Saturday, December 12, 2009

സുഭദ്ര


The Touch of Affection
The aching need of what I Sought,
Leaves me out of all the fairs
My mask, too fine and serene,
My smile ugly, words worthless,
The mask is torn into pieces.
Still I wear a self conscious laugh
Facing the world out of its beauty
To frown with disdain
(Nanditha.K.S- 1987)

സുഭദ്ര..
ഞാന്‍ സുഭദ്ര..അല്ലെങ്കില്‍ ഒരു പേരില്‍ എന്തിരിക്കുന്നു? എന്റെ ഒപ്പം സദാ ചരിക്കുന്നവള്‍ ..അവളെന്റെ നിഴലായിരിക്കാം, അല്ല അവളെന്റെ ആത്മാവു തന്നെയാണ്‌..

"അരെ..ഓ..സുഭദ്രാ..തും ക്യാ കര്‍തീ ഹെ?.." നാലാം നിലയിലെ അയല്‍ക്കാരി ബാല്‍ക്കണിയില്‍ നിന്ന് വിളിക്കുന്നുണ്ട്‌....അവളുടെ ഭര്‍ത്താവിന്റെ പുറകേ കൂടിയിരിക്കുന്ന ഗോവന്‍ പെണ്ണിനെ കുറിച്ച്‌ പറയാനാവും..അല്ലെങ്കില്‍ അവളൂടെ ജോലി ഭാരത്തെക്കുറിച്ച്‌..കേട്ടതായി നടിച്ചില്ല.ഉറങ്ങുകയാണെന്ന് കരുതിക്കോട്ടെ.അവളെപ്പോഴും അങ്ങനെയാണ്‌..ഉയര്‍ന്നു വരുന്ന സ്വര്‍ണ്ണവിലയെക്കുരിച്ച്‌ ആകുലപ്പെടാനോ.. അടുത്ത സൂപ്പര്‍മാര്‍ക്കറ്റിലെ ഒന്നു വാങ്ങുമ്പോള്‍ ഒന്നു സൗജന്യം കിട്ടുന്ന എതെങ്കിലും ഓഫറിനെപ്പറ്റി പറയാനോ ആയിരിക്കും...

സുഭദ്ര അങ്ങനെയാണ്‌..ഒരു ബന്ധങ്ങളിലും അവള്‍ സത്യസന്ധ അല്ല.

അവളുടെ പ്രണയവും അങ്ങനെയാണ്‌..ഒരിക്കലല്ല..ഒരുപാട്‌ തവണ അവള്‍ പ്രണയിച്ചു..വെറുതെ ..വിഷാദം എന്തെന്നറിയാന്‍..ആത്മാവിനെ പൊള്ളിക്കുന്ന സൂര്യ ദര്‍ശനത്തിനായ്‌..പാമ്പ്‌ പടം പൊഴിക്കുന്നത്‌ പോലെ ഒാരോ പ്രണയവും ഉറിഞ്ഞ്‌ കളഞ്ഞു.ഉറഞ്ഞ മൗനത്തിന്റെ പുറ്റിലേക്ക്‌ മടങ്ങി..ഒാരോ തവണയും താന്‍ തേടി നടന്ന അര്‍ജ്ജുനന്‍ ഇതെന്നവള്‍ കരുതി..അവള്‍ പൊഴിച്ച പടം കണ്ടവര്‍ കരുതിക്കാണണം രക്ഷപെട്ടത്‌ ഉഗ്രവിഷമുള്ള നാഗത്തില്‍ നിന്നാണല്ലൊ എന്ന്‌..ആഞ്ഞ്‌ കൊത്താന്‍ തക്കം പാര്‍ത്ത്‌ കിടക്കുന്ന കരിനാഗം..

അവളെ ഗാഢമായി പ്രണയിച്ച കൃഷ്ണവര്‍ണ്ണമുള്ള അവളുടെ പ്രണയിതാവിന്റെ നെഞ്ചോട്‌ ചേര്‍ന്ന് നിന്ന് അവള്‍ ചോദിചു..എന്റെ നെറ്റിയില്‍ നീ കുങ്കുമം ഇട്ട്‌ തരുമൊ? അവന്റെ മറുപടി സുഭദ്ര ശ്രദ്ധിച്ചുവോ? ഉത്തരങ്ങള്‍ സുഭദ്രയെ ബാധിക്കാറേ ഇല്ല..അവള്‍ സ്വാര്‍ഥ ആണല്ലോ..ആത്മസുഖത്തിന്‌ മാത്രം പ്രാധാന്യം കൊടുക്കുന്നവള്‍..

അവളുടെ അടുത്ത കൂട്ടുകാരിയോട്‌ എന്നും അവള്‍ കലഹിച്ചു.വെറുതേ..സ്നേഹം എന്തെന്നറിയാന്‍..

അവളോടടുക്കുന്ന ബന്ധു ജനങ്ങളെയൊക്കെ അവള്‍ ആട്ടിയോടിച്ചു..ദേഷ്യപ്പെട്ടു..വെറുപ്പെന്തറിയാന്‍..

ഇന്റര്‍ നെറ്റിന്റെ കൊച്ചുവര്‍ത്തമാനത്തിന്റെ ഒരു ജാലകപ്പാളിയിലിരുന്ന് ഒരു സുഹൃത്ത്‌ ഈര്‍ഷ്യയോടെ പിറുപിറുക്കുന്നു. പ്രണയം- ചത്ത കുതിര ആണത്രെ..സൗഹൃദം -ഓട്ടക്കാശാണത്രെ,.ബിയര്‍ ഗ്ലാസ്സുകള്‍ക്ക്‌ ചുറ്റും സൗഹൃദം ഒതുങ്ങുന്നു എന്ന് പരിതപിക്കുന്നു..

ആണോ? ആയിരിക്കാം..


**************

ചെകുത്താന്റെ വിരല്‍പ്പാടുകള്‍ ശരീരത്തില്‍ പാടു വീഴ്ത്തിയിരിക്കുന്നു..ആ നഖക്ഷതങ്ങളില്‍ നിന്ന് ചോര കിനിയുന്നു..സ്വന്തം ആത്മാവിനെ ചുട്ട്‌ ചാമ്പല്‍ ആക്കിയിട്ട്‌ ഇപ്പോള്‍ വെളിച്ചം തേടുകയാണ്‌.. ഇരുട്ടില്‍ വീണ്ടും ശ്വാസം മുട്ടിക്കുന്ന ഗന്ധം..

സ്റ്റുഡിയോ ഫ്ലാറ്റിന്റെ ജനാലയിലൂടെ നോക്കിയാല്‍ താഴെ പല നിറത്തിലുള്ള കാറുകള്‍ കാണാം..(നിര്‍ത്തി ഇട്ടിരിക്കുന്നതും..ഓടിക്കൊണ്ടിരിക്കുന്നതും) നീളന്‍ കുപ്പായം ധരിച്ച അറബികളൂം കറുത്ത വസ്ത്രത്താല്‍ മൂടപ്പെട്ട അറബ്‌ സ്ത്രീകളേയും കാണാം..അപ്പുറത്ത്‌ ഒരു ചതുപ്പ്‌ നിലവും അതിനുമപ്പുറത്ത്‌ തെരുവു വിളക്കുകളുടേ വെളിച്ചത്തില്‍ റൗണ്ട്‌ അബൗട്ടിനു മുകളിലൂടെ പാഞ്ഞ്‌ പോകുന്ന വാഹനങ്ങളൂം..

ഈ നഗരം ഭ്രാന്ത്‌ പിടിപ്പിക്കുന്നു..സുപ്രഭാതം കേട്ടുണര്‍ന്ന രാവിലെകളിലേക്ക്‌ മനസ്സ്‌ തിരിച്ച്‌ നടക്കുന്നു.

ഒരിക്കല്‍ രാവിലെ ഉണര്‍ന്നെണീറ്റപ്പോള്‍,പുഴയില്‍ നിന്നും മണല്‍ വാരി വരുന്ന മോഹനനെ ആണ്‌ കണ്ടത്‌..മോഹനനു സിനിമ നടന്‍ അജിത്‌ ന്റെ ഛായ തോന്നി..ഇപ്പോള്‍ താഴെ നിരത്തില്‍ ആരൊക്കെയോ നിര്‍ത്തിയിട്ടിരിക്കുന്ന വില കൂടിയ കാറുകള്‍ കഴുകുന്ന "ജിയൊര്‍ഡാനോ" യുടെ ബെല്‍റ്റും കൂളിംഗ്‌ ഗ്ലാസ്സും ഒക്കെ ഇട്ട മറ്റൊരു ചെറുപ്പക്കാരന്‍, മൊഹനനെ വീണ്ടൂം ഓര്‍മ വരുത്തി..മനസ്സിന്‌ വെറുതെ തോന്നുന്ന കോമാളിത്തരത്തില്‍ നിന്ന് ഒരു ചെറു ചിരിയോടെ പിന്‍ വലിഞ്ഞു..

വട്ടന്‍ തോന്നലുകള്‍ എന്ന പേരില്‍ കൂട്ടൂകാര്‍ ഒതുക്കാറുണ്ടങ്കിലും ഒറ്റക്കാവുമ്പോള്‍ ആ തോന്നലുകള്‍ ആരുടെയും അനുവാദത്തിനു കാത്ത്‌ നില്‍ക്കാതെ കേറി വരും..
ഒറ്റപ്പെടല്‍ എന്നാണില്ലാത്തത്‌?..ജീവിതത്തിന്റെ കണക്കുകൂട്ടലുകളിലിം ഏകാകിയാവുന്നു..

ആളും ആരവങ്ങളുമില്ലാതെ ആഘോഷങ്ങള്‍ കടന്ന് പോകുന്നു..

ആവലാതികള്‍ പറഞ്ഞ്‌ തീര്‍ക്കാമെന്ന് വെച്ചാല്‍ മൂളലുകള്‍ക്കൊടുവില്‍ പ്രിയതമന്‍ ഉറക്കത്തിലേക്ക്‌ വഴുതി വീഴുന്നു..അല്ലെങ്കിലും ആവലാതികളും ഉപദേശങ്ങളും ആരുടെയും ഇഷ്ടവിഷയം അല്ലല്ലോ..

എന്നിട്ടൂം സുഭദ്ര ജീവിക്കുന്നു..

സ്വപ്നത്തിന്റെയും സത്യത്തിന്റെയും അതിര്‍വരമ്പുകള്‍ മനസ്സിലാകാതെ.. കാലമറിയാത്ത മുഖമറിയാത്ത ദിശയറിയാത്ത പ്രണയവുമായി.

ഇന്നലെകളിലും ഇന്നുകളിലും നാളെകളിലും ആയി ജീവിച്ച്‌ കൊണ്ടേ ഇരിക്കുന്നു..പ്രണയത്തിന്റെയും നോവിന്റെയും നിഴലുകള്‍ വീഴ്ത്തിക്കൊണ്ട്‌.....അവളുടെ വിശുദ്ധ രഹസ്യങ്ങളുമ്മായി..

സുഭദ്രയെ നിങ്ങള്‍ക്കും വെറുക്കാം..സ്വഭാവശുദ്ധിയില്ലാത്തവളേന്നും ചാരിത്ര്യശുദ്ധി ഇല്ലാത്തവളെന്നും പറഞ്ഞ്‌ അപഹസിക്കാം..വചനം ആവര്‍ത്തിക്കട്ടെ..കല്ലെറിയുമ്പോല്‍ നിങ്ങളില്‍ പാപിയല്ലാത്തവര്‍ മാത്രം..

20 comments:

  1. പകലിനെ പുണരാനുള്ള വെമ്പലില് ഉറങ്ങാന്മറന്ന രാത്രിയാണോ ഈ സുഭദ്ര?
    എഴുതിയെഴുതി കാടുകയറുന്നുണ്ടോന്നൊരു സംശയം.കൊള്ളാം! അഭിനന്ദനങ്ങള്

    ReplyDelete
  2. ആദ്യമായിട്ടാണീ ബ്ലോഗില്‍... എഴുത്ത്‌ തുടരുക... ആശംസകള്‍...

    r

    ReplyDelete
  3. ദെവിടെക്കാ എഴുതിയെഴുതി പോണേ?...

    തുടരുക..ആശംസകൾ

    ReplyDelete
  4. വായിച്ചപ്പോള്‍ എനിയ്ക്കും ഒരാശയക്കുഴപ്പം ഇല്ലാതില്ല

    ReplyDelete
  5. varshangaLkku munp ezhuthiyathaanu..

    abhipraayavum prolsahangalum ariyicha elalrkkum nanni..

    ReplyDelete
  6. വിശ്വസിക്കാന്‍ പ്രയാസം! ഈ കാട്ടുകുറിഞ്ഞിയെ തന്നെയാണോ കുറച്ചു ദിവസം മുന്‍പ് ഞാന്‍ കണ്ടത്? അഭിനന്ദനങ്ങള്‍!!!!! തുടര്‍ന്നും ഒരുപടുടെഴുതാന്‍ കഴിയാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  7. സംഗതി ഒരു പിടിയും കിട്ടീല്ല ട്ടാ! എന്നാലും ഒന്ന് മനസ്സിലായി.ഈ സുഭദ്രയുടെ അമ്മാവനല്ലേ അoഗമാലീലെ പ്രധാനമന്ത്രി? പൊട്ടിപ്പോയ നാടന്‍ ജീവിത സങ്കല്‍പ്പങ്ങളെയും ഗള്‍ഫ്‌ ജീവിതത്തെയും കൂട്ടി കൊഴച്ചു ഒരു അവുലൂസുണ്ട ഉണ്ടാക്കി തീറ്റിക്കണം ഈ സ്വപ്ന ജീവിയായ സുഭദ്രയെ

    ReplyDelete
  8. എന്തിനെയും പരീക്ഷിക്കാന്‍ ഒരുങ്ങുന്ന ഒരു പ്രായ ചാപ ല്യതയുടെ കൌമാരം ആണ് സുഭദ്ര എന്ന് മനസിലായി
    പക്ഷെ മോഹനന്‍ എന്താണെന്ന് വെക്തമായില്ല

    ReplyDelete
  9. സുഭദ്ര .. അവളിപ്പൊഴുമെന്റേ ഉള്ളില്‍ നീറുന്നു...
    എന്റേ പ്രണയരാവുകള്‍ക്ക് മിഴിവേകിയവള്‍..
    എന്റേ പ്രണയം അതു സുഭദ്രയായിരുന്നോ .. അറിവതില്ല ..
    എങ്കിലും വരികളില്‍ എവിടെയൊക്കെയോ എന്റേ കൂട്ടുകാരിയുടേ
    പ്രണയചിന്തകളുടേ ഒരംശം കണ്ടുവോ ..
    സമ്പന്നമായ പദങ്ങള്‍ ഉള്ള എഴുത്ത് .. എനികിഷ്ട്മായീ
    തേച്ചു മിനുക്കി രാകിയ വാക്കുകളില്‍
    ഒരു കഥാകാരിയുടേ മൗനം തളം കെട്ടി കിടക്കുന്നു ..
    ഞങ്ങളുടേ കൂട്ടുകാരീ .. ഒരുപാട് തെളിഞ്ഞിരിക്കുന്നു ..
    അഭിനന്ദനങ്ങള്‍ ... എഴുതുക വീണ്ടും ഈ ശൈലീ കൈമോശം വരാതേ ..

    ReplyDelete
  10. പദസമ്പത്തുള്ള എഴുത്തുകാരി...

    ReplyDelete
  11. സുഭദ്രയുടെ മനസ്സ് നിഗൂഡം...
    എഴുത്ത് തുടരുക..കൂട്ടുകാരി...ഇനിയും വരാം

    ReplyDelete
  12. ഇഷ്ടമായി എഴുതുക ഇനിയും .......എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  13. ഇന്ന് പാമ്പ്‌ ഉറയൂരുന്നില്ല. പകരം, ഉറ പാമ്പില്‍ നിന്നൂരുകയാണ്. ഈ 'സുഭദ്ര'ക്കത് പരിചിതവുമാണ്.

    ReplyDelete
  14. എഴുത്തില്‍ ചെറിയ ഒരു ആശയ കുഴപ്പം പോലെ എനിക്കും തോന്നി.
    എന്നിരുന്നാലും ശൈലി നല്ലത്.
    ആശംസകള്‍

    ReplyDelete
  15. അറബി നാട്ടിലെവിടെയോ വഴി തെറ്റിയപോലെ അലഞ്ഞു പോയി! എവിടെയോ എന്തൊക്കെയോ മുറിഞ്ഞു പോയ പോലെ. നല്ല തുടക്കം, വാഗ്‌വൈഭവം...ഞാനിപ്പോഴും വഴിയറിയാതെ അലയുകയാണ് പക്ഷേ!

    ReplyDelete
  16. വയിച്ചു
    ചില ചെറിയ പോരായ്മകള്‍ ഉണ്ട് എന്ന് .............!
    എനിക്ക് കൂടുതല്‍ അറിയില്ല
    ആശംസകള്‍

    ReplyDelete
  17. സുഭദ്രാ... കൊള്ളാം , നന്നായിട്ടുണ്ട് . നല്ല പശ്ചാത്തലം , നല്ല കഥാപാത്രം . പരിഭവങ്ങളില്ലാതെ ഇനിയും പ്രണയിക്കൂ

    ReplyDelete
  18. സുഭദ്രയെ നിങ്ങള്‍ക്കും വെറുക്കാം..സ്വഭാവശുദ്ധിയില്ലാത്തവളേന്നും ചാരിത്ര്യശുദ്ധി ഇല്ലാത്തവളെന്നും പറഞ്ഞ്‌ അപഹസിക്കാം..വചനം ആവര്‍ത്തിക്കട്ടെ..കല്ലെറിയുമ്പോല്‍ നിങ്ങളില്‍ പാപിയല്ലാത്തവര്‍ മാത്രം..

    ReplyDelete
  19. Replies
    1. സുഭദ്രയെ നിങ്ങള്‍ക്കും വെറുക്കാം..സ്വഭാവശുദ്ധിയില്ലാത്തവളേന്നും ചാരിത്ര്യശുദ്ധി ഇല്ലാത്തവളെന്നും പറഞ്ഞ്‌ അപഹസിക്കാം..വചനം ആവര്‍ത്തിക്കട്ടെ..കല്ലെറിയുമ്പോല്‍ നിങ്ങളില്‍ പാപിയല്ലാത്തവര്‍ മാത്രം........ചേരുന്ന സ്ഥലത്ത് തന്നെ ഈ വചനം കൊടുത്തത് നന്നായിരിക്കുന്നു .

      Delete

www.anaan.noor@gmail.com

ജാലകം