Sunday, November 11, 2018

നാടില്ലാത്തവർക്ക് ..പല കാലങ്ങളിൽ പല നാടായവർക്ക് ..

നാടില്ലാത്തവർക്ക് ..പല കാലങ്ങളിൽ പല നാടായവർക്ക് .

ഒരു  വേനലിന്റെ ഓർമ്മയായിരിക്കണം അത്. അല്ലെങ്കിൽ ചെമ്മണ്ണ് പറക്കുന്ന ഒരു വഴിയുടെ.
അങ്ങനെ പോകുമ്പോൾ ഓർമ്മയുടെ അറ്റത്ത്  ഇപ്പോഴും തങ്ങി  നിൽക്കുന്ന ഒരു വീടിൻറെ ...
മുൻവശം നിറയെ കടമുറികളുള്ള ഒരു വീട്. ആ വീടിന് പലതരം നിഗൂഢമായ വാതിലുകൾ ഉണ്ടെന്നാണ് കുട്ടിക്കാലം തോന്നിച്ചത്.
ഇന്നും ആ വീടുണ്ട് . അനവധി സ്വത്ത് തർക്കങ്ങളിൽപ്പെട്ട് ജീർണ്ണാവസ്ഥയിൽ ആരുടൊക്കെയോ നിശ്വാസങ്ങൾ ജനിച്ചു മരിച്ചൊരിടമായി , ഒരു ജീർണ്ണസ്ഥലിയായി ആ വീട് നിൽക്കുന്നു. ഒരുപക്ഷേ നാട് തുടങ്ങുന്നത് അവിടുന്നായിരിക്കും.  മുൻവശത്ത് കടമുറികളിൽ ഒന്നിൽ ആ വീടിന്റെ ഉടമയുടെ ചിത്രം തൂക്കിയിട്ടിരുന്നു. ഉമ്മർ സാഹിബ് എന്ന് പിന്നീട് ആരൊക്കെയാലോ പറഞ്ഞു കേട്ടിരുന്ന എന്റെ വലിയുപ്പ . ഞാൻകണ്ടിട്ടില്ല.   പഴകി  മഞ്ഞച്ച ഏതോ ഒരാൽബത്തിലാണ് വലിയുമ്മയുടെ ചിത്രം കണ്ടിട്ടുള്ളത് .
പക്ഷെ , അതാണെന്റെ വീട്.
എന്റെ എന്നത് വെറുതെ   ഓർമ്മയ്ക്ക് വേണ്ടിയുള്ള ഒരാവകാശമാണ്. ശരീഅത്ത് നിയമം അനുസരിച്ചുള്ള അവകാശമല്ല .  പെണ്ണുങ്ങൾക്ക് പൊതുവിൽ അവകാശക്കുറവും കയ്യൂക്കുള്ളവർ  സ്വത്തവകാശത്തതിനായി അനേകമനേകം വ്യവഹാരങ്ങൾ നടത്തുകയും ചെയ്തിരുന്ന  വീടാണത് .
അനേകം ഉൾവേവുകളുടെ ഗന്ധമായിരുന്നു ആ വീടിന് .ഒരേ വീട്ടിലെ  പലയകങ്ങളിലെ പലതരം ഉൾ വേവുകളുടെ ഗന്ധം .


musaafir hun yaaron,
na ghar hai na thhikaana
Mujhe chalate jaana hai,
bas chalate jaana
(വീണ്ടും നാടെന്ന് ഓർക്കുമ്പോൾ )

5 comments:

  1. ലോകം തന്നെ വീടായ ഈ കാലത്തും
    നമ്മളെ നാം ആക്കിയ വീടിന്റെ അസ്സൽ ഒരു സ്മരണ ..!

    ReplyDelete
  2. നാട് ,വീട് എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു തണുവാണ്, തണലാണ്.

    ReplyDelete
  3. നാടും വീടും. അതൊക്കെ ഒരു വികാരം തന്നെയല്ലേ?

    ReplyDelete
  4. വേരുകൾ തേടി ഒരു യാത്ര...

    ReplyDelete
  5. നന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു ...

    എന്റെ ബ്ലോഗ്ഗിലേക്കു സ്വാഗതം
    https://myheartbeatandlifepartner.blogspot.com

    ReplyDelete

www.anaan.noor@gmail.com

ജാലകം