Thursday, August 11, 2011

സ്വപ്നം!

അവിടവിടെ വളർന്നു നില്‍ക്കുന്ന നിത്യ കല്യാണിയും മന്ദാരവും കാശിത്തുമ്പയും...
ഇത്തിരി തല ഉയർത്തി നില്‍ക്കുന്ന നീർ‍ മാതളവും.. കെട്ട് പിണഞ്ഞു പന്തലില്‍ പടർന്നു നില്‍ക്കുന്ന സൂചിമുല്ലയും പിച്ചകവും...
പിന്നെ പവിഴം മുറ്റത്ത് പൊഴിക്കുന്ന എന്റെ പ്രിയപ്പെട്ട മഞ്ചാടി മരം..

ഓര്‍ക്കിടിന്റെയും ആന്തൂരിയത്തിന്റെയും മൊസാന്തയുടെയും 
പ്രൌഢിയില്ലാത്ത  , വാടാമല്ലിയും ജമന്തിയും കമ്മല്‍പ്പൂക്കളും അതിരിട്ടു  നില്‍ക്കുന്ന  ഒരു പൂമുറ്റം..
മുറ്റം കടന്നു ഒതുക്കുകള്‍ കയറുമ്പോള്‍ ചുവന്ന തറയോടുകള്‍ പതിച്ച അകം. ദീവാന്റെയും കുഷ്യനുകളുടെയും ധാരാളിത്തം ഇല്ലാത്ത ഉമ്മറത്ത് ഒന്നോ രണ്ടോ ചൂരല്ക്കസേരകളും കാലു നീട്ടി ഇരുന്നു സൊറ പറയാന്‍ ഒരു ചാരുപടിയും.. മഴക്കാലം മനസ്സ് നിറഞ്ഞു പെയ്യുമ്പോള്‍ മഴ നനഞ്ഞു ഓടുന്ന എന്റെ കുട്ടികളുടെ പുറകെ ഓടാന്‍ ഒരു നടുമുറ്റം.. എന്റെ മഴ മുറ്റം..

വെറുതെ അന്തം വിട്ടിരിക്കാനും പിന്നെ ഒരലസ വായനയ്ക്കും തോന്ന്യാസങ്ങള്‍ കുത്തിക്കുറിക്കാനും നിലാവ് നോക്കിയിരിക്കാനും  ആട്ടുകട്ടില്‍ ഞാത്തിയ ഒരു പിന്‍ വരാന്ത..
അടുക്കലപ്പിന്നാമ്പുറത്തെ കിണർ‍..അതിനപ്പുറം വയലറ്റ് നിറത്തില്‍  പൂവിട്ടിരിക്കുന്ന അമരപ്പന്തല്‍..
കാര്‍ട്ടൂണ്‍ ചാനലുകളുടെയും പ്ലേ സ്റ്റെഷന്റെയും കംപ്യുട്ടര്‍ ഗെയിമുകളുടെയും ഒന്നും പിടിയില്‍ അമരരുത് എന്നെ ഞാന്‍ ആഗ്രഹിക്കുന്ന എന്റെ മക്കള്‍ക്ക് കളിച്ചു തിമിര്‍ക്കാന്‍   ഒരു ചക്കരമാവിന്‍  ചുവട്...പോന്മയെയും താറാവിനേയും നോക്കിയിരിക്കാനും നീന്തിത്തുടിക്കാനും അരികില്‍ കല്ല്‌ പാകിയ ആമ്പല്‍ വിരിഞ്ഞു നില്‍ക്കുന്ന തൊടിയിലെ കുളം...
കഴനിയും വെപ്പും മുളന്കൂട്ടവുമോക്കെ പരിഭവമില്ലാതെ വളര്‍ന്നു നില്‍ക്കുന്ന തൊടി.. മാമ്പൂ തിന്നു മദിച്ച് പാടുന്ന എവിടെയോ ഒളിഞ്ഞു പാർക്കുന്ന കുയില്‍  ശീല്‍ക്കാര ശബ്ദത്തോടെ ഇടയ്ക്കൊക്കെ പേടിപ്പിക്കുന്ന പാമ്പുകള്‍....

പിന്നെ ഒരു ചന്ദന മരം കൂടി..പാലക്കാടന്‍ കാറ്റ് ആഞ്ഞു വീശുമ്പോള്‍ എന്റെ വീടിനകം നിറയെ ചന്ദന ഗന്ധം നിറയാന്‍....അവിടെ ഒരുപാട് കാലം ..പൂമുഖ വാതില്‍ക്കലെ പൂന്തിങ്കളായി.. വഴിക്കണ്ണ്‍~ ഉം ആയി കാത്തു നില്‍ക്കുന്ന അമ്മ മനസ്സായി......

വെറുതെ നുണഞ്ഞ ഒരു സ്വപ്നമാണിത്..വൃഥാ സ്വപ്നം! ഈ സ്വപ്നത്തിന്റെ  കൈവഴികള്‍ അവസാനിക്കുന്നത് മീസാങ്കല്ലുകള്‍ പൂര്‍ത്തിയാകാത്ത സ്വപ്നങ്ങളെക്കുറിച്ച്‌ കാറ്റിനോട്  പറയുന്ന പുഴക്കരയിലാണ്..

26 comments:

  1. veruthe yee swapnagal..ennriyumbolum..(old version)....swapnamoru chakkuu..(new version)...:-)

    ReplyDelete
  2. ഒരു മതിപ്പ് വില കണക്കാക്കിയാല്‍ ഇതിനെല്ലാം കൂടി ഒരു ഒന്നൊന്നര കോടി രൂപയാകും. വേണമെങ്കില്‍ സ്വപ്നം ആയതുകൊണ്ട് ഒരു അമ്പതു ലക്ഷത്തേല്‍ നിര്‍ത്താം. പിന്നെ ചന്ദനമരം, ഒരു നിവൃത്തിയുണ്ടെങ്കില്‍ ചന്ദനം വീട്ടില്‍ വളര്‍ത്തരുത്. ആര് വന്നു മുറിച്ചുകൊണ്ട് പോയാലും അകത്താകുന്നത് നമ്മളായിരിക്കും. എന്തിനാ രാത്രികള്‍ വെറുതെ നിദ്രാവിഹീനങ്ങളാക്കുന്നത് !! ??

    >>കഴനിയും വേപ്പും മുളന്കൂട്ടവുമോക്കെ പരിഭവമില്ലാതെ വളര്‍ന്നു നില്‍ക്കുന്ന തൊടി.. മാമ്പൂ തിന്നു മദിച്ച് പാടുന്ന എവിടെയോ ഒളിഞ്ഞു പാർക്കുന്ന കുയില്‍.. ശീല്‍ക്കാര ശബ്ദത്തോടെ ഇടയ്ക്കൊക്കെ പേടിപ്പിക്കുന്ന പാമ്പുകള്‍....<< വിനയന് ഹൊറര്‍ പടം പിടിക്കാന്‍ വാടകക്ക് കൊടുക്കാനാണോ?

    ReplyDelete
  3. ente haashike...veruthe onnu swapnam enkilum kandottappa...athiedakk real estate kachodam thodangiyo?

    ReplyDelete
  4. സ്വപ്‌നം ഒരു ചാക്ക് ഉണ്ട് അല്ലേ?

    സ്വപ്‌നമൊരു ചാക്ക്................നല്ല മനോഹരങ്ങളായ നാടൻ സ്വപ്‌നങ്ങൾ

    ReplyDelete
  5. മനോഹരമായ സ്വപനം. പക്ഷെ വീട്ടു വളപ്പുകളിലെ കഴനിയും പ്ലാവും എല്ലാം
    സോമില്ലുകളില്‍ എത്തിയില്ലേ. വരണ്ട പാലക്കാടന്‍ കാറ്റ് മാത്രം മിച്ചമുണ്ട്.

    ReplyDelete
  6. sheriyaannu jaabir ..oru chaakku swapnamngal!! michamaayathu athu maathram!

    ReplyDelete
  7. keraladasanunni : ente veettil undayirunnu kazhani ..athine chuvattil veenu kidakkunna pazham perukki thinnal kuttikkklathe ormmakalil onnu...hmm okke saw mill il ethi!

    ReplyDelete
  8. സ്വപ്‌നങ്ങള്‍ നടന്നാല്‍ അത് സ്വപ്നമാവില്ല ..! അത് യാഥാര്‍ത്യമാകും....!!
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ ആയി തുടരട്ടെ .. അതിന്റെ സൗന്ദര്യം നഷ്ടപ്പെടാതിരിക്കാന്‍ ...
    :-)

    ReplyDelete
  9. ഈ സ്വപ്ന ചഷകം നല്കുന്നോരുന്മാദം പറയാന്‍ വയ്യാത്തതാണ് ... ഗൃഹാതുരതയും , നഷ്ട്ടബോധവും പൊയ്പ്പോയ ഋതുക്കളും ചേര്‍ന്ന ഒരു കൊക്ക്ട്ടെയില്‍ സാദനം .... അടിച്ചു തുടങ്ങിയപ്പോള്‍ ... കിക്കായാതെ മറന്നുപോയി ... ഇനി ഞാന്‍ സെന്റി ആവും.... കണ്ണ് നനയുന്നപോലെ

    ReplyDelete
  10. ഉത്ക്കടമായ ആഗ്രഹം നമ്മെ ലക്ഷ്യത്തിലേക്ക് എത്തിക്കുമത്രേ..!!

    ReplyDelete
  11. praveen mash:yaathaarthyamaavan oru idayum illaatha verum swapnangalaaniva... enney vittu poya swapnangal...

    ReplyDelete
  12. Sankar Amarnath : swapna chashakam ! kurinjikk athangatt bodhichu! aah ee swapnathil njaanum eppaley fit aanu suhruthey!

    ReplyDelete
  13. നാമൂസ് : ethikkumo?? ippol ithonnum available alla..! kbakki undekil thanne athu resort akkaan real estatukaar kannu vechu kaanum..

    ReplyDelete
  14. this is touching somewhere.
    if i say simply "nice" that word will not be enough .
    all of us who either appreciate or oppose kurinji"s 'SWAPNAM' one or in another way lead by the dreams..and what i said is not a big discovery also. imagine any one without a single dream .

    ReplyDelete
  15. Nazirkka! Thanks !! ee swapnagalude chaakkinoru cheru kuripp ittathinu..

    ReplyDelete
  16. the nostalgia about homecountry keep the life here boaring and only earning.
    may be after going back probably people start nostalgia about 'pravasm'

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. google friendconnect ല്‍ പോയി ജിമെയില്‍ അക്കൌണ്ട് ഉപയോഗിച്ച് sign in ചെയ്‌താല്‍ ഫോളോവര്‍ ഗാട്ജെറ്റ് കോഡ്‌ കിട്ടും അത് ബ്ലോഗില്‍ ഡിസൈനി ലെ Add a gadjet ല്‍ പോയി ഹോട്ട് മെയില്‍ തുറന്നു അവിടെ പേസ്റ്റ് ചെയ്തു സേവ് ആക്കിയാല്‍ അനുയായികള്‍ക്ക് ബ്ലോഗു പിന്തുടരാനുള്ള വാതില്‍ തുറക്കപ്പെടും .

    ReplyDelete
  19. ഞാൻ ഒരുപാട് അലഞ്ഞു ഈ ബ്ലോഗ് കിട്ടാൻ. അവസാനം കിട്ടി,വായിച്ചു,നല്ല ഇഷ്ടമായി. എഴുത്തിന്റെ ഭയങ്കര സാഹിത്യാഭിമുഖ്യം കാരണം എനിക്ക് പൂണ്ണമായൊന്നും മനസ്സിലായില്ല. പക്ഷേ സംഗതി ഒരു സംഭവാന്ന് മനസ്സിലായി. വേറൊന്നും പറയുന്നില്ല,എനീക്ക് നല്ല ഇഷ്ടായി. എത്താൻ വൈകിയതിൽ ക്ഷമിക്കണം.

    ReplyDelete
  20. പ്രസാദ്‌ ..നന്ദി..

    ReplyDelete
  21. ആ വാതില്‍ ഞാന്‍ തുറന്നിടാണോ രമേശ്‌! പിന്തുടരാന്‍ മാത്രം എന്നിലെന്തെങ്കിലും ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല..

    ReplyDelete
  22. മണ്ടൂസ്! നന്ദി ഇഷ്ടമായെന്നറിയിച്ചതില്‍..

    ReplyDelete
  23. പിന്തുടർന്നതുകൊണ്ടാണല്ലോ ഈ സ്വപ്നം കണ്ടത്..

    ReplyDelete
  24. ഇഷ്ടമായി, സ്വപ്നം കാണുമ്പോള്‍ എന്തിനാ കുറയ്ക്കണേ, ല്ലേ?
    ശരിക്കും ആ വഴിയൊക്കെ പോയിവന്ന ഒരു ഫീല്‍...
    ഹാഷിക്കിന്റെ ആ കമന്റും ഇഷ്ടമായി.

    ReplyDelete
  25. ഇതൊരു സ്വപ്നമാണ്. മനസ്സില്‍ ആര്‍ദ്രതയും പച്ചപ്പും സൂക്ഷിക്കുന്ന എല്ലാവരുടെയും സ്വപ്നം.. നന്നായി വാക്കുകള്‍ ഉപയോഗിക്കുന്നു..

    ReplyDelete

www.anaan.noor@gmail.com

ജാലകം