Friday, June 17, 2011

എന്തു നല്ല പാൽ പായസം...

“സില നേരങ്ങളിൽ സില മനിതർകൾ”** എന്നു പറയും പൊലെയാണ്‌, ചില നേരത്തെ ഓരോ തോന്നലുകൾ.ഒരാഴ്ചത്തേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാനാണ്‌ സുപ്പർ മാർക്കറ്റിൽ ചെന്നത്. പഞ്ചസാര പാക്കറ്റ് എടുത്ത് ട്രോളിയിൽ വെക്കാൻ നോക്കിയപ്പോൾ അടുത്ത് വെല്ലം (ശർക്കര) പായ്ക്കറ്റ് ഇരിക്കുന്നു. അപ്പോളാണ്‌ മുൻ കാല പരിചയം ഒന്നുമില്ലാത്ത ഒരു ചിന്ത പെട്ടെന്നു തലയിൽ ഉദിച്ചത്. “നാളെ പായസം വെച്ചാലോ?” ചിന്ത അല്പ്പം ഉറക്കെ ആയിപ്പോയി. അടുത്ത് നിന്ന എന്റെ മൂത്ത മകൾ ഉമ്മു കുൽസു ചോദിച്ചു. അതിന്‌ അമ്മയ്ക്ക് പായസം വെയ്ക്കാൻ അറിയുമോ?“ നാട്ടിൽ ആണെങ്കിൽ നല്ലമ്മ** വെച്ച് തരുമായിരുന്നു. എന്നിലെ അമ്മയിലെ അഭിമാനബോധം പെട്ടെന്നു സടകുടഞ്ഞുണർന്നു..”ഓ..എനിക്ക് പായസം വെക്കാൻ ഒക്കെ അറിയാം..എന്നാൽ നമുക്ക് നാളെ സേമിയ പായസം വെക്കാം“

”അതു വേണ്ട .എനിക്ക് ചില്ലു പോലെ കിടക്കുന്ന ബ്രൗൺ കളറിലുള്ള പായസമാണ്‌ വേണ്ടത്.“ ഉമ്മുക്കുൽസു ആവശ്യം പ്രഖാപിച്ചു കഴിഞ്ഞു.

ചില്ലല്ല മോളേ അതിന്റെ പേരാണ്‌ അട. ഏതായലും അത്രയും വിവരം ഞാൻ അവൾക്ക് പകർന്നു കൊടുത്തു.

(ങ് ഹാ ഗൂഗിൾ ഉണ്ടല്ലോ..അട പ്രഥമൻ” എന്നു ടൈപ് ചെയ്തു കൊടുത്താൽ മതിയല്ലോ , എന്നാതായിരുന്നു എന്റെ ആശ്വാസം)

“പടച്ചോനെ ആ അട ഈ കടയിൽ ഉണ്ടാവരുതേ” എന്ന് പ്രാർത്ഥിച്ചിട്ട് “അടയൊക്കെ നാട്ടിലെ കിട്ട്ണ്ടാവ്ള്ളൂ ..ന്നാലും നോക്കാം” എന്നു പറഞ്ഞിട്ട് പതുക്കെ വണ്ടി ഉന്തി. അതാ ഇരിക്കുന്നു , എന്നെ നോക്കി ചിരിച്ച് കൊണ്ട് അട പായ്ക്കറ്റിൽ. “ഈ മലയാളീസ്ന്റെ ഒരു കാര്യം എല്ലാം എക്സ്പോർട്” ചെയ്തോളും.അടയായാലും വടയായാലും “ എന്നു മനോഗതം നടത്തിയിട്ട് ആ അട എടുത്ത് എന്റെ വണ്ടിയിൽ ഇട്ടു. കൂടെ അനുയായികൾ ആയ ചൌവരി,വെല്ലം, കൂടെ ഒരു ഗമ്യ്ക്ക് റെയിൻ ബൊ യുടെ കണ്ടൻസ്ഡ് മില്ക്കും എടുത്തിട്ടു.

ഫ്ളാറ്റിൽ തിരിച്ചെത്തിയപ്പോൾ, നാളത്തെ പാൽ പായസവും സ്വപ്നം കണ്ട് കൊണ്ട് അവർ അടുത്ത് വീട്ടിൽ കളിക്കാൻ പോയി. ഒരുറപ്പിന്‌ സാധങ്ങൾ ഒക്കെ കയ്യിലുണ്ടെങ്കിലും ഒരു സംശയം ..വെല്ലം ആണോ അതോ പഞ്ചസാര ആണൊ..


രണ്ടും കല്പ്പിച്ച് ഫെയ്സ്ബുക്കിന്റെ ചുമരിൽ ഒരു കീച്ചു കീച്ചി..” ഞാൻ നാളെ പായ്സം വെക്കാൻ ഉദ്ദേശിക്കുന്നുണ്ട്.ചക്കര വേണോ, പഞ്ചാര വെണോ, നിങ്ങൾ പറയിൻ“...

”വി.എസ് ന്റെ പുത്രൻ അരുൺകുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമോ വേണ്ടയോ“ എന്നൊന്നുമല്ലോ ഇതു വെറും പായസക്കാര്യം..എന്തായലും വി.എസ്, ആയാലും പായസം ആയാലും പോസ്റ്റിന്റെ ആവശ്യമനുസരിച്ചേ നമ്മുടെ പൊന്നാങ്ങളമാർ പ്രതികരിക്കൂ...( വള്ളിക്കുന്നൻ ബ്ളൊഗറും പിന്നെ ചില കുരുത്തം കെട്ട സ്ത്രീ വിദ്വ്വേഷികളും പറയും പോലെ ഒന്നുമല്ല)


അങ്ങനെ വെള്ളിയാഴ്ച (ഇന്ന്‌ )രാവിലെ ആയി..പായസം ടെൻഷൻ ആക്കിയത് കൊണ്ട് ഉറക്കം പോലും നേരെ ആയില്ല.. ഒരുറപ്പിന്‌ അടുത്ത വീട്ടിലെ രമണിചേച്ചിയുടെ കയ്യിൽ നിന്നും എഴുതി മേടിച്ച കുറിപ്പടി ഉണ്ട്..

ജൂണ്മാസല്ലേ, അറബി സൂര്യൻ ചൂടായി നില്ക്കുന്ന സമയമാണ്‌..ചൂടു മൂക്കുന്നതിന്‌ മുൻപേ കുറിപ്പടിയുമായി ഞാൻ അടുക്കളയിലേക്ക് നടന്നു.

പായസം മണം പിടിക്കാൻ ആണേന്ന വ്യാജേന ഇടക്കിടെ ഉമ്മുക്കുൽസുവും ആമീസും അടുക്കള വിസിറ്റ് നടത്തി, എന്നെക്കാണാതെ അണ്ടിപ്പരിപ്പ് കട്ട് കൊണ്ട് പോകുന്നുണ്ട്‌.
അങ്ങനെ...

നാലു അച്ച് വെല്ലം എടുത്ത് വെള്ളത്തിൽ ഇട്ട് ഉരുക്കി വെല്ലപ്പാവ്‌ കാച്ചി മാറ്റി വെച്ചു ( അതെയ് ഈ ശർക്കരപ്പാനിക്ക് ഞങ്ങൾ പാലക്കാട്ടുകാർ പറയുന്നത് ഇങ്ങനെയാണ്‌) കുറച്ച് ചൗവ്വരി (സാഗൂ ദാന) എടുത്ത് കുതിരാൻ ഇട്ടു.

കുറച്ച് പാലിൽ വെള്ളം ചേർത്ത്, പാലു ചൂടായ ശേഷം അടയും ചൌവരിയും വേവിക്കൻ വെച്ചു. അട അടിയില്പ്പിടിക്കരുതെന്ന് രമണിച്ചേച്ചി പ്രത്യെകം പറഞ്ഞിട്ടൂണ്ട്. അതു കൊണ്ട് ക്ഷമാപൂർവ്വം അടയോട് കുശലം പറഞ്ഞ്‌ അടയെ വേദനിപ്പിക്കാതെ ഇളക്കിക്കൊടുത്തു. അട വെന്തു വന്നപ്പോൾ വെല്ലപ്പാവ്‌ ഒഴിച് കൊടുത്തു. 8 ഏലക്ക മിക്സിയിൽ ഒന്നു പൊടിച്ചെടുത്ത് വെച്ചു. അട കുറുകി വന്നപ്പോൾ കുറച്ചൂടെ പാൽ ഒഴിച്ചു. വീണ്ടും ഇളക്കി കുറച്ച് കണ്ടൻസ്ഡ് മില്ക് കൂടെ ചേർത്ത് നെയ്യിൽ മൂപ്പിച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ഗാസ് ഓഫ്ഫ് ചെയ്തു.

ഇതു പാലടയാണൊ അട പ്രഥമൻ ആണോന്ന്‌ ഇനി നിങ്ങൾ പറയിൻ!



(പിൻ കുറിപ്പ്‌- പായസ പ്രശ്നത്തിന്റെ ഇടയിൽ ചോറു വെക്കാൻ മറന്നു പോയി..രമണി ചേച്ചി കാര്യങ്ങൾ മുൻ കൂട്ടി കണ്ട് ചോറും ചിക്കൻ കറി യും കൊണ്ട് തന്നില്ലായിരുന്നെകിൽ , പണ്ടത്തെ അമ്പിളി അമ്മാവന്‌ പായസച്ചോറ്‌ തരാം എന്നു പറഞ്ഞ പോളെ എങ്ങളൊക്കെ പായസച്ചൊറ്‌ കഴിക്കണ്ടി വന്നേനെ..!!)

Notes : Sila nerngalil Sila manitharkal :Tamil Writer Jayaknathan's Masterpiece Novel
            Nallamma : Grandmother of Ummukulsu & Amees

29 comments:

  1. kurach naalukal aayi..ennal ithiri madhuram kond thanne aayikkotte alle..

    ReplyDelete
  2. രമണി ചേച്ചീ ഇല്ലെങ്കില്‍ കാണാമായിരുന്നു.എന്തായാലും പായസം അസ്സലായിട്ടുണ്ട്.

    ReplyDelete
  3. ”വി.എസ് ന്റെ പുത്രൻ അരുൺകുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമോ വേണ്ടയോ“ എന്നൊന്നുമല്ലോ ഇതു വെറും പായസക്കാര്യം..എന്തായലും വി.എസ്, ആയാലും പായസം ആയാലും പോസ്റ്റിന്റെ ആവശ്യമനുസരിച്ചേ നമ്മുടെ പൊന്നാങ്ങളമാർ പ്രതികരിക്കൂ...

    നര്‍മ്മബോധം ഇപ്പോഴും ബാക്കിയുണ്ടല്ലേ ..ഹ ഹ ഹ

    ReplyDelete
  4. സഹോദരി, പായസ പുരാണം കലക്കിട്ടോ..“ഈ മലയാളീസ്ന്റെ ഒരു കാര്യം എല്ലാം എക്സ്പോർട്” ചെയ്തോളും.അടയായാലും വടയായാലും " ഇതെനിക്ക് വല്ലാതങ്ങ് ബോധിച്ചു..നര്‍മം ചാലിച്ചുണ്ടാക്കിയ ഈ പായസം പാലടയാണൊ അട പ്രഥമൻ ആണോന്ന്‌ കുടിച്ചു നോക്കിയാലെ പറയാന്‍ പറ്റുള്ളൂ..ഗള്‍ഫിലാണെന്ന് മനസ്സിലായി..ദുഫായില്‍ ആണേല്‍ അഡ്രസ്‌ പറഞ്ഞാല്‍ വന്നു കുടിച്ചു നോക്കാമായിരുന്നു.

    ReplyDelete
  5. ഇത് പാലട തന്നേ ... ആദ്യം പറഞ്ഞു തന്ന നമ്മളേ പറ്റീച്ചൂ ..
    എന്തായാലും ശകലം കുടിച്ചു നോക്കട്ടേ ..

    ReplyDelete
  6. അപ്പൊ വെറുതെയല്ല ഞങ്ങളെ പായസം എന്ന് പറഞ്ഞ് ഞങ്ങളെ കൊതിപ്പിച്ചത് , എന്തായാലും കുത്സു മോൾ കാരണം, ഞങ്ങൾക്കും കിട്ടി കുറച്ച് പായസം, നന്ദി കുത്സു മോളെ.... ഈ അങ്കിളിനെ നീ അറിയുമോ... എങ്ങനെ അറിയാനാ... കൈകുഞ്ഞായിരിക്കുമ്പോൾ കണ്ടതല്ലേ... കുറിഞ്ഞിയുടെ പാചക വിരുത് കേമം തന്നെ...>

    ReplyDelete
  7. പാലടയാണൊ അട പ്രഥമൻ ആണോ? ആര്‍ക്കറിയാം....... മുകളില്‍ ഒരു ലോഡു ഉണക്കമുന്തിരിയും കശുവണ്ടിയും ഉള്ളതുകൊണ്ട് പാവം പിള്ളേര്‍ പട്ടിണി ഇരുന്നു കാണില്ല. ഏതായാലും ഇന്നോടുകൂടി പായസം എന്ന് കേള്‍ക്കുന്നതെ അവര്‍ക്ക് വെറുപ്പായി തുടങ്ങും!!!!!
    (സന്തോഷം... വീണ്ടും എഴുതി കണ്ടതില്‍)

    ReplyDelete
  8. Suhaaz Moideen, athe ramanichechiyude deerkha drushti sammathikkanam...

    ReplyDelete
  9. kaattu pooche..allenkilum namukkithiri prathikarana shehi kooduthal aaanennanau survey phalangal parayunnath...thanks for coming..

    ReplyDelete
  10. Dubaikkaara.. aadyam ee varavinu nandi...pinne ee palppayasam kandathinum commentiyathinu Label ittittund "oman diary" ..appol mansilaayikkanumallo alle...

    ReplyDelete
  11. Rini Sabari varavinu nandi..veendum kaanaam

    ReplyDelete
  12. "oman diary" എന്ന് ഇപ്പോഴാ കണ്ടത് കേട്ടോ :-)

    ReplyDelete
  13. അതുശരി. പാലടയാണോ പ്രഥമനാണോ എന്ന് കാണുന്നവര്‍ പറയണം അല്ലെ? അത് കൊള്ളാം.

    ReplyDelete
  14. maandayikkaa...sasanthosham aa sneham seekarikkunnu...kulsu valuthayi ettathikkutiyayi ippo..:)

    ReplyDelete
  15. Haashikinum ariyilla alle... allenkilum ithokke ariyaaan vevaram venam...:)

    ReplyDelete
  16. Ramji sir, veendum kandaathil santhosham!..:)

    ReplyDelete
  17. വനവാസത്തിലായിരുന്നുവെന്ന് തോന്നുന്നു... വീണ്ടും എഴുതിക്കണ്ടതില്‍ സന്തോഷം ...

    ReplyDelete
  18. ഇന്‍റെ ഇത്താ പായസം വെക്കുമ്പോള്‍ കൊമ്പനെ വിളി കുടിചിട്റ്റ് പറയാം എന്ത് അട ആണെന്ന്

    ReplyDelete
  19. എന്തു നല്ല പാൽ പായസം...!
    ഉമ്മുക്കുല്‍സു എന്തു പറഞ്ഞു..?

    ReplyDelete
  20. komban..adutha thavana aavatte..vilikkaam..varavnu nandi..

    ReplyDelete
  21. faisal...nandi..ummukulsu ineem nannaakkan paranju..:)

    ReplyDelete
  22. മുഖപുസ്തകത്തിലെ താളുകളില്‍ ഒരു വര {ഫീമൈല്‍} വരഞ്ഞാല്‍ വരികളിലത്രയും കുത്തിവരക്കാന്‍ ആണ്പട മത്സരിക്കുമെന്നാണല്ലോ കേള്‍വി..?? എന്നിട്ടെന്തേ.. ഒന്നും സംഭവിച്ചില്ലെന്നോ.. കുറഞ്ഞത്, ഒരു 'സൗഹൃദ മത്സരമെങ്കിലും' നടക്കേണ്ടതായിരുന്നു...!!! ആ, അതല്ലല്ലോ നമ്മുടെ വിഷയം. നമ്മുടെ വിഷയം അമ്മിണിച്ചേച്ചീടെ കുറിപ്പടിയുമായി കുത്സുവിന്‍റെ അമ്മ പായസം വെച്ച കാര്യമല്ലോ.. എന്നെ 'സുന്ദരനാണെന്ന്' പറഞ്ഞു ആക്ഷേപിക്കുന്നത് പോലെ കാഴ്ചക്കിതും പായസം തന്നെ..!!!! ആട്ടെ, കുത്സുവും അതിനു താഴെയുള്ളതും വീട്ടുകാരനുമൊക്കെ എന്താ പറഞ്ഞെ..? അത് 'ഫായസം' ആണെന്നോ അതോ പായസമെന്നോ..?

    പിന്നെ, സംഗതി നല്ല രസായിട്ട് പറഞ്ഞിട്ടുണ്ട്. ഈ നര്‍മ്മത്തിനും സരസ ഭാഷക്കും നന്ദി. കൂടെ, ഇങ്ങോട്ട് വഴി നടത്തിയ ആ കൊമ്പനെന്ന വമ്പനും നന്ദി.

    ReplyDelete
  23. ഇതാണ് കുഞ്ഞേ ‘പാൽ പ്രഥമൻ’. (വൃത്തത്തിലുള്ള ഒരു തൂവാലയിൽ ചിത്രം വരച്ചതുപോലെയുണ്ട്. പൂവും മൊട്ടുമൊക്കെ നന്നായി. ആ പുതിയ കാൻവാസിന്റെ തിളക്കം കണ്ടാലറിയാം, സൂപ്പർ മാർക്കറ്റിലെയാണെന്ന്.) ‘യവനിക’ ‘യാത്ര’ ഒക്കെ കണ്ടപ്പോൾ, വീണ്ടും പൂക്കുന്ന കാലത്തെപ്പറ്റി ജിജ്ഞാസയുണ്ടായി. മധുരവുമായി വീണ്ടും കണ്ടതിൽ സന്തോഷം. പ്രത്യേകിച്ച്, ‘രാജാവിന്റെ കഥ’യുമായി അവിടെയും വന്നതിന് പ്രത്യേകം അഭിനന്ദനങ്ങൾ......(കുറേ നാളുകൾക്കു ശേഷം ഞാനും ‘സുരക്ഷ’യോടെ വന്നു.)

    ReplyDelete
  24. ramanichechi illarunnel pavam kuttikal pattini

    ReplyDelete
  25. കലക്കി

    ഇതാ സമാനമായ ഒന്ന് ഇവിടെ ഉണ്ട്
    http://vattapoyilvalillapuzha.blogspot.com/2011/04/blog-post.html

    ReplyDelete
  26. നന്ദി നാമൂസ്.. ! പക്ഷെ ആ ഫെമെയില്‍ വരയോട് എന്ത് കൊണ്ടോ ഞാന്‍ യോജിക്കുന്നില്ല..അഭിപ്രായത്തിനു പാല്‍പായസ മധുരമോടെ നന്ദി!

    ReplyDelete
  27. വി. ഏയ്‌ മാഷെ.. എന്റെ മിക്കവാറും എല്ലാ പോസ്റ്റുകളിലും , ഈ സാന്നിധ്യം ഞാന്‍ കാണാറുണ്ട്..ഏറെ കടപ്പെട്ടിരിക്കുന്നു ഈ സ്നേഹത്തിനു.

    ReplyDelete
  28. അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ : ഞാന്‍ ആ ഉള്ളികഥ വായിച്ചിരുന്നു.. എല്ലാം ഓരോ പ്രവാസ പ്രശ്നങ്ങള്‍.


    sulekha..:Thanks

    ReplyDelete
  29. പായസം എന്തായാലും മധുരമുണ്ട്
    വിവരണം അതിലേറെ മധുരമുണ്ട്..
    ഇടയില്‍ ചെറിയ ബിറ്റുകള്‍ ചേര്‍ത്ത്
    നര്‍മ്മം അതിമധുരവുമാക്കിയിട്ടുണ്ട്..

    പായസം കുടിച്ചവര്‍ക്കും ചിത്രം കണ്ട് വെള്ളമിറക്കിയവര്‍ക്കും എന്റെ പായസാംശംസകള്‍!

    ReplyDelete

www.anaan.noor@gmail.com

ജാലകം