Wednesday, June 9, 2010

ചോക്ലേറ്റ്‌ നിറമുള്ള കുട്ടി

                          ചോക്ലേറ്റ്‌ നിറമുള്ള കുട്ടി
ഒരു അഭിനവ തത്വം:ജീവിതവും പ്രണയവും കാമവും വെവ്വേറെ ആണ്‌.അതല്ല, അത്‌ ഒന്നിനോടൊന്ന് ഇഴ ചേര്‍ന്നതാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ മൂഢന്മാരും മൂഢത്തികളും ആണ്‌.


 1.
വൈബ്രേഷന്‍ മോഡില്‍ ഇട്ടിരിക്കുന്ന മൊബൈലിന്റെ മുരള്‍ച്ചയാണ്‌ പാതി മയക്കതില്‍ നിന്നും കാതറീനെ ഉണര്‍ത്തിയത്‌.
"വണ്‍ മെസ്സേജ്‌ ഇന്‍ ഇന്‍ബോക്സ്‌." 3 ദിവസമായി ഒരായിരം തവണയെങ്കിലും അതെടുത്ത്‌ നോക്കിയിട്ടുണ്ട്‌.പ്രതീക്ഷാപൂര്‍വ്വം..  
'സെന്റ്‌ മി യുവര്‍ അക്കൗണ്ട്‌ നമ്പര്‍-ശ്യാം.'  
ഒരു വല്ലാത്ത ഈര്‍ഷ്യയാണ്‌ അവള്‍ക്ക്‌ തോന്നിയത്‌.വലത്‌ കൈ അറിയാതെ അടിവയറ്റിന്റെ പതുപതുപ്പില്‍ അമര്‍ന്നു.  
എന്റെ കുഞ്ഞു ഘനശ്യാം...  
പല രാത്രികളില്‍ തങ്ങള്‍ ഒന്നിച്ചുറങ്ങിയ നഗരത്തിലെ വാടകമുറി വിട്ട്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ശ്യാം ,അവന്റെ സ്ഥായിയായ സ്നേഹത്തിലേക്ക്‌, ജീവിതത്തിലേക്ക്‌ തിരിച്ച്‌ നടന്നത്‌.
-ജീവിതം, അല്ലെങ്കില്‍ സൗകര്യപൂര്‍വ്വമുള്ള പൊളിച്ചെഴുത്തുകള്‍ - 2

അസാധാരണമാം വിധം മിടിയ്ക്കുന്ന ഹൃദയത്തോടെ ഒരു സാധാരണ ജോലി ദിവസത്തേയ്ക്ക്‌ അവള്‍ ശ്രദ്ധ തിരിച്ചു. 
വാലെന്റൈന്‍സ്‌ ഡേ അടുത്തിരിക്കുന്നത്‌ കൊണ്ട്‌ "ബെല്ല ഡെ റൊസ്‌"ന്റെ അലങ്കാരങ്ങള്‍ മുഴുവനും മാറ്റാനുള്ള തിരക്കിലായിരുന്നു പകല്‍ മുഴുവന്‍..ചുവന്ന ഹൃദയങ്ങള്‍ കൊണ്ട്‌ കടയ്ക്കു മുഴുവനും പുതു ചന്തം നല്‍കി, ഹൃദയാകൃതിയില്‍ അലങ്കരിച്ചു വെക്കേണ്ട ഡാര്‍ക്ക്‌ ചൊക്കൊലേറ്റുകള്‍..അജ്ഞാതരായ ഏതൊക്കെയോ പ്രണയികളെ കാത്തിരിക്കുന്ന കടും മധുരങ്ങള്‍...  
എന്നിട്ടും അയഞ്ഞ എതോ നിമിഷത്തില്‍ മനസ്സ്‌ തിരിച്ച്‌ നടന്ന് പ്രഗ്നന്‍സി ഹോം ചെക്കിംഗ്‌ കിറ്റില്‍ പോസിറ്റിവ്‌ ഫലം തെളിയിച്ച രണ്ട്‌ ചുകന്ന വരകളില്‍ തങ്ങി നിന്നു.നിഗൂഢമായ ഒരു ഭാവത്തൊടെയാണ്‌ കാതറീന്റെ വിരലുകള്‍ മൊബെയില്‍ കീ പാഡില്‍ ദ്രുത ഗതിയില്‍ ചലിച്ചത്‌.."ഇറ്റ്‌ ഈസ്‌ യെസ്‌!"..ഇളം ചൂടുള്ള, രോമക്കാടായ അവന്റെ നെഞ്ചില്‍ തല ചായചു നില്‍ക്കാനാണ്‌ അവള്‍ക്കന്നേരം തോന്നിയത്‌..മയില്‍പ്പീലിക്കണ്ണുള്ള കുഞ്ഞു ഘനശ്യാമിനെ സ്വപ്നം കണ്ട്‌ കൊണ്ട്‌.. 
നിമിഷങ്ങള്‍ക്ക്‌ ശേഷം ഫോണ്‍ ശബ്ദിച്ചപ്പോള്‍, ആദി മനുഷ്യന്റെ ശബ്ദമാണ്‌ മറു തലയ്ക്കല്‍ കേട്ടത്‌...വെളിവാക്കപ്പെട്ട നഗ്നത അത്തിയിലകളാല്‍ മറയ്ക്കാന്‍ ശ്രമിച്ച ആദി മനുഷ്യന്റെ...പാപബോധം തീണ്ടിയ ആദി മനുഷ്യന്‍!.സ്ത്രീയാല്‍ വഞ്ചിക്കപ്പെട്ട ആദിമനുഷ്യന്‍...സര്‍പ്പത്താല്‍ വഞ്ചിക്കപ്പെട്ട സ്ത്രീ. 
വീണ്ടും.. 
സെന്റ്‌ മി യുവര്‍ അക്കൗണ്ട്‌ നമ്പര്‍-ശ്യാം.
3. 
ഫെബ്രുവരിയുടെ വൈകുന്നേരങ്ങളിലെ തണുപ്പ്‌ പതുക്കെ വിട്ടു തുടങ്ങി..പെറ്റ്‌ പെരുകാനിരിക്കുന്ന ഉഷ്ണത്തിന്റെ മുന്നൊരുക്കമെന്നോണം.. 
നഗരത്തെ പച്ച പുതപ്പിക്കുന്ന പുല്‍ത്തകിടികളെ സ്പ്രിംഗ്ലറില്‍ നിന്നും ചീറ്റിത്തെറിക്കുന്ന വെള്ളം നനയ്ക്കുന്നുണ്ടായിരുന്നു. സൂര്യ രശ്മികള്‍ അതില്‍ മഴവില്ലു തീര്‍ക്കുന്നതും നോക്കി കാതറീന്‍ വേഗം നടന്നു..നടപ്പാത്തയില്‍ നിന്ന് വിട്ട്‌ പുല്‍ത്തകിടിയിലൂടെയായൈരുന്നു അവള്‍ നടന്നിരുന്നത്‌. പോയിന്റെട്‌ ഹീല്‍സ്‌ ഉള്ള ചെരുപ്പ്‌ പുല്‍ത്തകിടിയില്‍ പൂണ്ട്‌ പോകുന്നത്‌ കൊണ്ടാവാം അതു ഒരു കയ്യില്‍ കോര്‍ത്ത്‌ പിടിച്ചായിരുന്നു അവള്‍ നടക്കുനന്ത്‌. ചവിട്ടടികളില്‍ നനവ്‌..
 4. 
ഹൃദയവും ആമാശയവും വന്‍ കുടലും ചെറു കുടലും ഒക്കെ വെളിവാക്കുന്ന വിധത്തില്‍ ശരീരത്തിന്റെ മുന്‍ഭാഗം ചെത്തിയിറക്കിയ അനാട്ടമിക്കല്‍ മോഡല്‍.ഡോ.മധുശ്രീഗുപ്തയുടെ മേശപ്പുറം. 
കുഞ്ഞുഘനശ്യാമന്മാര്‍ എവിടെയാവും കൈവിരലുണ്ട്‌ കൊണ്ട്‌ പതുങ്ങിക്കിടക്കുക? അല്ല അത്‌ ആദി മനുഷ്യന്റെ ശരീരം ആണ്‌..പുരുഷനെ വഞ്ചിച്ച കുറ്റത്തിന്‌ സൃഷ്ടിയുടെ നോവറിയാന്‍ ദൈവ ശാപം ലഭിച്ച സ്ത്രീയുടെതല്ല. 
ഡോ.മധു ശ്രീ ഗുപ്തയുടെ മുന്നില്‍ കുറ്റവാളിയുടെ കണ്ണുകളോടെ അവള്‍ ഇരുന്നു.ലിപ്‌ ലൈനര്‍ അതിരിട്ട ചെറിയ ചുണ്ടുകളില്‍ ഭംഗിയുള്ള പുഞ്ചിരി വിരിയിച്ച്‌ ഡോ.മധുശ്രീ പറഞ്ഞു.."റിലാക്സ്‌..ഐ വില്‍ ഡു ഇറ്റ്‌". 
എ.റ്റി.എം ഇലെ അവസാന നാണയവും ചുരണ്ടി കൗണ്ടറില്‍ പണമടച്ച്‌ ഊഴത്തിനായി കാതറിന്‍ കാത്തു. 
കൈകോര്‍ത്ത്‌ പിടിച്ച്‌ കണ്ണുകളില്‍ സന്തോഷം നിറച്ച ഒരു ഭാര്യയും ഭര്‍ത്താവും എതിരില്‍.അവളുടെ കൈ അയാളുടെ മടിയില്‍ വിശ്രമിക്കുന്നു.ഗര്‍ഭപാത്രത്തില്‍ കിഴുക്കാം തൂക്കായി കിടക്കുന്ന ഉണ്ണിയുടെ ഘട്ടം ഘട്ടമായുള്ള വളര്‍ച്ച വ്യക്തമാക്കുന്ന പോസ്റ്ററില്‍ അവര്‍ സാകൂതം നോക്കിക്കൊണ്ടിരുന്നു... 
കാതറീന്റെ മൗനം പിടഞ്ഞു. 
കുഞ്ഞേ..നീ ഭാഗ്യവാന്‍..സ്നേഹത്തില്‍ കുരുത്ത്‌ സ്നേഹത്തില്‍ പിറക്കാന്‍ വിധിക്കപ്പെട്ടവന്‍..കുഞ്ഞു ഘനശ്യാം..അമ്മയോട്‌ പൊറുക്കുക..നീ അംഗീകരിക്കപ്പെടാത്തവനാണ്‌..പിതൃത്വം നിഷേധിക്കപ്പെട്ടവനാണ്‌.സൂര്യ തേജസ്സ്‌ ആവാഹിക്കുവാന്‍ ഈ അമ്മ കുന്തീദേവിയല്ല..നിന്നെ വളര്‍ത്താന്‍ ഒരു അതിരഥനും അവശേഷിക്കുന്നുമില്ല..
ഒബ്സര്‍വേഷന്‍ ടേബിളില്‍, കിടക്കുവാന്‍ ജീന്‍സിന്റെ ബട്ടണ്‍ അഴിച്ചപ്പോള്‍ അകത്തെവിടെയോ ഒരു സ്പന്ദനം..കിഴുക്കാം തൂക്കായി തുടയൊടുരസി നീ പിറന്നു വീഴേണ്ട യോനീമുഖത്തേക്ക്‌,ഡോക്റ്ററുടെ വെളുത്ത ഗ്ലൗസിട്ട കൈ കൊണ്ട്‌ നിനക്കുള്ള വിഷം തിരുകി.. മുലക്കണ്ണില്‍ വിഷം തേച്ച പൂതന!-നിന്റെ അമ്മ!
-കാമത്തിന്റെ ഒടുക്കം-
5. 
ഇഞ്ചക്ഷനുകള്‍ നല്‍കിയ തളര്‍ന്ന മയക്കം..എണ്ണ മിനുപ്പും, മയില്‍പ്പീലിക്കണ്ണും ഇരുണ്ട മുടിയഴകുമുള്ള കുഞ്ഞു ഘനശ്യാം അവളുടെ സ്വപ്നങ്ങളില്‍ കൈകാല്‍ കുടഞ്ഞ്‌ ചിരിച്ചു. 
ഉണര്‍ച്ചയില്‍... 
തൊണ്ടയിലേയ്ക്ക്‌ തികട്ടി വരുന്ന മരുന്നിന്റെ കയ്പ്പിനൊപ്പം വീണ്ടും മൊബൈല്‍ അതേ മെസ്സേജ്‌ ശര്‍ദ്ദിക്കുന്നു.."സെന്റ്‌ മി യുവര്‍ അക്കൗണ്ട്‌ നമ്പര്‍.." തുടരെത്തുടരെ വരുന്ന മുരള്‍ച്ച കട്ട്‌ ചെയ്ത്‌ റിപ്ലൈ ബട്ടനില്‍ അവള്‍ വിരലമര്‍ത്തി..
"സംഹാരതിനു ചിലവഴിക്കേണ്ടി വന്ന അക്കങ്ങളുടെ കണക്കെടുക്കുന്നതിനു മുന്‍പ്‌ എന്റെ ഘനശ്യാം നീയറിയുക..നമ്മുടെ കുഞ്ഞുഘനശ്യാം ചോക്ലേറ്റ്‌ ബ്രൗണ്‍ നിറത്തിലുള്ള രക്തക്കട്ടകളായി സാനിറ്ററി നാപ്കിന്റെ വെളുപ്പില്‍ അലിഞ്ഞില്ല്ലാതായി..എങ്കിലും ഘനശ്യാം നീയറിയുക.പ്രണയവും ജീവിതവും കാമവും വെവ്വെറെയാവുന്ന നീ നവയുഗത്തില്‍..ഞാന്‍ നിനക്കുള്ള പ്രണയം കരുതി വെച്ച്‌ കൊണ്ട്‌ യുഗങ്ങള്‍ക്കപ്പുറം...ഒരു യമുനാതീരവും ഇനി അതിന്റെ ഉള്ളുരക്കം അറിയാതിരിക്കട്ടെ" 
"മെസ്സേജ്‌ ഡെലിവേഡ്‌" 
-പ്രണയം മാത്രം..തുടര്‍ച്ച-
ശേഷം... 
മൊബൈലിന്റെ ചുവന്ന ബട്ടണില്‍ അവള്‍ അമര്‍ത്തി പ്രസ്സ്‌ ചെയ്തു..

29 comments:

 1. സൂര്യ തേജസ്സ്‌ ആവാഹിക്കുവാന്‍ ഈ അമ്മ കുന്തീദേവിയല്ല..നിന്നെ വളര്‍ത്താന്‍ ഒരു അതിരഥനും അവശേഷിക്കുന്നുമില്ല..

  വിഷയം ആവര്‍ത്തനവിരസം തന്നെ.
  പക്ഷേ ചില വാക്കുകള്‍ക്കു ഭംഗിയുണ്ട്
  :-)

  ReplyDelete
 2. Good One.. Keep it up.

  ReplyDelete
 3. കൊള്ളാം....!! ജീവിതത്തിന്റെ നഷ്ടങ്ങേലെ കുറിച്
  വിലപിക്കുന്ന്വര്‍ ജീവിതം കൊണ്ട് നേടാവുന്ന സ്നേഹമാവുന്ന വലിയ ലഭത്തെ കുറിച്ച് ഒര്കുന്നില്ല. ജീവിതത്തില്‍ സംബവിക്കാവുന്ന ഏറ്റവും വലിയ നഷ്ടം സ്നേഹമില്ലയ്മയാണ്‌.

  ReplyDelete
 4. When I glanced through it, felt it something meaningful, a professional touch,maturity,pain,helplessness,....etc.

  ReplyDelete
 5. ഉപാധികളില്ലാത്ത സ്നേഹം. അതെവിടെയാനുള്ളത്..?
  'യഥാര്‍ത്ഥസ്നേഹം'
  എന്താണതിന്റെ നിര്‍വചനം..?
  പ്രണയം കാമത്തില്‍ അവസാനിക്കുന്നു...!!
  പിന്നെയും ജീവിതം ബാക്കിയാവുന്നു..!!

  ReplyDelete
 6. പക്വതയാര്‍ന്ന കഥനം... ആശംസകള്‍...

  ReplyDelete
 7. ഉപാസന..

  മനസ്സിനെ വേവിക്കുന്ന ചില കാര്യങ്ങള്‍ അക്ഷരങ്ങളായി ഉതിരുമ്പോള്‍ വിഷയത്തിന്റെ ആവര്‍ത്തനവിരസത അറിയാതെ പോയതാവാം..എന്നാലും പ്രോല്‍സാഹന്തിനു നന്ദി.

  ജയേഷ്‌ നന്ദി..

  പ്രിയപ്പെട്ട അജ്ഞാത(ന്‍),,

  സ്നേഹമില്ലായ്മ ഒരു വലിയ നഷ്ടം തന്നെ ആണ്‌..ഇന്നിന്റെ ഒരു വലിയ ശാപവും..പെരുകുന്ന വൃദ്ധസഥനങ്ങളും മറ്റും സ്നേഹമില്ലായ്മയുടെ മറ്റൊരു മുഖം.

  പ്രിയ കാട്ടുപൂച്ച..

  വര്‍ഷങ്ങളായി നില നിന്ന് പോരുന്ന ഈ പ്രോല്‍സാഹനത്തിനു പകരം, കുറിഞ്ഞിയുടെ സ്നേഹം മാത്രം..

  നന്ദി ഫൈസല്‍..

  ഫൈസലിന്റെ നിര്‍വചനം ഞനും ശരി വെയ്ക്കുന്നു..

  വിനുവേട്ടന്‍..

  നന്ദി..

  സസ്നേഹം

  കാട്ടുകുറിഞ്ഞി..

  ReplyDelete
 8. സമകാലികവും ഒപ്പം ചിന്തോദ്ദീപകവും… മനസ്സിന്റെ ആഴങ്ങളിലെവിടെയോ ചോക്ലേറ്റ് നിറമുള്ള ‘കുഞ്ഞുഘനശ്യാം’ നീറ്റലായി അവശേഷിക്കുന്നു…

  ഈ ലോകത്ത് എല്ലാ വിഷയങ്ങളും ആവര്ത്തനങ്ങളല്ലേ, അവ കടന്നുപോകുന്ന വഴികളിലുണ്ടാവുന്ന നേരിയ വ്യതിയാനങ്ങളൊഴികെ?

  ‘ജീവിതവും പ്രണയവും കാമവും വെവ്വേറെയാണ്.. പ്രണയം കാമത്തില് അവസാനിക്കുന്നു‘ തുടങ്ങിയ അഭിനവ തത്വങ്ങളോട് പൊരുത്തപ്പെടാനാവാത്ത ഒരു മൂഢനാവുന്നു ഞാന്‍.. ആത്മാര്ത്ഥന പ്രണയം - അതിന്റെ നിര്വ്ചനങ്ങളെക്കുറിച്ചോര്ത്ത് വേവലാതിപ്പെടാതെ, വികാരശമനത്തിന്റെ സംതൃപ്തിയില്‍ തള്ളിപ്പറയാതെ – ഒളിമങ്ങാത്ത ഒരു ഇന്ദ്രനീലക്കല്ലുപോലെ ജീവിതാന്തം വരെ കാത്തുസൂക്ഷിക്കണമെന്ന് കൊതിക്കുന്ന ഒരു വിഡ്ഡിക്കൂശ്മാണ്ടം!

  മനസ്സിന്റെ ഉലയില്‍ ഊതിക്കാച്ചിയ കൂടുതല്‍ രചനകള്‍ ആ തൂലികയില്‍ നിന്നും ഉതിരട്ടെ... ആശംസകളോടെ..

  (കമന്റിന്റെ നീളം കൂടിയതില്‍ ഖേദിക്കുന്നു..)

  ReplyDelete
 9. ജിം..

  പ്രണയം മാത്രം ബാക്കിയാവുമ്പോള്‍ കതറീനും മൂഢയായി യുഗങ്ങള്‍ക്കപ്പുറമാണ്‌..

  ReplyDelete
 10. എഴുതിചെര്‍ക്കപെട്ട ഒരു ജീവിതത്തിന്റെ ഭാഗവാക്കാതെ പോയ കാതെരിന്റെ മുഖവും കുഞ്ഞു ധനശ്യാമും മനസ്സില്‍ നിന്ന് മായുന്നില്ല. good. Keep it up
  Regards

  ReplyDelete
 11. naaraanath braanthante 'braantukal'kk viswa daarshanikathayude maanam undaayirunnu..vivarakkedinteyum thalam athu thanne enn viswasikaktte,,,

  nandi...

  ReplyDelete
 12. 'കുഞ്ഞു ഘനശ്യാം' കഴിഞ്ഞ വെള്ളിയാഴ്ചത്തെ (ജൂണ്‍ 25-2010)വാരാന്ത്യ മാധ്യമത്തിന്റെ 'ചെപ്പില്‍' പ്രസിദ്ധീകരിച്ച വിവരം സന്തോഷപൂര്‍വ്വം പങ്ക്‌ വെക്കുന്നു..

  kurinji

  ReplyDelete
 13. prayanayavum jeevithavum kamavum samtara rekhakalano?avo ariyilla.kunju syam vedanippikkunnu.parathi parayan pattatha abhayarthikal.aarudeyo paapangalk uttaram parayendavar.aadi manushyane pattiyulla soochakam nannayirunnu.iniyum ezhuthuka.aashamsakal.

  ReplyDelete
 14. പ്രണയം ഒരു താമരയാണ് കാമം ഒരു ചെളിക്കുണ്ടും.
  താമര വിരിയാന്‍ ചെളിക്കുണ്ട് വേണം. അതുപോലെ, പ്രണയം വിരിയാന്‍ കാമം വേണം.. എന്നാല്‍, കാമത്തിന് പ്രണയം വേണ്ട താനും..!

  ReplyDelete
 15. കപട സ്നേഹത്തിന്റെ തലോടലുകളില്‍ സ്വയം അടിയറവു പറഞ്ഞു കണ്ണീര്‍ ഏറ്റു വാങ്ങുന്നവര്‍ ... പലയിടത്തും വായിച്ചിട്ടുണ്ട് . പക്ഷെ ഇവിടെ ഒരു വേറിട്ട ആഖ്യാന രീതി സ്വീകരിച്ചു .. നന്നായി .. ആശംസകള്‍

  ReplyDelete
 16. നാമൂസ് & oduvathody Thanks for the comments..

  ReplyDelete
 17. ജീവിതം , പ്രണയം . കാമം ഇത് മൂന്നും പരസ്പര പൂരകങ്ങള്‍ ആണ് എന്നത് പ്രാപഞ്ചിക സത്യം ആണ്
  ഇതില്‍ പ്രണയം അത് ആര്‍ക്കും ആവാം എന്തിനോടും ആവാം എപ്പോഴും ആവാം പക്ഷെ പ്രണയം ഹൈ ലൈറ്റ് ചെയ്യുപെടുന്നത് അല്ലെങ്കില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപെടുന്നത് സ്ത്രീ പുരുഷ പ്രണയത്തെ ആണ്. അങ്ങനെ ഒരു പ്രണയത്തെ ആണ് ഈ കഥയിലും അവതരിപ്പിച്ചത് .കണ്ട പ്രണയങ്ങളില്‍, കേട്ട പ്രണയങ്ങളില്‍, അനുഭവിച്ച പ്രണയങ്ങളില്‍ സഫലീകരിക്കപെട്ടവ വളരെ വിരളമാണ് ., അപൂര്‍വ്വം മാത്രമാണ് സഫലീകരിച്ചത് . ഇനി എന്താണ് പ്രണയ സഫലീകരണം? ഒന്നിച്ചു ജീവിക്കുക! ഒരു കുടുംബ മാവുക! എന്നതാണ് .രണ്ടു പേര്‍ മാത്രം ഒന്നിച്ചു ജീവിക്കുന്നതിനെ ഒരു കുടുംബം എന്ന് വിളിക്കാം എന്ന് വേണെങ്കില്‍ ഒരു വാദത്തിനു പറയാം എന്നല്ലാതെ അതിനു പൂര്‍ണത ഇല്ല . അതൊരു ജീവിത പങ്കാളിത്തം മാത്രമാവുന്നു .അല്ലാതെ കുടുംബ മാവുന്നില്ല കുടുംബം എന്ന് പറയുന്നത് ഒരു കുട്ടികള്‍ കൂടി ആവുമ്പോള്‍ ആണ് എന്നാണു എന്റെ പക്ഷം കുട്ടികള്‍ ഉണ്ടാവാന്‍ കാമം അനിവാര്യം ആണല്ലോ
  പിന്നെ ഇപ്പോള്‍ നടക്കുന്ന പ്രണയങ്ങള്‍ പലതും കാമത്തിന് വേണ്ടി ചൂണ്ടയില്‍ കൊരുത്ത ഇരയാണ് പ്രണയം ഈ കഥയിലും ഒരാള്‍ ആ വേഷമാണ് ചെയ്തത് അല്ലെ ഏതായാലും നല്ല ത്രില്ലിംഗ് സ്റ്റോറി

  ReplyDelete
 18. എനിക്ക് വട്ടാകുന്നുഞാൻ പോവുകയാ,എന്തൊരു തീഷ്ണതയും തിവ്രതയും ഉള്ള വാക്കുകൾ.ഞാനെന്തായാലും ഇന്നിനി ഇവിടെ ഇരിക്കുന്നില്ല. ബാക്കി നാളെ വായിക്കാം,കമന്റാം. ഒരു അഭിപ്രായത്തിനാണെങ്കിൽ ഞാൻ മൂസാക്കയോടും നാമൂസിനോടും യോജിക്കുന്നു.

  ReplyDelete
 19. ഈ ബ്ലോഗ്‌ ആണോ അടച്ചു പൂട്ടാന്‍ പോവാ എന്നൊക്കെ പറഞ്ഞത്?,, , , കൊല്ലും ഞാന്‍. . . . ഇത്ര റിയലിസ്റ്റിക് ആയി കഥ എഴുതാന്‍ അറിയാമെന്കില്‍ പിന്നെ ബ്ലോഗ്‌ എഴുതതിരുന്നാല്‍ കൊല്ലല്ലാതെ ഒരു രക്ഷയും ഇല്ല. . . .

  ചെറുകഥകളും പുത്തന്‍ ഫെമിനിസ്റ്റ്‌ നോവലുകളും ഒരുപാട് വായിച്ചതിന്റെ ഒരു ലാഞ്ചന കാണുന്നുണ്ടല്ലോ
  ആശംസകള്‍. . . . പുതിയ ആശയങ്ങള്‍ ഈ തീക്ഷണതയില്‍ പോരട്ടെ

  അനോണി ഇടുന്നത് കൊണ്ട് ഒന്നും കരുതരുത്. ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല

  ശ്രീജിത്ത്‌ പി

  ReplyDelete
 20. നന്ദി ./..മണ്ടൂസന്‍

  ReplyDelete
 21. കൊമ്പനും നന്ദി..

  ReplyDelete
 22. ശ്രീജിത്ത്‌..പ്ലീസ് കൊല്ലാതെ വിട്ടെക്കൂ..ജീവിച്ചു പോകട്ടെ..ഇല്ല അടച്ചു പൂട്ടില്ല..വല്ലപ്പോഴും കുത്തിക്കുറിക്കാന്‍ ഒരിടം വേണ്ടേ.. പിന്നെ ഇക്കഥ,അച്ചടിച്ച്‌ വന്നിരുന്നു..അത് സ്നേഹപൂര്‍വ്വം എന്റെ സഹപ്രവര്‍ത്തകര്‍ക്ക് പങ്കും വെച്ചു! പക്ഷെ അതിനു ശേഷം , ഞാന്‍ അനുഭവിക്കേണ്ടി വന്ന മാനസിക വ്യത വളരെ വലുതാണ്‌.. പിന്നീട് ആളുകള്‍ എന്നെ കണ്ടത് ഒരു വല്ലാത്ത "ഇത്" ഓടെയാണ്.. :)

  ReplyDelete
  Replies
  1. പ്രമേയം ധാരാളം കണ്ടിട്ടുള്ളത്. എങ്കിലും ഭാഷയ്ക്ക് ഒരു ചൊടിപ്പുണ്ട്.കഥ പങ്കുവെച്ചപ്പോൾ സഹപ്രവർത്തകരിൽ നിന്നുണ്ടായ പ്രതികരണം തിരുത്താൻ ആകെ ഒരു മാർഗമേയുള്ളു. ഇനിയും ധാരാളം എഴുതുക, ആരെയും ഭയപ്പെടാതെ..

   Delete
  2. Oh...!ezhuthumbol ezhuthuka/parayumbol parayuka athra thanne!

   Delete
 23. ഇല്ല എനിക്ക് പറ്റൂല്ലാ...ഇങ്ങനെയാണെങ്കിൽ...

  ReplyDelete
 24. നന്നായി എഴുതി ....
  പ്രണയത്തെയും
  കാമത്തെയും
  ജീവിതത്തെയും വേർത്തെടുക്കുന്ന നവയുഗം ....

  ReplyDelete

www.anaan.noor@gmail.com