല്‍പ്പിക്കാമോ? പിന്‍ബലമായി വധ ഭീഷണി പോലുള്ള കാടത്തങ്ങളും. പര്‍ദ്ദയില്‍ വസ്ത്ര ധാരണ സുഖവും സ്വാതന്ത്ര്യവും അനുഭവിക്കുന്ന ഒരുപാട്‌ പേരുണ്ട്‌.. അവര്‍ അത്‌ ധരിക്കട്ടെ.എല്ലാറ്റിനും മുകളില്‍ അമ്മയും ഭാര്യയും പെങ്ങളും സ്നേഹിതയും ഒക്കെ ആയ സ്ത്രീയെ ഉപഭോഗം എന്നുള്ള ഒരൊറ്റ ചിന്ത കൊണ്ട്‌ മാത്രം കാണാതിരിക്കുക.. ഒളിക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്‌ ഇന്നു പലരുടെയും മനസിലാണ്‌.ജിഹാദ്‌ അഥവാ വിശുദ്ധ യുദ്ധം നടത്തേണ്ടത്‌ ഒരോരുത്തരും സ്വന്തം സ്വത്വത്തോടാണ്‌..

ഒരു റിഹാന ഖാസിയുടെയോ മൈന ഉമൈബാന്റെയോ ഷരീഫ ഖാനത്തിന്റെയോ ഒക്കെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രം.

നിറങ്ങള്‍ മോഹിച്ച്‌ കരിമ്പടത്തിനുള്ളില്‍ ശ്വാസം മുട്ടുന്ന എത്രയൊ ജന്മങ്ങള്‍ ഉണ്ടായിരിക്കാം..

19 comments:

 1. This comment has been removed by the author.

  ReplyDelete
 2. It is my view Only ...you can agree or disagree...

  ReplyDelete
 3. മനസ്സിലെ പ്രധിഷേധം ശക്തമായ വരികളിലൂടെ പുറത്ത്‌ വരുന്നു.പണവുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ എല്ലാം സംഭവിക്കുന്നത് എന്നാണ് എന്റെ ഒരു തോന്നല്‍. കാരണം എല്ലാ മതങ്ങളും ഇന്ന് നയിക്കുന്നവര്‍ അവരവരുടെ ലാഭത്തിനായി മാത്രം ഉപയോഗിക്കുന്നു. അതിനവര്‍ മതത്തെയും മതാചാരത്തെയും സൗകര്യാര്‍ത്ഥം മെരുക്കുന്നു.
  വസ്ത്രം ഓരോരുത്തരുടെയും സൗകര്യം പോലെ തെരഞ്ഞെടുക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും എനിക്ക് കാണാന്‍ കഴിയുന്നില്ല.

  ReplyDelete
 4. കുറിഞ്ഞിപൂച്ചയുടെ കുറുകലുകൾ ആര് കേൾക്കുവാൻ...?
  ശക്തമായ ഈ ചിന്തകൾ വളരെ നന്നായിരിക്കുന്നൂ..കേട്ടൊ കുറിഞ്ഞി

  ReplyDelete
 5. തൂലിക പടവാളാക്കുമ്പോള്‍ ശ്രദ്ധിക്കുക ശത്രുക്കളെ സ്വയം നിര്‍മിക്കുകയാണ്‌ ചെയ്യുന്നത്. സമൂഹത്തിലെ പുതിയ അനാവശ്യ അനാചാരങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കുന്ന രക്തം തണുക്കുകയില്ലെന്നറിയാം എങ്കിലും പറയാതെ വയ്യ . പ്രകടനം പ്രത്യക്ഷത്തില്‍ നിരുപദ്രവം എന്ന് തോന്നുമെങ്കിലും പരോക്ഷമായി പലരുടെയും കണ്ണിലെ കരടാവും എന്നതില്‍ സംശയമില്ല . എഴുത്തിനെപറ്റി പറയുകയാണെങ്കില്‍ നന്നായി എഴുതി . ആശംസകള്‍ .

  ReplyDelete
 6. എനിക്ക്‌ നാണമുണ്ടിന്ത്യ നന്നായിടാത്തതില്‍,
  എനിക്ക്‌ നാണമില്ലിന്ത്യ ഞാനും നന്നാക്കിടാത്തതില്‍

  എന്ന്‌ കുഞ്ഞുണ്ണിക്കവിത മാത്രം എന്റെ മറുപടി..

  ഒരു "ഞാന്‍" വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നാറിയാം..എങ്കിലും എന്റെ കയ്യില്‍ അക്ഷരങ്ങള്‍ മാത്രമേ ഉള്ളൂ..

  ReplyDelete
 7. Manassile viyojanam nalla baashayil ennal shakthamaayi thanne koriyittirikkunnu kurinji. Raajavu nagnan aanennu parayaan chilarengilum vende.
  Vasthram ororutharum avarkku maanyamennu thonnunnathu dharikkatte. Vasthram dharikkunnathilulla modesty mathramallallo maanyatha!

  ReplyDelete
 8. valare nannaayi..... aashamsakal...........................................

  ReplyDelete
 9. ഞാന്‍ ഒന്നും പറയില്ലേ .....

  ReplyDelete
 10. അവസരോചിതമായ ലേഖനം... ശക്തമായ ഭാഷ... അഭിനന്ദിക്കാതെ വയ്യ... ശരിയെന്ന് തോന്നുന്നത്‌ ശരി എന്ന് പറയാനുള്ള ഈ ധൈര്യം പ്രശംസനീയം തന്നെ... ആശംസകള്‍ ...

  ReplyDelete
 11. Thank u Saleelkka & Jayaraj

  ozhakaknte ozhappan marupadikkum thanks

  Vinuvetta - paryanullath paranjalle theeroo..

  ReplyDelete
 12. അഭിപ്രായങള്‍ തുറന്ന് പറയുന്നതും ശരിയായ അഭിപ്രായങളില്‍ ഉറച്ച് നില്‍ക്കുന്നതും ഒരാളുടെ വ്യക്തിത്വത്തിന്റെ അടയാളമാണു.സമൂഹത്തെ വര്‍ഗ്ഗിയവല്‍കരിക്കാന്‍ മത സംഘടനകള്‍ പലതരത്തിലും ശ്രമങള്‍ നടത്തുന്നുവെന്നതിന്റെ തെളിവുകളാണു ഇത്തരത്തിലുള്ള ചിലപ്രവര്‍ത്തനങള്‍...

  ReplyDelete
 13. പർദയെന്നും ഒരു അടിച്ചമർത്തലിന്റെ ചിത്രമാണ് എനിക്ക് തന്നിരിക്കുന്നത്.... ഈ ആചാരം തന്നെ യു.പിയിലെയും, ബീഹാറിലെയും, രാജസ്ഥാനിലെയും, മധ്യപ്രദേശങ്ങളിലെയും ഗ്രാമങ്ങളിലെ ഹിന്ദു സമൂഹങ്ങളിലും ഞാൻ കണ്ടു, മുഖം പൂർണ്ണമായും മറച്ച് മാത്രം അത്യവശ്യ ഘട്ടങ്ങളിൽ മാത്രം പുറലോകം കാണുന്ന... അടിമകൾ.

  ReplyDelete
 14. പര്‍ദ്ദ സ്തീക്കവശ്യമോ അത്യാവശ്യമോ എന്നതിലുപരി പര്‍ദ്ദയെ ഞാന്‍ എന്ന വ്യക്തി എങ്ങനെ കാണുന്നു എന്ന് പറയാം.എന്റെ ഭാര്യ ഗള്‍ഫിലും നാട്ടിലും അത് ഉപയോഗിക്കുന്നുണ്ട്. അത് അവരുടെ പൂര്‍ണ്ണ ഇഷ്ടത്തോടെയാണ്.എനിക്കും അതാണ് താല്പര്യവും സന്തോഷവും. ഒരര്‍ത്ഥത്തില്‍ ശരീരം അനുവദിക്കപ്പെട്ട ഭാഗമല്ലാത്തിടം മറയുന്ന രീതിയില്‍ ആവണം എന്നതാണ് ഇത്തരം വസ്ത്രങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. നിറങ്ങള്‍ ആകര്‍ഷണീയത വരുത്തുകയും പരപുരുഷന്റെ വീക്ഷണത്തിനും ശ്രദ്ധ ക്ഷണിക്കലിനുമൊക്കെ ഒരു കാരണവുമാകും എന്ന ധാരണയിലാവാം അത് കറുപ്പ് എന്ന കളറിലേക്ക് കുടിയേറിയത്.

  എനിക്ക് എന്റെ ഭാര്യ പുറത്ത് പോവുമ്പോള്‍ അതണിയുന്നതാണിഷ്ടം.
  മറ്റുള്ളവര്‍ എങ്ങനെ ഇഷ്റ്റപ്പെടുന്നു അതനുസരിച്ച് നീങ്ങട്ടെ.
  പക്ഷേ പര്‍ദ്ദയില്‍ കള്ളനാണയങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഒരു സ്ത്രീക്ക് അതാണുത്തമം എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

  ReplyDelete
 15. നിര്‍ഭയം നിരന്തരം

  ReplyDelete

www.anaan.noor@gmail.com