Monday, November 17, 2014

(എന്റെയും) രഹസ്യ താവളം

ആകാശത്തേയ്ക്ക് ഒരു കോണി ഉണ്ടാക്കിയിട്ടുണ്ട് .
ഒരു ഒറ്റമുറിയും
നിലാവിൽ നിന്റെ മുഖം കണ്ടന്നു മുതൽക്കാണ് 
ആകാശത്തേയ്ക്ക് ഒരു കോണി ഉണ്ടാക്കണം എന്ന് തോന്നി തുടങ്ങിയത്.
പാവക്കുട്ടികളെ നിറച്ച ഒരു മുറി ഉണ്ടാക്കണം എന്നാണു ആദ്യം കരുതിയത്
പക്ഷെ പാവക്കുട്ടികളെ ഉണ്ടാക്കാൻ വേണ്ട പഞ്ഞിതുണ്ടുകൾ തരാതെ
മേഘക്കൂട്ടങ്ങൾ എന്നെ പറ്റിച്ച് കടന്നു കളഞ്ഞു.
എന്നാലും ലാവന്റർ നിറത്തിലുള്ള പൂക്കൾ കൊണ്ട്
ഞാനിവിടം അലങ്കരിച്ച് വെച്ചിട്ടുണ്ട്.
പുലരുമ്പോൾ നീ വരിക,
ഈ കോണിയുടെ മറ്റേ അറ്റം എന്റെ (രഹസ്യ)ഭൂമിയിൽ
മാലാഖമാർ കാവൽ നിൽക്കുന്ന പച്ചിലക്കാട്ടിലേയ്ക്ക്
വേരാഴ്ത്ത്തിയിട്ടുണ്ട് .
നീ വരുമല്ലോ...
ഇന്നീ രാവിൽ തനിച്ചിരുന്ന് ഉതിർന്ന് വീഴുന്ന നക്ഷത്രങ്ങളെ
ഞാൻ പെറുക്കി കൂട്ടട്ടെ..
കല്ലിച്ചു പോയ ഈ രാത്രിയിൽ നീ വരും വരെ
മറ്റെന്താണ് എനിക്ക് ചെയ്യാൻ ഉള്ളത്.
നിലാവിൽ എന്റെ ചിരി പകുത്തെടുത്തവനേ .
ഒരു നക്ഷത്ര പൂ മാല ഞാൻ കൊരുത്ത് വെച്ചിട്ടുണ്ട് .

വര : Jasy Kasim -(The Secret Space )
(നോക്കി നോക്കി ഇരിക്കെ സ്നേഹം കൂട്ടുന്ന ഈ ചിത്രം വരച്ച ജാസി ദീദിയ്ക്ക് ഉമ്മയോളം പോന്ന ഉമ്മ . ആയിരം വാക്കുകൾക്ക് പകരം ആണ് ഒരു ചിത്രം..എന്നിരുന്നാലും ഈ ചിത്രത്തിന് വാക്കുകൾ കൊടുക്കാൻ ശമിച്ചത് ...അധികപ്പറ്റ് ആവില്ലെങ്കിൽ...)

7 comments:

  1. ആയിരം വാക്കുകൾക്ക് പകരം ആണ് ഒരു ചിത്രം..
    എന്നിരുന്നാലും ഈ ചിത്രത്തിന് വാക്കുകൾ കൊടുക്കാൻ ശ്രമിച്ചത് ...
    അധികപ്പറ്റ് ഒട്ടും അല്ല

    ReplyDelete
  2. മനോഹരമായ താവളം

    ReplyDelete
  3. പുലരുമ്പോൾ നീ വരിക,
    ഈ കോണിയുടെ മറ്റേ അറ്റം എന്റെ (രഹസ്യ)ഭൂമിയിൽ
    മാലാഖമാർ കാവൽ നിൽക്കുന്ന പച്ചിലക്കാട്ടിലേയ്ക്ക്
    വേരാഴ്ത്ത്തിയിട്ടുണ്ട് .
    ഈ വരികൾ എന്നെ ഒരു നിമിഷത്തെക്കെങ്കിലും ഭൂമിയില നിന്ന് മാനത്തേക്ക് എടുത്തെറിഞ്ഞു .പക്ഷെ തുടർന്നു വന്ന വരികളിലെ less genuinity കൊണ്ടാവാം ഞാൻ അടുത്ത നിമിഷം തന്നെ ഭൂമിയിലേക്ക്‌ കൂപ്പുകുത്തി വീണു പോയി .റെജി യാണീ പാതകത്തിന് ഉത്തരവാദി .പറഞ്ഞേക്കാം .

    അവസാനം എന്തിനീ ധൃതി കാണിച്ചു ? നല്ല വാക്കുകൾ മനസ്സില് നിന്ന് വരാൻ ചിലപ്പോൾ ദിവസങ്ങൾ ,അല്ല മാസങ്ങൾ എടുത്തേക്കാം .കാത്തിരുന്നു കൂടായിരുന്നോ ?ആശംസകൾ

    ReplyDelete
    Replies
    1. ആരാണീ നാടോടി എന്ന് മനസ്സിലായില്ലെങ്കിലും ഒരു പാട് സ്നേഹം ഈ അഭിപ്രായത്തിന് ! ഒരുപാട് നന്ദി...:)

      Delete

www.anaan.noor@gmail.com

ജാലകം