Sunday, August 15, 2010

നിങ്ങളെ ഞാന്‍ വെറുക്കുന്നില്ല..!!

എനിക്ക്‌ കേള്‍ക്കേണ്ടാത്ത ശബ്ദങ്ങള്‍..
എനിക്ക്‌ നേരെ കല്ലെറിയുന്നുവരുടെ വിശുദ്ധ വചസ്സുകള്‍
എനിക്ക്‌ കാണേണ്ടാത്ത കാഴ്ചകള്‍..
രഹസ്യങ്ങള്‍ ചൂഴാന്‍ എനിക്ക്‌ ചുറ്റും
കൂര്‍ത്ത്‌ നില്‍ക്കുന്ന നോട്ടങ്ങള്‍..
നിങ്ങളുടെ കണ്ണുകളില്‍ കത്തുന്ന
സംശയത്തിന്റെ തീമുനകള്‍
ഞാനറിയാതെ പോവുന്നുവെന്നാണോ?
നിങ്ങളുടെ മനസ്സുകളില്‍ എനിക്കുള്ള
ഊരുവിലക്ക്‌ ഞാന്‍ അറിയുന്നില്ലെന്നാണോ?

തെറ്റുകള്‍ എന്റേത്‌..
തെറ്റുകള്‍ക്കിടയിലെ ശരിയും..
ശരികള്‍ എന്റേത്‌..
ശരികള്‍ക്കിടയിലെ തെറ്റും..

ഞാന്‍ മനുഷ്യരെ സ്നേഹിച്ചു..
അതേറ്റവും വലിയ തെറ്റ്‌..(ശരി?!!)
അന്നേരം ഒരു മരത്തെയാണ്‌
സ്നേഹിച്ചതെങ്കില്‍ ഒരിത്തിരി
തണലെങ്കിലും ബാക്കിയായേനെ..!

18 comments:

  1. എനിക്ക്‌ തരാന്‍ explanations ഒന്നുമില്ല. സംശയത്തിന്റെ കുന്തമുനകള്‍ നിങ്ങള്‍ സ്വയം വിഴുങ്ങിക്കൊള്‍ക്ക!

    ReplyDelete
  2. അത്രയ്ക്ക്‌ ദുഷ്ടത നിറഞ്ഞതാണോ ഈ ലോകം?

    ReplyDelete
  3. ഒരു മരത്തെയാണ്‌
    സ്നേഹിച്ചതെങ്കില്‍ ഒരിത്തിരി
    തണലെങ്കിലും ബാക്കിയായേനെ..!

    ReplyDelete
  4. ഞാന്‍ മനുഷ്യരെ സ്നേഹിച്ചു..
    അതേറ്റവും വലിയ ശരി!!

    ReplyDelete
  5. എഴുത്ത് തീക്ഷ്ണം!

    എന്നാലും...

    അങ്ങനെയങ്ങ് അറുത്തുമുറിച്ച് പറയാതെ!

    നല്ല മനുഷ്യർ ലോകത്ത് കുറ്റിയറ്റു പൊയിട്ടില്ല എന്നതിന് എനിക്ക് നിരവധി സാക്ഷ്യങ്ങളുണ്ട്.

    വ്യക്തിപരമായി ഒരാൾക്ക് ചിലപ്പോൾ മനുഷ്യരിൽ നിന്ന് തിക്താനുഭവങ്ങൾ ഉണ്ടായെന്നു വരാം. എന്നാൽ അത് സാമാന്യവൽക്കരിക്കാനാവില്ല.

    ReplyDelete
  6. @ vinuvettan...ചിലപ്പോള്‍ അജ്ഞയാവുന്നു..പലതിനെക്കുറിച്ചും..

    @Jishad Cronic..Nandi..

    @Faisal repeating..yes, if I loved a treed, ; at least the shadow may remained.

    @ Anoop..right and wrong are relative...aapekshikam..

    @ Jayan Evoor ..

    സാമാന്യവല്‍ക്കരിക്കുന്നില്ല..ശരിയും തെറ്റും ആപേക്ഷികമെന്നപോലെ തന്നെ നല്ല മനുഷ്യരും...കുറ്റിയറ്റ്‌ പോകാത്ത ആ വംശത്തിന്റെ നന്മ അവശേഷിക്കട്ടെ!!

    ReplyDelete
  7. തെറ്റുകള്‍ എന്റേത്‌..
    തെറ്റുകള്‍ക്കിടയിലെ ശരിയും..
    ശരികള്‍ എന്റേത്‌..
    ശരികള്‍ക്കിടയിലെ തെറ്റും....
    ശക്തമായ വാക്കുകള്‍

    ReplyDelete
  8. Varikalil niraasha prathiphalikkunnu. Pakshe lokam cheruthalla.. Thinmayudeyum kaapadyathinteyum mahaamerukkal undennathu pole thanne Nanmayude pachathuruthukalum dhaaralamundu.
    Kandethuka.. Nalla Pratheeskalanu jeevithathe munnottu valikkunnathu!

    ReplyDelete
  9. കൊള്ളാമല്ലൊ ഈ കുറിഞ്ഞി...



    തെറ്റുകള്‍ എന്റേത്‌..
    തെറ്റുകള്‍ക്കിടയിലെ ശരിയും..
    ശരികള്‍ എന്റേത്‌..
    ശരികള്‍ക്കിടയിലെ തെറ്റും..

    ReplyDelete
  10. Kollaaammmm..
    theerchayayummm thudarukaaa...
    eniyum ethu polulla nalla srushtikkall ninniloode njangalilekkethateee...
    good luck...

    ReplyDelete
  11. kurinjee kavitha yaadarthyathinte nerkaazchayanu.varikalkokke nalla muzhakkam.lokathe chilappol pedikkanam.kuntamunakal ellayppozhum namme pintudarunnu.

    ReplyDelete
  12. NO Sulekha! I believe.. I am the master of my thought & I am the captain of my SOul..

    Ente Sheri Ente sheri thanneyaan..

    & Thanks!!

    ReplyDelete
  13. നിങ്ങളുടെ മനസ്സുകളില്‍ എനിക്കുള്ള
    ഊരുവിലക്ക്‌ ഞാന്‍ അറിയുന്നില്ലെന്നാണോ?


    ഈ വാക്കുകൾ നിങ്ങളിൽ നിന്നു വന്നതാന്നറിഞ്ഞപ്പോൾ എനിക്കിത്തിരി അത്ഭുതം തോന്നി. കാരണമെന്താവും?

    ReplyDelete
    Replies
    1. നന്ദി ..പ്രിയ മനേഷ്

      Delete
  14. കുറിഞ്ഞീ, ഇത് കുറിഞ്ഞിയുടെ പഴയ ചിന്തയല്ലേ? ഇപ്പോൾ ഞാനറിയുന്ന കുറിഞ്ഞി ഏറെ മുന്നേറിക്കഴിഞ്ഞു, ശക്തിയാർജ്ജിച്ചുക്കഴിഞ്ഞു, വിമർശനശരങ്ങൾ ഏല്ക്കാത്തവളായിക്കഴിഞ്ഞു!

    ReplyDelete
    Replies
    1. അതെ പഴയ ചിന്തയാണ്..ഇപ്പോള്‍ ഏകദേശം രഞ്ജിനി ഹരിദാസ് attitude ആയികഴിഞ്ഞു :)

      Delete
  15. അന്നേരം ഒരു മരത്തെയാണ്‌
    സ്നേഹിച്ചതെങ്കില്‍ ഒരിത്തിരി
    തണലെങ്കിലും ബാക്കിയായേനെ..!

    ReplyDelete

www.anaan.noor@gmail.com

ജാലകം