Sunday, November 6, 2016

ആകാശം ഉണങ്ങിക്കിടപ്പാണ്
പുറങ്കോലായില്‍ കൈ പിണച്ച് വെച്ചു ഒരു പെണ് കിടത്തം
കിടന്നപ്പോള്‍ തോന്നിയത് അങ്ങനെയാണ്.
പെണ് കിടത്തം എന്നാല്‍ കാലുകള്‍ പിണച്ച്
മാറില്‍ കൈകള്‍ പിണച്ച് ഒരു നേര്‍രേഖ പോലെ.
കുരിശില്‍ കിടന്നവന്റെ തല ചെരിച്ചുള്ള കിടത്തമല്ല
കരുണാപൂര്‍വ്വം ;
ഓ തെറ്റി നിസ്സഹായമായി വിടര്‍ത്തിയിട്ട കൈകളല്ല;
അപ്പോള്‍ പറഞ്ഞു വന്നയാകാശം ;
ആകാശം ചെരിഞ്ഞ് ചെരിഞ്ഞൊരു കുന്നായി
വെളുവെളുത്ത കുന്ന്‍
സങ്കടം- സന്തോഷം എന്നിങ്ങനെ മാറി മാറിയെഴുതിനോക്കി
വെളുപ്പിന്റെ വികാരച്ചെരിവുകള്‍.
ഒരു കരിങ്കാക്ക കുറുകെ പറന്നതോടെ
വെളുത്ത കുന്നു തവിട് പൊടിയായി
അല്ല -തവിടില്ല ; വെറും വെളുത്ത പൊടിയായി
കനിവോടെ
അലിവോടെ
കനിവോടെ
അലിവോടെ
പിന്നെയാകാശം ഒരു ചായക്കോപ്പയില്‍ പ്രതിബിംബിച്ചു.
തണുതണുത്ത ഒരു ചായക്കോപ്പയില്‍ 

5 comments:

  1. വെളുത്ത കുന്നു തവിട് പൊടിയായി
    അല്ല -തവിടില്ല ; വെറും വെളുത്ത പൊടിയായി

    ReplyDelete
  2. വെളുത്ത കുന്നു തവിട് പൊടിയായി
    അല്ല -തവിടില്ല ; വെറും വെളുത്ത പൊടിയായി

    ReplyDelete
  3. ഭാവനകള്‍ ആകാശക്കോട്ടകള്‍ കെട്ടുന്നു!
    ആശംസകള്‍

    ReplyDelete

www.anaan.noor@gmail.com

ജാലകം