Saturday, February 2, 2013

31 January 2013

അഗ്നിച്ചിറകുകളുമായി ചാരത്തില്‍ നിന്നും വീണ്ടും
വീണ്ടുമുയിരെടുക്കുന്ന പെണ്‍ ഫീനിക്സ്‌ പക്ഷിയുടെ കൈപ്പുസ്തകം..
വക്കൊടിഞ്ഞ വാക്കടയാളങ്ങളിലെ നിറം തെളിഞ്ഞ മഞ്ഞ-
വായിക്കപ്പെടേണ്ടത്‌ വരികള്‍ക്കിടയില്‍
വായിക്കേണ്ടാത്തത്‌ വരികളില്‍..
തീയിറ്റു വീഴുന്ന നീളന്‍ കൊക്കുകള്‍ക്കിടയില്‍ വാടാതെ മൂന്നു ചെമ്പകപ്പൂക്കള്‍!

31 January 2013

19 comments:

  1. പെണ്‍ ഫീനക്സ്‌ പക്ഷി .... വരികള്‍ ഇഷ്ടമായി ട്ടാ

    ReplyDelete
  2. ഫീനിക്സില്‍ പെണ്ണും ആണുമുണ്ടോ എന്നൊരു കുസൃതിച്ചോദ്യം ചോദിയ്ക്കട്ടെ

    ReplyDelete
    Replies
    1. അറിയില്ല ..അജിതെട്ടാ..പെണ്മ എന്റെ സ്വത്വം ആയതു കൊണ്ടാവാം...

      Delete
  3. വായിക്കപ്പെടേണ്ടത്‌ വരികള്‍ക്കിടയില്‍
    വായിക്കേണ്ടാത്തത്‌ വരികളില്‍

    ReplyDelete
  4. ആ മൂന്നു ചെമ്പകപ്പൂക്കളാണ് താരം അല്ലേ

    ReplyDelete
    Replies
    1. അതെ .! ചെമ്പകപ്പൂക്കൾ !!

      Delete
  5. 'വായിക്കപ്പെടേണ്ടത്‌ വരികള്‍ക്കിടയില്‍
    വായിക്കേണ്ടാത്തത്‌ വരികളില്‍'

    കൊള്ളാം

    ReplyDelete
  6. പ്രിയപ്പെട്ട കൂട്ടുകാരി,

    ആ മൂന്നു ചെമ്പക പൂക്കള എവിടെ?

    എന്തേ, തുടര്ച്ചയായി എഴുതാത്തത്?

    എഴുതണം !

    സസ്നേഹം,

    അനു

    ReplyDelete
  7. തീയിറ്റു വീഴുന്ന നീളന്‍ കൊക്കുകള്‍ക്കിടയില്‍ വാടാതെ മൂന്നു ചെമ്പകപ്പൂക്കള്‍!....

    ആ പൂവിന്റെ സുഗന്ധം ഇതാ ഇപ്പോൾ എന്നിലേക്കെത്തി!
    വീണ്ടും എഴുതുക. ഭാവുകങ്ങൾ.

    ReplyDelete
  8. reactions നില്‍ ഗംഭീരം എന്ന് കൂടി ചേര്‍ക്കുക.

    ReplyDelete
  9. എന്റെ ബ്ലോഗില്‍ വന്ന കാട്ടുകുറിഞ്ഞി ആരെന്നറിയാന്‍ വന്നതാണ്. ആഹാ......കരുത്തേറിയ എഴുത്തിന്റെ മറ്റൊരു ലോകം കൂടി.
    എന്റെ കുറിപ്പുകള്‍ വയ്ച്ചതിലും എഴുതിയതിലും സന്തോഷം.
    നന്ദി

    ReplyDelete
  10. സാഹിത്യം കൈയില്‍ ഉണ്ട്.... തേച്ച് മിനുക്കി എടുക്കുക.....

    ReplyDelete

www.anaan.noor@gmail.com

ജാലകം