Monday, October 25, 2010

I dont know how to name..

നീ മുന്‍പേ നടന്നത്‌ ഞാന്‍ വാക്കുകള്‍
സൂക്ഷിച്ച്‌ വെച്ച ചെപ്പുമായാണ്‌.
ഒരു പിന്‍ വിളി വിളിക്കാന്‍ പോലും
ഒന്നും ബാക്കി വെക്കാതെ നീ എന്നില്‍ മൗനം നിറച്ചു.

മുടി കോതിയൊതുക്കിയും കണ്ണില്‍ മഷിയെഴുതിയും
നിനക്കായി കാത്തിരിക്കേണ്ടുന്ന വൈകുന്നേരങ്ങള്‍ ഞാന്‍ കടലിനു കൊടുത്തു..
കടല്‍ച്ചൂരിന്‌ ഞാന്‍ എന്റെ ഗന്ധം പങ്ക്‌ നല്‍കി.

തിളക്കമുള്ള നിന്റെ കണ്ണുകളിലേക്ക്‌
ഉയിര്‍ത്തെഴുനേല്‍ക്കേണ്ട പ്രഭാതങ്ങള്‍
                                                      വെയിലൂറ്റി എടുത്തു.
നിനക്ക്‌ ഞാന്‍ തന്ന ചെന്നിറമുള്ള എന്റെ ഹൃദയം
നീ പാതവക്കില്‍ ഉപേക്ഷിച്ചുവല്ലെ!
കളിപ്പാട്ടമെന്ന് കരുതി ഏതൊ കുസൃതിക്കിടാങ്ങള്‍ അതെടുത്തുവത്രേ..
പുതിയ കളിപ്പാട്ടത്തിന്റെ ഉത്സാഹം ശമിച്ച്‌ കഴിഞ്ഞപ്പോള്‍
അവരും അത്‌ കളഞ്ഞ്‌ കാണും.
അങ്ങനെ ഞാന്‍ ഫൃദയമില്ലാത്തവളായി..

എന്നാലും നീ തിരിഞ്ഞു നോക്കാതെ മുന്‍പേ നടന്ന് കൊള്ളുക
എന്റെ വഴികള്‍ അവസാനിക്കുന്നിടത്ത്‌
നിന്റെ വഴികള്‍ തുറന്ന് കണ്ടേക്കാം..

32 comments:

  1. പ്രഭാതങ്ങള്‍ ഇനിയും വിടരും പ്രദോഷങ്ങള്‍ ഇനിയും വര്‍ണ്ണം വിതയ്ക്കും രാത്രിയുടെ കാത്തിരിപ്പ്‌ അവസാനിക്കുന്നില്ല . വേലിയേറ്റങ്ങള്‍ കരെയേ കഴുകി ഇറങ്ങുമ്പോള്‍ സംജാതമാകുന്ന ചൂര് അടുത്ത കയറ്റത്തിന് നിലയ്ക്കുന്നു . വീണ്ടും ആവര്‍ത്തിക്കുന്നു .
    കൊള്ളാം.

    ReplyDelete
  2. നിനക്ക്‌ ഞാന്‍ തന്ന ചെന്നിറമുള്ള എന്റെ ഹൃദയം
    നീ പാതവക്കില്‍ ഉപേക്ഷിച്ചുവല്ലെ!

    അങ്ങനെ ഞാന്‍ ഹൃദയമില്ലാത്തവളായി..

    ReplyDelete
  3. ‘ വിരഹിണിയായ ഒരു ഏകാന്തപഥിക ‘ ‘ എന്നാലും നീ മുൻപേ നടന്നുകൊള്ളൂ.....‘ യഥാർത്ഥത്തിൽ, സ്വയം എരിഞ്ഞു തീരുമെന്നറിയുമ്പോഴും, പ്രത്യാശ കൊടുക്കുന്ന മനസ്സ്’. ‘ബൈബിളി’ലെ ജൂഡിത്ത് ആത്മാവിൽ കയറിവന്നപ്പോഴാണോ, ഇതെഴുതിയത് ? അനുപമം.......അഭിനന്ദനങ്ങൾ.........

    ReplyDelete
  4. എന്റെ വഴികള്‍ അവസാനിക്കുന്നിടത്ത്

    നിന്റെ വഴികള്‍ തുറന്നു കണ്ടേക്കാം .

    മനോഹരമായിരിക്കുന്നു kurinjee .

    ReplyDelete
  5. avasaanathe randu varikal valiya soochanakal nalkunnu.kavitha maathramalla ,bloginte chantavum,perile kemathavum eduthu parayendathaanennu thonni.

    ReplyDelete
  6. nal vakkukalkk nandi ennallathe njaan enth paryaan!!!

    ReplyDelete
  7. ഞാന്‍ ഹൃദയമില്ലാത്തവളായിത്തീര്‍ന്ന നീണ്ടകഥയെ ഒന്നര ഔണ്‍സ് കവിതയായി കുറുക്കിയെടുത്തതും 'എന്റെ വഴി തീരുന്നിടത്ത്‌ തുടങ്ങാനിരിക്കുന്ന നിന്റെ വഴിയെന്ന കാവ്യബിംബത്തിനു വേണമെങ്കില്‍ നീണ്ടു നിവര്‍ന്നു കിടക്കാന്‍ കഥയുടെ മേഘത്താളുകള്‍ നിരത്തിയിട്ടതുമാണ് പേര് വേണ്ടാത്ത ഈ സൃഷ്ടിയെ ഹൃദയത്തോട് ചേര്‍ത്ത്
    നിര്‍ത്തുന്നത്

    ReplyDelete
  8. "നിനക്ക്‌ ഞാന്‍ തന്ന ചെന്നിറമുള്ള എന്റെ ഹൃദയം
    നീ പാതവക്കില്‍ ഉപേക്ഷിച്ചുവല്ലെ!"

    ഞാന്‍ നിനക്ക് തന്ന ആ പനിനീര്‍ പുഷ്പം നീയെന്തു ചെയ്തു...
    ബഷീറിക്കയുടെ ആ പ്രണയാര്‍ദ്രമായ വരികള്‍ ഓര്‍ത്ത്‌ പോയി...

    "എന്റെ വഴികള്‍ അവസാനിക്കുന്നിടത്ത്‌
    നിന്റെ വഴികള്‍ തുറന്ന് കണ്ടേക്കാം.."
    ഇതു എനിക്കിഷ്ടായി..

    ReplyDelete
  9. പുതിയ കളിപ്പാട്ടത്തിന്റെ ഉത്സാഹം ശമിച്ച്‌ കഴിഞ്ഞപ്പോള്‍
    അവരും അത്‌ കളഞ്ഞ്‌ കാണും.
    അങ്ങനെ ഞാന്‍ ഫൃദയമില്ലാത്തവളായി..
    I also dont know how to name it ....? fantastic
    ഇനിയും വരാം..ആശംസകള്‍

    ReplyDelete
  10. @ Pranavam Ravikumar a.k.a. -Thanks..
    @jayarajmurukkumpuzha & Praveen mash...thanks a lot.. for the visit

    ReplyDelete
  11. കളിപ്പാട്ടത്തിന്റെ വിധി അതാണ്‌ വേണു , എത്ര മുന്തിയതായാലും അതിനോടുള്ള ഭ്രമം തീരുമ്പോള്‍ മൂലയ്ക്കാവുന്ന വെറും പാഴ്വസ്തു..

    ReplyDelete
    Replies
    1. വേണുവെട്ടാ ,എന്നു തിരുത്തുന്നു..അന്നെനിക്ക്‌ വേണുവേട്ടനെ പരിചയം ഇല്ലായിരുന്നു..

      Delete
  12. എന്നാലും നീ തിരിഞ്ഞു നോക്കാതെ മുന്‍പേ നടന്ന് കൊള്ളുക
    എന്റെ വഴികള്‍ അവസാനിക്കുന്നിടത്ത്‌
    നിന്റെ വഴികള്‍ തുറന്ന് കണ്ടേക്കാം..


    മനോഹരം..

    ReplyDelete
  13. ഞാനും ഇപ്പോഴാ വായിച്ചത്.. :)

    ReplyDelete
  14. ഞാന്‍ ആദ്യം ആണെന്ന് തോന്നുന്നു ഇവിടെ ..ഒരു കവിതാ ശ്രമം ,,നടക്കട്ടെ ,,ആശംസകള്‍

    ReplyDelete
    Replies
    1. നിങ്ങളൊക്കെ എപ്പോഴാ വന്നത്..? ഞാന്‍ കണ്ടില്ല..:(

      Delete
  15. വാക്കുകളും....
    ഹൃദയവും...
    അവസാനം വഴിയും നഷ്ടപ്പെട്ട്..

    നല്ല വരികൾ.

    ReplyDelete
  16. ഞാനും ഇപ്പോഴാണ് വായിച്ചത് ..."എനിക്കറിയില്ല" എന്ന തലക്കെട്ട്‌ ഞാന്‍ എഴുതിയാല്‍ കൊടുക്കുമായിരുന്നു ...

    ReplyDelete
  17. പുതിയ കളിപ്പാട്ടത്തിന്റെ ഉത്സാഹം ശമിച്ച്‌ കഴിഞ്ഞപ്പോള്‍
    അവരും അത്‌ കളഞ്ഞ്‌ കാണും.
    അങ്ങനെ ഞാന്‍ ഫൃദയമില്ലാത്തവളായി..

    നല്ല ശ്രമമാണ് ട്ടോ ചേച്ചീ. സംഭവത്തിന്റെ അർത്ഥങ്ങൾ കിട്ടാൻ വലിയ ഗഹനമായ വായന ആവശ്യമാണ്. പക്ഷെ ഞാൻ വായിച്ചു, കുറച്ച് മനസ്സിലായി. ഇനിയും വായിക്കും. ആശംസകൾ.

    ReplyDelete
  18. കളിപ്പാട്ടമെന്ന് കരുതി ഏതൊ കുസൃതിക്കിടാങ്ങള്‍ അതെടുത്തുവത്രേ..
    പുതിയ കളിപ്പാട്ടത്തിന്റെ ഉത്സാഹം ശമിച്ച്‌ കഴിഞ്ഞപ്പോള്‍
    അവരും അത്‌ കളഞ്ഞ്‌ കാണും.
    അങ്ങനെ ഞാന്‍ ഫൃദയമില്ലാത്തവളായി..

    ReplyDelete
  19. പിന്‍ വിളിക്കായ്‌ കാതോര്‍ത്ത്‌...
    ചെപ്പില്‍ നിറച്ച വാക്കുകളെ താലോലിച്ച്‌ എത്രനാള്‍ ...
    ഒടുവില്‍ നിണമൊഴുകുന്ന ഹൃദയം എന്നൊ കൈമോശം വന്നുപോയി...
    കാഴ്ചകള്‍ മങ്ങിപോയ വഴികളിലൂടെ എത്രനാള്‍..അറിയില്ല...

    ഇങ്ങനെ ഇതിനൊരു മറുവശവും ഉണ്ടായിരിക്കാം...

    ReplyDelete
  20. ഹൃദയത്തിൻ ചന്ദ്രദളത്തിൽനിന്നടർന്നു വീഴും ഒരു മഴത്തുള്ളിപോൽ...

    സുപ്രഭാതം സഖീ...!

    ReplyDelete
  21. എന്നാലും നീ തിരിഞ്ഞു നോക്കാതെ മുന്‍പേ നടന്ന് കൊള്ളുക
    എന്റെ വഴികള്‍ അവസാനിക്കുന്നിടത്ത്‌
    നിന്റെ വഴികള്‍ തുറന്ന് കണ്ടേക്കാം..........ചിലപ്പോഴോക്കെ നീയും ഞാനുമൊക്കെ നിർബന്ധിതരാവുകയാണ വഴി ഒഴിഞ്ഞ് കൊടുക്കുവാൻ....

    ReplyDelete

www.anaan.noor@gmail.com

ജാലകം