Tuesday, October 4, 2011

അപൂര്‍ണ്ണം.

നീ പറഞ്ഞത്‌ നേരു തന്നെ!

നിന്റെ കണ്ണുകളില്‍ നീ വലിച്ചിട്ടത്‌ അപരിചിതത്വത്തിന്റെ തിരശ്ശീല.
നിഴല്‍പ്പാടുകളില്‍ ഏകാകിനിയായപ്പോല്‍
എന്നിലെ പുഴുക്കം നിറയ്ക്കുന്ന ഓര്‍മ്മകളെ ഞാന്‍ കാറ്റിന്‌ കൊടുത്തു.
സഞ്ചാരിയായ കാറ്റ്‌ അതിനെ ദൂരദേശങ്ങളില്‍ എത്തിച്ചു പോലും!


നീ പറഞ്ഞത്‌ നേരു തന്നെ!
നിന്റെ ഗന്ധസ്മൃതികള്‍ സിരകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ ആയപ്പോള്‍
എരിഞ്ഞമര്‍ന്നത്‌ മനസ്സ്‌ തന്നെയാണ്‌..
ഒരു അമര്‍ത്തിയ നിലവിളി പോലും ബാക്കിയില്ലാതെ എല്ലാം തീപ്പെട്ടു.
നിനക്കിനി ഉദകക്രിയകള്‍ ചെയ്യാം...








30 comments:

  1. ഒന്നും അവകാശപ്പെടാനില്ലാത്ത വെറും കുറിപ്പുകള്‍..

    ReplyDelete
  2. ഇതൊരു ആത്മ ഹത്യ ആണ് ഉദക ക്രിയക്ക് മുന്ബൊരു പോസ്റ്റ് മോര്‍ട്ടം നിര്‍ബന്ദമാ ഒന്ന് കൂടി വെട്ടി കീറി നമുക്ക് പരിശോദിക്കാം എന്നിട്ട് വെക്കാം ഉദക ക്രിയകള്‍ക്ക്

    ReplyDelete
  3. രണ്ടും നേര് തന്നെ
    കവിത ആയും വായിക്കാം , കഥ ആയും വായിക്കാം

    ReplyDelete
  4. @ Komban! - orikkal Air cheythaal pinne postmortemo dahippikkalo enthum cheyyaam..

    ReplyDelete
  5. വെറും കുറിപ്പുകള്‍ aaanu pancharakkuttan!

    ReplyDelete
  6. cheru vaadi- veendum kaanunnathil valare santhosham und..

    ReplyDelete
  7. എനിക്ക് മനസ്സിലായില്ല കേട്ടോ...

    ReplyDelete
  8. നന്നായിട്ടുണ്ട്...
    ആശംസകള്‍

    ReplyDelete
  9. ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായാലോ ?

    ReplyDelete
  10. @ Ramesh Aroor : ഇനി ഒരുയിര്‍ത്തെഴുന്നേല്‍പ്പില്ലാതെ..
    എല്ലാം ഇന്നില്‍ എരിഞ്ഞ്‌ തീരണം..


    @ഷാജു അത്താണിക്കല്‍ : Thanks

    @ശ്രീക്കുട്ടന്‍ : :-)

    @Ismail Chemmad & കണ്ണന്‍ | Kannan : Thanks

    ReplyDelete
  11. ഒന്നു കൂടി ചിട്ടപ്പെടുത്തിയിരുന്നെങ്കില്‍ ഒരു മനോഹര കവിതയാക്കാമായിരുന്നില്ലേ എന്ന് തോന്നിപ്പിച്ചു..ആശംസകള്‍ ട്ടൊ.

    ReplyDelete
  12. എന്നുമെക്കാലവും പറഞ്ഞു കേട്ട പരദൂഷണ കഥയിലെ കാഥികനും ഇതേ കാറ്റ് തന്നെ..!!

    മരണത്തിലും ജീവിച്ചിരിക്കുന്നവര്‍ക്ക് വായ്ക്കരിയിടാനാവുകില്‍ അതത്രേ ശ്രേഷ്ഠ ജീവിതം.!

    ReplyDelete
  13. വെള്ളാനിക്കര, കുതിരാൻ, ഇരുമ്പു പാലം വഴി വടക്കഞ്ചേരി റൂട്ടിലൂടയാണു കാറ്റ് പോയതെങ്കിൽ, ഒന്നു കൂടെ അന്വേഷിപ്പിയ്ക്കണോ? :)

    ReplyDelete
  14. എന്റെ മിനിമം റേഞ്ചിനും അപ്പുറത്തുള്ള കവിത.

    ReplyDelete
  15. വര്‍ഷിണി വിനോദിനി : എഴുത്തുകള്‍ ഒരിക്കലും കവിത ആണെന്ന അവകാശപ്പെടാനുള്ള ധൈര്യം എനിക്കില്ല! എന്നാലും ഈ ആദ്യ വരവിനും ഹൃദയപൂര്‍വമുള്ള നല്വക്കുകള്‍ക്കും നന്ദി..

    ReplyDelete
  16. ബിജു ഡേവിസ്, കാറ്റ് പോയത് ഏതു വഴിയെന്ന്‍ നിശ്ചയം ഇല്ല! സഞ്ചാര വഴികള്‍ കാറ്റിനു മാത്രം അറിവുള്ളത്!

    ReplyDelete
  17. നീ പറഞ്ഞത്‌ നേരു തന്നെ!!

    ReplyDelete
  18. Namoos : വൈകിപ്പോയെങ്കിലും കഷമിക്കുമല്ലോ.. നല്വാക്കുകള്‍ക്ക് നന്ദി എന്നല്ലാതെ ഞാന്‍ എന്ത് പറയാന്‍!

    ReplyDelete
  19. വെറും കുറിപ്പുകൾ നന്നായിട്ടുണ്ട്.. ആശംസകൾ..!!

    ReplyDelete
  20. അപൂര്‍ണമെന്ന് പറഞ്ഞെങ്കിലും നന്നായി എഴുതിയിരിക്കുന്നു .. ആശംസകള്‍,,

    ReplyDelete
  21. എനിക്ക് ഒന്നും മനസിലായില്ല... കുട്ടിയായകൊണ്ടയിരിക്കും...
    ഇനിയിപ്പോ കുട്ടിയായിക്കഴിയുമ്പോ മനസിലാകുമായിരിക്കും അല്ലേ... . :)

    ReplyDelete
  22. അപൂര്‍ണ്ണമല്ലല്ലോ ഇത്...
    അപരിചിതത്വത്തിന്റെ തിരശ്ശീല വലിച്ചിട്ടതോടേ സംഗതി ഫിനിഷിങ്ങ് പോയിന്റിലെത്തീലേ.. മധുമോഹന്റെ മെഘാസീരിയലു പോലെയാക്കാതെ ചുരുക്കി എഴുതിയത് നന്നായി..
    (അത്രേം സഹിച്ചാ മതിയല്ലോ...)
    :)

    ReplyDelete
  23. അരുണ്‍ ലാല്‍ & മാട്ടുക്കാരന്‍..ചിലപ്പോള്‍ ചില കാര്യങ്ങള്‍ ഏവര്‍ക്കും മന്സ്സിലായിക്കോള്ലനമെന്നില്ല....അത് എന്റെ സംവേദനത്തിന്റെ പരിമിതി.. ആ പരിമിതി ഞാന്‍ അംഗീകരിക്കുന്നു..

    ReplyDelete
  24. നീ പറഞ്ഞത്‌ നേരു തന്നെ!
    നിന്റെ ഗന്ധസ്മൃതികള്‍ സിരകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ ആയപ്പോള്‍
    എരിഞ്ഞമര്‍ന്നത്‌ മനസ്സ്‌ തന്നെയാണ്‌..

    ReplyDelete
  25. നിങ്ങളുടെ കഴിവിനേയും ഭാഷയിലുള്ള നല്ല അറിവിനേയും ഞാൻ മാനിക്കുന്നു,സ്നേഹിക്കുന്നു. കാരണം എന്റെ മലയാളം നാലാം ക്ലാസ്സിൽ അവസാനിച്ചു,പിന്നെ സംസ്കൃതം,അത് പത്തിലും.പക്ഷെ എനിക്ക് മലയാള ഭാഷയെ അത്രയ്ക്കിഷ്ടമാണ്.നിങ്ങളുടെ കവിതകളേയും.






    എനിക്ക് അപാരമായ അറിവൊന്നുമില്ല പക്ഷെ ഞാൻ രണ്ട് വരി ഇവിടെ എഴുതാം.

    കൂടെയില്ലാ ജനിക്കുന്ന നേരത്തും,
    കൂടെയില്ലാ മരിക്കുന്ന നേരത്തും.
    മധ്യേയിങ്ങനെ കാണുന്ന നേരത്ത്,
    വെറുതെയെന്തിന്നു മത്സരിക്കുന്നു നാം വൃഥാ.

    ReplyDelete
  26. കുറിഞ്ഞിയുടെ വരികളിലൂടേയും പിന്നെ ഇവിടെ എഴുതിയവരുടെ വരികളിലൂടേയും പോയി.. എഴുതി തെളിഞ്ഞവർക്കെന്തും പറയാം പക്ഷെ എഴുത്തൊരു തൊഴിലാക്കാനിഷ്ടമില്ലാത്തവർക്ക് അവനവന്റെ മനസ്സിനെ അടക്കാൻ അക്ഷരങ്ങളെ കൂട്ടു പിടിക്കേണ്ടി വരുമ്പോ ഇതു നാളെ ആരെങ്കിലും വായിക്കുമെന്നോ അടുക്കും ചിട്ടയുമുണ്ടോന്നൊന്നും നോക്കാൻ ആവില്ലാ... എഴുതി നിർത്തുമ്പോ കിട്ടുന്ന ആ ആശ്വാസം മാത്രം ആവും മനസ്സിൽ.. ആശംസകൾ.. എശുതുന്നതൊക്കെ മറ്റുള്ളവർക്ക് വായിക്കാൻ തരുന്നതിൽ..

    ReplyDelete

www.anaan.noor@gmail.com

ജാലകം