Monday, October 12, 2009

ഒരു രാത്രിക്കുറിപ്പ്‌~

ഒരു രാത്രിക്കുറിപ്പ്‌...1

ഉച്ചക്ക്‌ ഒരു 3 മണിയോടെ ഇന്റര്‍കോമില്‍ സുഹൃത്തിന്റെ ചോദ്യം. 'ഹെയ്‌..ഇന്നു വൈകുന്നേരം ഒരു മാര്യേജ്‌ പാര്‍ട്ടി ഉണ്ട്‌.. നീ വരുന്നോ?' രണ്ടാമതൊന്നാലോചിക്കാതെ 'ഞാനും ഉണ്ടേയ്‌' എന്നു പറഞ്ഞു.. പിന്നെയാണു ഓര്‍ത്തത്‌.. കണവനോട്‌ ചോദിക്കണമല്ലോ..(ആര്‍ഷഭാരത സംസ്കാരം ആയിപ്പോയില്ലേ..) ഉടനെ തന്നെ ചേട്ടനെ സോപ്പിട്ടു.. 'അതേയ്‌..ഇന്നു വൈകിട്ട്‌ ഒരു മാര്യേജ്‌ പാര്‍ട്ടി ഉണ്ടെന്ന്.. ഇവിടെ..ഫ്രണ്ട്‌സ്‌..ആഹ്‌.. എല്ലാരും ഉണ്ട്‌.. പൊയ്ക്കോട്ടെ.. അതല്ല.. മാക്സിമം 2-3 മണിക്കൂറുകള്‍.. കുഞ്ഞിനെ നോക്കുമോ,,പ്ലീസ്‌..' ഹാവൂ രക്ഷപ്പെട്ടു.. സംഗതി ഓക്കെ!

6 മണിക്ക്‌ ഓഫീസ്‌ കഴിഞ്ഞ്‌ വീടെത്തിയപാടെ പാര്‍ട്ടിയ്ക്കു ഏതു ഡ്രസ്സ്‌ ഇടും എന്ന ചിന്താകുഴപ്പത്തില്‍ ആയി..ലേഡീസ്‌ ഒണ്‍ലി പാര്‍ട്ടി അല്ലെ.. രഞ്ജിനി ഹരിദാസ്‌ സ്റ്റൈലില്‍ ഉള്ള ഒരു വെസ്റ്റേണ്‍ ഔട്ട്‌ഫിറ്റ്‌ ആയാലും തരക്കേടില്ലെന്ന് ഒരു സാത്താന്‍ തലയിലിരുന്ന് പറയുന്നു..എന്നാല്‍ അങ്ങനെ തന്നെ!


ഷാര്‍പ്‌ 8 മണിക്കു അവള്‍ വന്നു-കുല്‍തൂം- 'ജെയ്‌.. നീ റെഡി ആയില്ലേ.. മറ്റു രണ്ടു പേരെയും കൂടെ പിക്ക്‌ ചെയ്യണം..' Maria Carey, Camry-യില്‍ ഇരുന്നു തകര്‍ത്തു പാടുന്നു... 'O Holy Night.... അതൊന്നും പോരെന്ന് തോന്നിയിട്ടാവണം അത്‌ ലബനീസ്‌ സിംഗര്‍ Fairuz-ന്റെ പാട്ടുകളിലേക്ക്‌ മാറി.. അങ്ങനെ ഫാസ്റ്റ്‌ ട്രാക്കിലൂടെ കുറച്ച്‌ നേരമായി പൊയ്ക്കൊണ്ടിരിക്കുന്നു.. റഡാര്‍ ക്യാമറ-യുടെ അടുത്തെത്തുമ്പോള്‍ അവള്‍ വേഗം കുറയ്ക്കുന്നുണ്ട്‌... കുറച്ച്‌ ദൂരം കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന ലമീസ്‌ ചോദിച്ചു.. 'കുല്‍തൂം, നമ്മള്‍ 'Quantab'നു അടുത്തെത്തിയിരിക്കുന്നു.. Al Bustahan Palace ലോ മറ്റോ ആണോ പാര്‍ട്ടി..?' അവള്‍ 'കൂള്‍' ഭാവത്തില്‍, yaa banath (Oh girls).. Actually I don�t know where is the hall, Let me check with my sis�..

വണ്ടി ഒരരികില്‍ ഒതുക്കി ഇട്ടുകൊണ്ട്‌ സിസ്റ്ററെ വിളിച്ചു.. 'യാ ..ജമീല..' എന്നു തുടങ്ങി, Jumua മാര്‍ക്കറ്റിനു അടുത്താണ്‌ ഹാള്‍ എന്നുറപ്പിച്ചുകൊണ്ട്‌ അവള്‍ വണ്ടി തിരിച്ചു. റോഡില്‍ സ്വന്തം വഴിയിലൂടെ ഒരു പ്രശ്നവും ഉണ്ടാക്കാതെ പോവുകയായിരുന്ന ട്രാന്‍സ്പോര്‍ട്‌ ബസ്സ്‌ വഴി നീങ്ങിക്കൊടുക്കുന്നതിനു മുന്‍പെ, രാഖീ സവന്തിന്‌ 'മിക്ക' വക കിട്ടിയ പോലെ ഒരു തകര്‍പ്പന്‍ ചുംബനം.. Camry-യുടെ തൊലി പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.. എന്നാലിനി കല്യാണവും വേണ്ട പാര്‍ട്ടിയും വേണ്ട എന്ന മട്ടില്‍, 'ലഹഫ്‌'(scarf) തലയില്‍ ഉറപ്പിച്ചുകൊണ്ട്‌ അവള്‍ ചാടിയിറങ്ങി. ബസ്സിന്റെ ഡ്രൈവറും വണ്ടി നടുറോഡില്‍ ഉപേക്ഷിച്ചു കൊണ്ട്‌ ഓടി വന്നു.
ഇവള്‍ contact Lens വച്ച കണ്ണുകളിലൂടെ തീ പാറുന്ന ഒരു നോട്ടം ...


അയാള്‍ ന്യായീകരിക്കുന്നു.. 'അന മാഫീ ഗല്‍താന്‍.. ഇന്തി wrong side.' സഹജമായ പ്രതിഷേധത്തോടെ അവള്‍ നിഷേധിച്ചു.. 'ലാ ലാ..' ആളുകള്‍ കൂടുന്നു.. സര്‍വീസ്‌ റോഡ്‌ ആണെങ്കിലും വണ്ടികള്‍ കൂടുന്നു.. പോലീസിനെ വിളിക്കണോ സംഗതി ഒതുക്കണോ എന്നായി.. അവള്‍ പറഞ്ഞു 'എന്റെ സുഹൃത്ത്‌ പൊലീസില്‍ ഉണ്ട്‌ അവനെ വിളിക്കാം..' ശരി വിളിക്കാം എന്നായി ഡ്രൈവറും... സൈഡിലുള്ള പുല്‍ത്തകിടിയില്‍ തല്‍പരകക്ഷികള്‍ കുത്തിയിരുപ്പ്‌ തുടങ്ങി..

കുല്‍തൂമിനോട്‌ ഇടയ്ക്കവര്‍ അന്വേഷിക്കും.. 'എവിടെ സുഹൃത്ത്‌..?' കുതിരവട്ടം പപ്പു സ്റ്റെയിലില്‍ 'ഇപ്പൊ വരും.. അടുത്തുണ്ട്‌' എന്ന് അവള്‍.. അങ്ങനെ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ്‌ സുഹൃത്ത്‌ വന്നു.. അരബ്‌ അഭിവാദ്യ ശൈലിയില്‍ ഡ്രൈവറും സുഹൃത്തും സംഭാഷണം ആരംഭിച്ചു.. ശേഷം വളരെ സൗഹാര്‍ദ്ദത്തില്‍ ഡ്രൈവര്‍ അങ്ങേരുടെ പാട്ടിനുപോയി.. സുഹൃത്ത്‌ പാഞ്ഞുവന്ന് ഇവളെ കുറെ വഴക്ക്‌ പറഞ്ഞു.. അറിയണ പോലീസ്‌ നാട്ടില്‍ ആയാലും ഗള്‍ഫില്‍ ആയാലും രണ്ട്‌ ഇടി കൂടുതല്‍ കൊടുക്കും എന്നു പറയുന്നത്‌ നേരുതന്നെ!

(തുടരും..)


ഒരു രാത്രിക്കുറിപ്പ്‌...2

അങ്ങനെ ഒരു വിധം ഹാളില്‍ എത്തി. 'അതിവിശാലമായ ഷോ റൂം' എന്നുപറയുന്നത്‌ പോലെ, Western-Arabic Collabaration-ല്‍ ഉള്ള വേഷവിധാനത്തില്‍ ഒരുപാടു സുന്ദരികള്‍ താളത്തില്‍ നൃത്തം ചവിട്ടുന്നു.. Swahili കല്ല്യാണം ആയതുകൊണ്ട്‌, മ്യൂസിക്കിന്‌ ഒരു 'സാംബാ' ടച്ച്‌!!

കുറച്ച്‌ കഴിഞ്ഞപ്പൊല്‍ മൈക്കില്‍ അറിയിപ്പുണ്ടായി.. 'രാജകുമാരി ഇതാ എഴുന്നള്ളുന്നൂ' എന്നു പറയുന്നതുപോലെ.. വധു വരുന്നു.. എല്ലാ മഹിളാരത്നങ്ങളും 'വായ്ക്കുരവ' ഇട്ടു.. ആദ്യം ഒരു കൊച്ചുപെണ്‍കുട്ടി, കാര്‍പെറ്റിലൂടെ പനിനീര്‍ ദളങ്ങള്‍ വിതറി പതുക്കെ പതുക്കെ മുന്നോട്ടു നടന്നു.. പിന്നില്‍ അതിലും പതുക്കെ..(മന്ദം മന്ദം), വെളുത്ത നിറത്തില്‍ കല്ലുകള്‍ പതിപ്പിച്ച വിവാഹവസ്ത്രം അണിഞ്ഞ്‌, കയ്യില്‍ ഫ്ലവര്‍ ബൊക്കയും പിടിച്ച്‌, അവളുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസത്തിലേക്ക്‌ വധു ചുവടുകള്‍ വയ്ക്കുന്നു..

ഇത്തിരി കഴിഞ്ഞപ്പോള്‍ വീണ്ടും അറിയിപ്പ്‌.. അത്‌ വരന്റെ വരവാണ്‌..2 അകമ്പടി തോഴന്മാരൊപ്പം വരനും എത്തി..പരമ്പരാഗത അറബിക്‌ വേഷമാണ്‌.. വീണ്ടും വായ്ക്കുരവ.. നന്നായി വിതാനിച്ച സ്റ്റജിലേക്ക്‌ വരന്‍ കയറി.. അവള്‍ക്ക്‌ പ്രേമപൂര്‍വ്വം ഒരു മുത്തം നല്‍കിയിട്ട്‌ അവര്‍ ഫോട്ടോ സെഷനിലേക്ക്‌.. ഞങ്ങള്‍ 'നമുക്കിനി എന്തു കാര്യം' എന്ന മട്ടില്‍ ബുഫെ സെഷനിലേക്കും..

ടീം ലീഡര്‍ ഏതായാലും ഞങ്ങല്‍ക്കു നാലുപേര്‍ക്കുമുള്ള food-ഉം സംഘടിപ്പിച്ചു തന്നു.. സ്വൈര്യമായി കഴിക്കാമല്ലോ എന്നുകരുതി ഞങ്ങള്‍ parking-ലേക്കു നടന്നു.. ചൂടും വിശപ്പും കാരണം കാറിനകത്തേക്കു കയറി ഞങ്ങല്‍ വളരെ concentration-ഓടെ പെട്ടെന്ന് തന്നെ പ്ലേറ്റ്‌ കാലിയാക്കി.. ഇതിനകം കുല്‍തൂം ഫോണും ഡ്രൈവിംഗും മാനേജ്‌ ചെയ്യാന്‍ തുടങ്ങിയിരുന്നു.. ഇടയ്ക്ക്‌ Mirinda Can എടുക്കുന്നതിനിടെ ഞാന്‍ അന്വേഷിച്ചു 'അല്ലാ, നീ കഴിച്ചില്ലേ?'.. 'Oh GOD My food is on top of the car!!!'.. ചാടി ഇറങ്ങി അവള്‍ അതുമെടുത്ത്‌ അകത്ത്‌ സ്ഥാപിച്ചിട്ട്‌, ഓരോരുത്തരെയും അവരവരുടെ താവളങ്ങളില്‍ ഇറക്കി വിട്ടു.. 'നാളെ എനിക്കൊരു sick leave പറഞ്ഞേക്കണേ.. എന്റെ ബോയ്‌ ഫ്രണ്ട്‌ എന്നെ wait ചെയ്യുന്നു...' എന്ന് പറഞ്ഞ്‌ അവളും തിരിച്ചു..

ശുഭരാത്രി!!!!

17 comments:

  1. എഴുത്ത് കൊള്ളാം

    ReplyDelete
  2. Kollaaam.. onnenikkishttayi... "ariyana police naattilaayalum ivide aayalum 2 idi koooduthal kodukkumennathu".......

    ReplyDelete
  3. കൊള്ളാം നല്ല അവതരണം . എങ്കിലും മണവാട്ടി വരുമ്പോള്‍ എഴുത്ത് കാരിക്ക് മണവാട്ടിയുടെ ഡ്രസ്സ്‌ അലങ്ഗാരം കണ്ടു അല്പം കുശുമ്പ് തോന്നിയോ എന്ന് ഞാന്‍ സംശയിച്ചതില്‍ കഴമ്പുണ്ടോ ?

    ReplyDelete
  4. ey ..athil karyam illa...but i was a wonderful night to rememeber..

    ReplyDelete
  5. രസകരമായ അവതരണം .കുറച്ചു കൂടി നീട്ടാമായിരുന്നു.ഒന്നുകൂടി സംബവബഹുലമായിരുന്നെങ്കില്‍ ....

    ReplyDelete
  6. അവതരണം കൊള്ളാം റെജീ ..
    ലളിതം സുന്ദരം ...
    ആ കല്യാണ കാഴ്ച്ചകള്‍ കുറച്ച് കൂടി
    പൊലിപ്പിക്കാമായിരുന്നു എന്ന് തോന്നുന്നു
    ഇത്തിരി കൂടി ചേര്‍ക്കമായിരുന്നേട്ടൊ .. ..

    ReplyDelete
  7. രസകരമായ അവതരണം .കുറച്ചു കൂടി പ്രതീക്ഷിച്ചു..

    ReplyDelete
  8. കല്യാണം കഴിഞ്ഞു വേഗം സ്ഥലം വിട്ടത് പോലെ തോന്നിയല്ലോ..

    ReplyDelete
  9. അറിയണ പോലീസ്‌ നാട്ടില്‍ ആയാലും ഗള്‍ഫില്‍ ആയാലും രണ്ട്‌ ഇടി കൂടുതല്‍ കൊടുക്കും എന്നു പറയുന്നത്‌ നേരുതന്നെ!

    ഹ ഹ ഹ ആ കാര്യം കറക്ടാ.....

    കുറച്ച്‌ കഴിഞ്ഞപ്പൊല്‍ മൈക്കില്‍ അറിയിപ്പുണ്ടായി.. 'രാജകുമാരി ഇതാ എഴുന്നള്ളുന്നൂ' എന്നു പറയുന്നതുപോലെ.. വധു വരുന്നു.. എല്ലാ മഹിളാരത്നങ്ങളും 'വായ്ക്കുരവ' ഇട്ടു..

    ഈ വക കുരവകളൊക്കെ കേൾക്കണമെങ്കിൽ ഗൾഫിൽ പോകണം ന്നായിരിക്കുന്നു.

    ചൂടും വിശപ്പും കാരണം കാറിനകത്തേക്കു കയറി ഞങ്ങല്‍ വളരെ concentration-ഓടെ പെട്ടെന്ന് തന്നെ പ്ലേറ്റ്‌ കാലിയാക്കി..

    ചുമ്മാ റെജീനച്ചേച്ചി ചൂടിനെ കുറ്റം പറയണ്ടാ ട്ടോ. പ്ലേയ്റ്റ് കാലിയാക്കാൻ ഓരോരോ കാരണങ്ങൾ.! ഹെന്റീശ്വരാ......
    ആശംസകൾ.

    ReplyDelete
  10. ഈ അറബി കല്യാണം ഇത്രയ്ക്കു ചെറുതാണോ? അറബ് നാട്ടില്‍ കുറെ കാലമായെങ്കിലും, ഇതുവരെ ഒരു അറബ് കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

    ReplyDelete
  11. kalakki.... Pakshe,pettennu kadha theernnathu pole oru thonnal..... Orikkal koode ,sambhavam athyugranaayi avatharippichathinu abhinandanangal..,,,

    ReplyDelete
  12. kalakki.... Pakshe,pettennu kadha theernnathu pole oru thonnal..... Orikkal koode ,sambhavam athyugranaayi avatharippichathinu abhinandanangal..,,,

    ReplyDelete
  13. മൂന്നാം വാര്‍ഷികാശംസകള്‍...

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. അവിഹിത ബന്ധങ്ങള്‍ പ്രണയം പോലെ എന്തോ ആണ്,...അത് പോലെ സദാചാരത്തിന്റെ ചതുരക്കളത്തിനു പുറത്തു നില്‍ക്കുന്ന ഭോഗങ്ങള്‍ വന്യവും....കാഴ്ചകള്‍ മറക്കുന്ന മഞ്ഞിന്‍ പാളികളുടെ മറവില്‍ ആവര്‍ത്തന വിരസത വരാത്ത പ്രണയവും,തീഷ്ണമായ അഗ്നിയില്‍ തുടങ്ങി ,തണുത്തുറയുന്ന മഞ്ഞിന്‍ പാളികളില്‍ ഒടുങ്ങുന്ന കാമങ്ങളും തുടരട്ടെ...പ്രണയം ഒരിക്കലും അവിഹിഹം ആകുന്നില്ലല്ലോ......... ഈ വിഷയം നന്നായി........

    ReplyDelete
  16. കൊള്ളാം ട്ടോ......... ആശംസകള്

    ReplyDelete

www.anaan.noor@gmail.com

ജാലകം