Wednesday, October 13, 2010

മിഥ്യ

അതൊരു സുഖകരമായ സ്വപ്നം ആയിരുന്നു
ഇന്നുണരും വരേയ്ക്കും..
അല്ലെങ്കിലും സ്വപ്നത്തിനും സത്യത്തിനും ഇടയ്ക്ക്‌ ഒരു നേര്‍ത്ത അതിരേ ഉണ്ടായിരുന്നുള്ളൂ.
വെളുത്ത കുതിരപ്പുറമേറി വന്ന
ബലിഷ്ഠകായന്‍..
മാനസ ചോരന്‍ എന്നൊക്കെ പറയും പോലെ മനസ്സാണാദ്യം കവര്‍ന്നെടുത്തത്‌..
പിന്നെ കയ്യടക്കത്തോടെ നെഞ്ചോടടുക്കിപ്പിടിച്ചു
A symbolized dream
Inbox ഇലെത്തിയ കറുത്ത്‌ കുനുത്ത അക്ഷരങ്ങള്‍ സ്വപ്നത്തിന്‌ പട്ടടയൊരുക്കി..
എല്ലാം ശുദ്ധമാക്കുന്ന അഗ്നിക്ക്‌
ആഹരിക്കുവാന്‍ ഒന്നു കൂടി.
മാപ്പ്‌!
ദൈവം സ്വീകരിക്കാത്ത ഏറ്റു പറച്ചില്‍!
ഇനി ഒരുയിര്‍ത്തെഴുന്നേല്‍പ്പില്ലാതെ..
എല്ലാം ഇന്നില്‍ എരിഞ്ഞ്‌ തീരണം..
അകം മുഴുവനും ദ്രവിച്ച്‌ പോയ പൊള്ളയായ പുറന്തോടുമായ്‌ ഇനിയും എത്ര നാള്‍?
അറിയില്ല!

11 comments:

  1. എത്ര നാള്‍?
    അറിയില്ല!

    ReplyDelete
  2. ദൈവവിശ്വാസികൾക്ക് മഹത്വം. ഏറ്റുപറച്ചിൽ ദൈവം സ്വീകരിക്കാറുണ്ടല്ലൊ. എല്ലാ നൊമ്പരങ്ങളും ‘അഗ്നി’യോടുകൂടി അപ്രത്യക്ഷമായി, നല്ല വിഷാദ വരികൾ..

    ReplyDelete
  3. അകം മുഴുവനും ദ്രവിച്ച്‌ പോയ പൊള്ളയായ പുറന്തോടുമായ്‌ ഇനിയും എത്ര നാള്‍?
    അറിയില്ല!

    നന്നായിട്ടുണ്ട് നല്ല വരികള്‍........
    ആശംസകള്‍.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. വരികള് നന്നായിരിക്കുന്നു...

    ReplyDelete
  6. അപ്പോഴും ഇപ്പോഴും ഈ ആശ്വാരൂടന്‍ തന്നെ ആണെല്ലേ മനസ്സില്‍ . ദുബായ് ഷെയ്ഖ് കേള്‍ക്കണ്ട . :)

    ReplyDelete
  7. Good. Please check the spelling mistakes..

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. nilaavulla raathriyile kurinjipookkalude sawrabhyam aswadichittundo....illengilum athupoloru sangalpa lokathekku ethippetta pole..........nice

    ReplyDelete
  10. അകം മുഴുവനും ദ്രവിച്ച്‌ പോയ പൊള്ളയായ പുറന്തോടുമായ്‌ ഇനിയും എത്ര നാള്‍?
    അറിയില്ല!

    ReplyDelete

www.anaan.noor@gmail.com

ജാലകം