Wednesday, March 25, 2020

പേരില്ലാത്തത്


കവിതയെഴുതുമ്പോൾ സ്വപ്നവും നിറങ്ങളും വെയിൽപ്പഴുതുകളും
ഒരേയിടങ്ങളിൽ നനയുന്ന മഴയുമൊക്കെയുള്ള ഒരു കാലം എനിക്കുമുണ്ടായിരുന്നു .
എല്ലാരുടെയും ഉള്ളിലുള്ള കവിത ..അത്രയ്ക്ക് നിർമലമായത് .
എന്നാൽ വാക്കുകളെ പേടിയാണിപ്പോൾ .
സന്തോഷമെന്നും ജീവിതാനന്ദമെന്നും വാക്ക് തൊടുമ്പോൾ നിർമമം ആവുന്നു.

ഏതൊരെഴുത്തും ഒരു വായനക്കാരനെയോ വായനക്കാരിയെയോ എങ്കിലും കാത്തിരിക്കുന്നുണ്ടാവും .
എഴുതാനാവാത്തതിലാണ് കഥാകാരി രാജലക്ഷ്മി ജീവിതം നിർത്തിപ്പോയതെന്ന് എവിടെയോ വായിച്ചിട്ടുണ്ട് .
അത് പറഞ്ഞപ്പോളാണ് , അടുത്ത തവണ ലൈബ്രറിയിൽ പോകുമ്പോൾ ഒരു വഴിയും കുറെ നിഴലുകളും വീണ്ടുമെടുത്ത് വായിക്കണമെന്ന് എന്ന് തോന്നുന്നത് .
കുറെ നാളായി അങ്ങോട്ട് പോയിട്ട് .
ഇനി എന്ന് പോകാൻ ആവുമെന്നും അറിയില്ല.
  കേരളം  ഇത് വരെ അറിഞ്ഞിട്ടിലാത്ത ലോക്ക് ഡൗണിന്റെ രണ്ടാം ദിവസമാണ് ഇന്ന് .
രാജ്യത്തിന്റെ ലോക്ക് ഡൗണിന്റെ ഒന്നാം ദിവസവും ..

ഓരോ എഴുത്തിനുമവസാനം കൺ കോണിൽ ആ എരിച്ചിലുണ്ട് .മാറുമായിരിക്കും .

4 comments:

  1. വേവലാതിയോടെ കൊരോണാ കാലം.
    നന്മകൾ

    ReplyDelete
  2. ഒരു വഴിയും കുറെ നിഴലുകളും പിന്നെ വായിക്കാം -  മാത്രമല്ല ഇപ്പോൾ ധാരാളം  ഇ- ബുക്കുകളും ഇന്റെനെറ്റിൽ കിട്ടാനുണ്ട് അവയൊക്കെ ഈ ലോക്ക് ഡൗൺ കാലത്ത് വായിക്കൂ 

    ReplyDelete
  3. കൊറോണക്കാലത്ത് ഇ.വായന ആവട്ടെ... സമയം ധാരാളമുണ്ടല്ലോ...

    ReplyDelete
  4. ആശംസകൾ നേരുന്നു...
    എഴുത്തുകൾ തുടരുക...

    ReplyDelete

www.anaan.noor@gmail.com

ജാലകം