Thursday, February 20, 2014

(ചാറ്റ്) ജാലകക്കാഴ്ചകൾ




ജാലകം 1.

'എന്തിനാണിങ്ങനെ ഉപദേശിക്കുന്നത് ?
എന്റെ വഴികൾ തിരഞ്ഞെടുക്കാൻ എനിക്കറിയാം.'
ഒരേ ചതുരവടിവിലും അക്ഷരങ്ങൾ ധാർഷ്ട്യത്തോടെ കനത്തു.
എന്നിട്ടും അയാൾ സന്മാർഗ്ഗ പാഠാ വലിയുടെ കടും കെട്ടഴിച്ചു.
മക്കളെത്ര?
ഭര്‍ത്താവ്?
ഭക്ഷണം പാകം ചെയ്തോ?
അതല്ലേ നിങ്ങളുടെയൊക്കെ പണി
പെണ്ണെന്നാല്‍...
നല്ല അമ്മ-  ഭാര്യ- അടുക്കള ഉത്തമ ഭാര്യയുടെ work station 
ചെടിപ്പ്! ചെടിപ്പ് ! ചെടിപ്പ്!!
ഞാനോടി രക്ഷപെടട്ടെ 

ജാലകം 2.

സീരിയലോ ! ഛെ!! എന്നൊരു പെണ്ണ് 
പോസ്റ്റ്‌ മോഡേൻ വനിതാ പ്രതി നിധി 
പാചക പരിപാടികളോ എനിക്കത് വശമില്ല എന്ന് 
ഒരേ ചതുരവടിവില്‍
അക്ഷരങ്ങള്‍ മുഖം കോട്ടി.

ജാലകം 3.

ലോക്കൽ വാർത്താ ചാനലുകളോ ?
നുണ തുപ്പുന്നവ !
CNN?
BBC ?
Max Robinson?
Bob Young? 
ഷെൽഫിൽ വായിക്കാൻ ഒരുപാട് പുസ്തകങ്ങൾ ഉണ്ട് 
ഛെ! സമയം ഇല്ലൊന്നിനും !


സ്വീകരണ മുറി 

ചിതറി കിടക്കുന്ന വനിതാ മാഗസിനുകൾ...
തുറന്നു വെച്ചിരിക്കുന്ന പേജിലൊരു ഫിഷ്‌ മോളി.


കിടപ്പ് മുറി 

ചേട്ടാ... അത് പോലൊരു ഡയമണ്ട് സെറ്റ്...
 അമ്മായി അമ്മ സീരിയലിന്റെ ഇന്നത്തെ പഞ്ച് !

12 comments:

  1. പെണ്ണെന്നാല്‍...
    നല്ല അമ്മ- ഭാര്യ- അടുക്കള ഉത്തമ ഭാര്യയുടെ work station
    ചെടിപ്പ്! ചെടിപ്പ് ! ചെടിപ്പ്!!
    ഞാനോടി രക്ഷപെടട്ടെ

    ReplyDelete
  2. ഇങ്ങനെയൊക്കെയാണ് ന്യൂ ഇന്ത്യന്‍ മിത്തോളജിയില്‍...

    ReplyDelete
  3. എന്തൊക്കെയായാലും ഒടുവില്‍...
    കുറുക്കന് കണ്ണ്‌ കോഴിക്കൂട്ടില്‍ തന്നെ!
    നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  4. അതെയെതെ...ഇങ്ങനെ തന്നെ വേണം

    ReplyDelete
  5. കാഴ്ചകള്‍ ആണല്ലോ.
    കാഴ്ചകളും വിശ്വസിക്കാന്‍ പറ്റാത്ത കാലം.

    ReplyDelete
  6. കാഴ്ചകള്‍ പലതരം!

    ReplyDelete
  7. എനിക്ക് കാര്യമായൊന്നും മനസ്സിലായില്ല .എന്താണെന്ന് ചാറ്റില്‍ (ജാലകക്കാഴ്ചയില്‍ )ചോദിച്ചോളാം

    ReplyDelete
  8. ജാലകത്തിലൂടെയുള്ള നേർക്കാഴ്ചകൾ

    ReplyDelete
  9. ഞാന്‍ ഇഷ്ടപെടുന്നത് നീ അന്വേഷിക്കണം എന്ന് വിചാരിക്കുന്നത് ശരിയാണോ ?

    ReplyDelete
  10. ജാലക കാഴ്ചകൾ നന്നായി..

    ReplyDelete
  11. കാഴ്ചകള്‍ പലവിധം

    നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete
  12. ഈ ജാലകത്തിലൂടേ ഒന്തോരം കാര്യങ്ങളാ അല്ലേ

    ReplyDelete

www.anaan.noor@gmail.com

ജാലകം