മഞ്ഞില്‍ പുതഞ്ഞ ക്രിസ്തുമസ് രാവുകള്‍
എന്നിലെ സ്വപ്നാടകയെ ഉയിര്ത്തെഴുനെല്‍പ്പിക്കുന്നു
പ്രിയനെ! ജന്മാന്തരങ്ങളിലും ദേശാന്തരങ്ങളിലും...
എന്റെ നിശ്വാസം നീ തിരിച്ചറിയുമ്പോള്‍.,
കാലം നിശ്ചലമാവുന്നു!ഗോതമ്പ് പാടങ്ങളും കൊയ്ത്തോഴിഞ്ഞു വിജനം ആയിരിക്കുന്നു.
കാവല്‍ മാടങ്ങളിലെ വിളക്കണ ഞ്ഞിരിക്കുന്നു.
സാന്താക്ലോസിന്റെ ചവിട്ടടിപ്പാടുകളെ ഓര്‍മ്മിപ്പിക്കുന്ന ,
മഞ്ഞ നിറമുള്ള മേപിള്‍ ഇലകള്‍ വീണുകിടക്കുന്ന വഴിയിലൂടെ
നിറയെ ചില്ല് ജനാലകളുള്ള, വെളിച്ചം മുനിഞ്ഞു കത്തുന്ന
വീടിന്റെ ഒതുക്കുകളില്‍.. എന്നോടൊപ്പം നീ തന്നെ!
മഞ്ഞില്‍ പുതഞ്ഞ ട്യുലിപ് പുഷപങ്ങള്‍ നിദ്രയിലാണ്.ഒരു നിറവസന്തം സ്വപ്നം കണ്ടു കൊണ്ട്..

Note : Please read Amarnath here(from whom I inspired for this) : http://www.mycraze.amarnathsankar.in/2011/10/dream-walk.html