Sunday, August 22, 2010

(21 മാര്‍ച്ച്‌ ......)

(21 മാര്‍ച്ച്‌ ......)


ചിരിക്കുന്ന എന്റെ മുഖത്തിനു പിന്നിലെ കടുത്ത
ഏകാന്തതയെ നീ തിരിച്ചറിയുന്നുവൊ?

ആത്മാവ്‌ ഉരുകുന്നപ്പോഴാണെന്നറിയുമോ?
പ്രണയിക്കുമ്പോള്‍..
ഹൃദയത്തിന്‌ കനം വെക്കുന്നതെപ്പൊഴെന്നറിയുമൊ?
പ്രണയവും വിരഹവും ഒന്നെന്നറിയുമ്പോള്‍..

എന്നിലേക്കുള്ള വഴികള്‍ ഇരുള്‍ മൂടിയതാണ്‌..ദുര്‍ഘടവും
നീ പിന്‍ വാങ്ങിക്കൊള്‍ക..
ഞാന്‍ തനിയെ താണ്ടേണ്ടുന്ന ഇരുള്‍വഴികള്‍..

എന്റെ മൗനം മുറിഞ്ഞ്‌ പോകുന്നു..
എന്റെ തേങ്ങലുകള്‍ നിന്റെ കേള്‍വിക്കുമപ്പുറം..

നിനക്ക്‌ തിരിച്ചറിയാനാവാത്ത ശബ്ദങ്ങളില്‍
ഒന്നിനി എന്റെ ശബ്ദവും..

പ്രണയം അഗ്നിയാണെങ്കില്‍ ഞാന്‍
എരിഞ്ഞടങ്ങട്ടെ..
പ്രണയം ശൈത്യമാണെങ്കില്‍ ഞാന്‍
ഉറഞ്ഞ്‌ പോകട്ടെ..
പ്രണയം വര്‍ഷമാണെങ്കില്‍ ഞാന്‍
അലിഞ്ഞില്ലാതകട്ടെ..
അറിയുക എനിക്ക്‌ പൂത്തുലയാന്‍
ഇനി ഒരു വസന്തം ബാക്കി ഇല്ലെന്ന്‌..
അവശേഷിക്കുന്നത്‌ കൊടുംഗ്രീഷ്മത്തിന്റെ
ഉള്‍ത്തപം മാത്രം..

തുള വീണുപോയ എന്റെ ആത്മാവ്‌
ഇനി കുപ്പക്കൂനയില്‍..
എരിയുന്ന മുറിവുകളിലേക്ക്‌ വെള്ളിച്ചിറകുള്ള
മാലാഖമാരുടെ മൃദു സ്പര്‍ശം..സ്വപ്നങ്ങളില്‍...

23 comments:

 1. പ്രണയത്തില്‍ ഉരുകിത്തീര്‍ന്ന ഒരു കടും ഗ്രീഷ്മത്തില്‍ ഡയറിത്താളുകളില്‍ കുറിച്ചിട്ടത്‌...കാലം എന്ന healer പിന്നെയും വഴികള്‍ ഏറെ നടത്തിയിരിക്കുന്നു...

  ReplyDelete
 2. പ്രണയത്തിന്റെ ഋതുഭേദങ്ങള്‍ ..!!

  ReplyDelete
 3. നല്ല കവിത. തുള വീണൊരാത്മാവ് കുഴലാക്കി പാടുന്നയാളാണ്‌ കവി എന്ന് സച്ചിതാനന്ദൻ.

  ReplyDelete
 4. .പ്രണയവും വിരഹവും... നല്ല വരികള്‍, നല്ല വാക്കുകളും ..

  ReplyDelete
 5. ആത്മാവിന്റെ ഗീതങ്ങളാണല്ലോ പ്രണയം.ആ ഉപമയുണ്ടല്ലൊ തുളവീണതിനെ പുല്ലാങ്കുഴലാക്കൽ അതിഷ്ട്ടപ്പെട്ടു കേട്ടൊ.

  ReplyDelete
 6. read few of ur posts, u write really well, will come back to comment :)
  keep writing...

  ReplyDelete
 7. faisal..
  sreenaathan...
  ottayaan..
  bitlaathippattanam..
  aksharam..

  snehavakkukalkku nandi..

  ReplyDelete
 8. പ്രണയം... നന്നായി വരികള്‍....

  ReplyDelete
 9. ഇപ്പോഴാണല്ലോ കണ്ടത്, ഈയൊരു വഴി. ഇത്ര നല്ല ദ്വാദശവത്സരനാമം കണ്ടെത്തിയതിന് പ്രത്യേക അഭിനന്ദനം. ഓർമകളിൽ നിന്ന് എഴുന്നേറ്റു വരികയാണല്ലേ? ആശംസകൾ..........

  ReplyDelete
 10. kochu ravi ..varavinu nandi

  priya V.A..

  uvv ormmmakal und orupaadu okke askrangalilaakkan kazhiyumo enanriyillaa..

  ReplyDelete
 11. ഈ തുളവീണ ആത്മാവ് അതായതു ozone പാളികള്‍ ഒരു പക്ഷെ മാലാഖമാര്‍ക്ക് ഭൂമിയെ പുണരുവാന്‍ സ്വയം നിര്മിച്ചതാണോ എന്ന് ചിലപ്പോളൊക്കെ തോന്നാറുണ്ട് :)

  ReplyDelete
 12. varikalile theeksnatha eere ishtapetu..manassille kanalu vaakukalil prathibhalikkunnu....wishes...ore vanchiyile yaathrakaar nammal

  ReplyDelete
 13. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പ്രണയത്തിന്റെ ......വിഷാദം നിറഞ്ഞൊരു.
  .....നോവിന്റെ ഓര്‍മ്മയില്‍ ...പരിഭവമേതുമില്ലാതെ...ഒരു പിന്തിരിഞ്ഞു നടത്തം...

  ReplyDelete
 14. ആത്മാവ്‌ ഉരുകുന്നപ്പോഴാണെന്നറിയുമോ?
  പ്രണയിക്കുമ്പോൾ ..
  ഹൃദയത്തിന്‌ കനം വെക്കുന്നതെപ്പൊഴെന്നറിയുമൊ?
  പ്രണയവും വിരഹവും ഒന്നെന്നറിയുമ്പോൾ ..ഉള്ളു തൊട്ടു.. ഓർമകളേയും!

  ReplyDelete
 15. നല്ല വരികള്‍

  "പ്രണയം വേനലാണെങ്കില്‍
  ഞാന്‍ ചൂടേറ്റ് ഉരുകട്ടെ"

  www.harithakamblog.blogspot.com

  ReplyDelete
 16. നന്ദി ഡോക്ടര്‍..

  ReplyDelete
 17. കുറിഞ്ഞിയുടെ പ്രണയം മനോഹരമായി.........
  "എന്നില്‍ വല്ലാതെ നിന്‍റെ പ്രണയം പരക്കുന്നു, ഓരോ തന്‍മാത്രയ്ക്കും ഇപ്പോള്‍ അത് തിരിച്ചറിയാം. നീയെന്നാല്‍ ഞാനെന്ന്, നമ്മുടെ പ്രണയം ഈ പ്രപഞ്ചം ഉണ്ടായ സമയത്തിനു മുന്നേ തന്നെ കുറിക്കപ്പെട്ടതെന്ന്. എത്ര ജന്‌മങ്ങള്‍ നമ്മള്‍ ഇപ്പോള്‍ താണ്ടിക്കഴിഞ്ഞു, ഇനിയും എത്രയോ ബാക്കി കിടക്കുന്നു, ഈ ലോകം ഉള്ള കാലത്തോളം നമ്മുടെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കും... എത്ര മനോഹരമായാണ്, നമ്മുടെ പ്രണയം ഈശ്വരന്‍ ചേര്‍ത്തു വയ്ക്കുന്നത്, പലതും വാക്കുകള്‍ക്കപ്പുറം..."

  ReplyDelete
 18. പലപ്പോഴും ഞാന്‍ വളരെ വൈകിയാണ് വന്നു നോക്കാറ്..അഗ്നി മുഖി നന്ദി..കാണുവാന്‍ വൈകിപ്പോയി..

  ReplyDelete
 19. സ്വയം ഉരുകിത്തീരുന്ന ഒരുതരം
  ഭ്രാന്താണു പ്രണയം..
  ആ ഉരുകിത്തീരലിലുമുണ്ട് ആനന്ദം...
  ആ ഭ്രാന്തിലുമുണ്ട് ആനന്ദം ..

  ReplyDelete
 20. എത്ര മനോഹരമായി കോറിയിരിക്കുന്ന പ്രണയത്തിന്റെ നിസ്സഹായ തുടിപ്പുകളെ...കൂടുതലൊന്നും പറയാനാവുന്നില്ല മോളു....!!!

  ReplyDelete
 21. ഉള്ളിലുറഞ്ഞ പ്രണയത്തിന്റെ നിനവുകൾ പകർത്തി ..
  അത് വായനക്കാരിലേക്കും പകർത്തിയിരിക്കുന്നു ....
  വരികൾ നേരെ ഹൃദയത്തിലേക്ക് കൊള്ളുന്നു ...
  ആശംസകൾ

  ReplyDelete
 22. എന്റെ മൗനം മുറിഞ്ഞ്‌ പോകുന്നു..
  എന്റെ തേങ്ങലുകള്‍ നിന്റെ കേള്‍വിക്കുമപ്പുറം..
  .....................

  ReplyDelete

www.anaan.noor@gmail.com